AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kodikuthimala Travel Guide: മലബാറിൻ്റെ ഊട്ടിയിലേക്ക് ഒരു യാത്ര; കൊടിക്കുത്തിമലയിലേക്ക് പോകുമ്പോൾ അറിയേണ്ടത്

Malappuram Kodikuthimala Travel Guide: സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2000 അടി ഉയരത്തിലാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്. മലപ്പുറം ജില്ലയിൽ പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തുന്നവരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് കൊടികുത്തിമല. മലയിൽനിന്നുള്ള മനോഹരമായ സൂര്യോദയക്കാഴ്ചയും കോടമഞ്ഞും തണുത്ത കാലാവസ്ഥയും തന്നെയാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. പുലർച്ചെ എത്തി അതിമനോഹരമായ സൂര്യോദയം കാണാനാകും.

Kodikuthimala Travel Guide: മലബാറിൻ്റെ ഊട്ടിയിലേക്ക് ഒരു യാത്ര; കൊടിക്കുത്തിമലയിലേക്ക് പോകുമ്പോൾ അറിയേണ്ടത്
കൊടിക്കുത്തിമലImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 07 Oct 2026 | 01:37 PM

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഹിൽ സ്റ്റേഷനാണ് കൊടിക്കുത്തിമല (Kodikuthimala). മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമലയിൽ സൂര്യോദയം കാണാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സഞ്ചാരികൾക്കായി സൂര്യോദയവും സൂര്യാസ്തമയവും കാണാനുള്ള സൗകര്യം ഒരുക്കി കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലെ പ്രവേശന സമയം കഴിഞ്ഞ ദിവസം പുനഃക്രമീകരിച്ചിരുന്നു. ഇതിന് പിന്നാലെ സ്ഥലത്തേക്കുള്ള വിനോദസഞ്ചാരികളുടെ തിരക്കും ഇരട്ടിയായി.

സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2000 അടി ഉയരത്തിലാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്. മലപ്പുറം ജില്ലയിൽ പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തുന്നവരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് കൊടികുത്തിമല. മലയിൽനിന്നുള്ള മനോഹരമായ സൂര്യോദയക്കാഴ്ചയും കോടമഞ്ഞും തണുത്ത കാലാവസ്ഥയും തന്നെയാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. പുലർച്ചെ എത്തി അതിമനോഹരമായ സൂര്യോദയം കാണാനാകും.

ALSO READ: കെഎസ്ആർടിസി കൂടെ ഉണ്ട്… നീലക്കുറിഞ്ഞി ഇനിയും കാണാത്തവർ വേ​ഗം വിട്ടോ

കൊടികുത്തിമലയിലേക്കുള്ള പുതിയ സമയക്രമം

നേരത്തെ രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെയായിരുന്നു സന്ദർശകർക്ക് പ്രവേശനം. എന്നാൽ ഇപ്പോൾ പുലർച്ചെ 4.30 മുതൽ ഇവിടേക്ക് നിങ്ങൾക്ക് എത്തിച്ചേരാനാകും. തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പ്രവേശനം അനുവദിക്കും. പുതിയ സമയക്രമം നിലവിൽ വന്നതോടെ വരാനിരിക്കുന്ന അവധി ദിവസങ്ങളിലും മറ്റും കൊടികുത്തിമലയിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ. മലയുടെ താഴെ ഭാഗത്ത് വിശാലമായ പാർക്കിംഗ് ഏരിയ ലഭ്യമാണ്.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് അടുത്തുള്ള താഴെക്കോട് ഗ്രാമപഞ്ചായത്തിലാണ് കോടിക്കുത്തിമല സ്ഥിതിചെയ്യുന്നത്. കോഴിക്കോട് – പാലക്കാട് ദേശീയപാത വഴി മേലാറ്റൂർ / താഴെക്കോട് റോഡിലൂടെ ഏകദേശം 10-12 കി.മീ. സഞ്ചരിച്ചാൽ ഇവിടെയെത്താം. വള്ളുവമ്പ്രം – മഞ്ചേരി വഴി ഏകദേശം 30 കി.മീ. ദൂരമാണുള്ളത്. മലമുകളിലെ വാച്ച് ടവറിൽ കയറിയാൽ മലപ്പുറത്തിന്റെയും വള്ളുവനാടിന്റെയും വിശാലമായ കാഴ്ചയും ചുറ്റുമുള്ള പച്ചപ്പുനിറഞ്ഞ മലനിരകളും വ്യക്തമായി കാണാം.

വൻ ടിക്കറ്റ് വില്പന

കഴിഞ്ഞ ദിവസമാണ് കൊടികുത്തിമലയിലേക്കുള്ള പ്രവേശനം പുലർച്ചെ 4.30 മുതലാക്കിയത്. ഇതിനുശേഷമുള്ള ആദ്യ ഞായറാഴ്ചയായിൽ ടിക്കറ്റ് വിൽപന കണക്കുകൾ പ്രകാരം 1,370 മുതിർന്നവരും 57 കുട്ടികളും ഉൾപ്പെടെ 1,427 പേരാണ് സൂര്യോദയം കാണാൻ കൊടികുത്തിമല സന്ദർശിച്ചത്. കൂടാതെ മൂന്ന് സ്റ്റിൽ ക്യാമറകൾക്കുള്ള ടിക്കറ്റും ലഭിച്ചു. ആകെ 70,525 രൂപയുടെ ടിക്കറ്റ് വരുമാനമാണു ലഭിച്ചത്. കൊടികുത്തിമലയിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും സന്ദർശക സൗഹൃദ സംവിധാനങ്ങളും ഒരുക്കിയാൽ വരും ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.

English Summary:

Explore Kodikuthimala Hill Station in Malappuram, the Ooty of Malabar. Check complete travel guide details, including entry fees, visiting hours, trekking routes, and how to reach.

Follow Us