KSRTC Travel: വെറും 640 രൂപയ്ക്ക് കാടും മലയും വെള്ളച്ചാട്ടവും കാണാം; കെഎസ്ആർടിസി വൺ ഡേ ട്രിപ്പ്
Ernakulam to Malakkappara KSRTC Trip: എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പുലർച്ചെ ആരംഭിക്കുന്ന ഈ യാത്ര, പച്ചപ്പുനിറഞ്ഞ വനപാതകളിലൂടെയും അതിമനോഹരമായ വ്യൂ പോയിന്റുകളിലൂടെയുമാണ് കടന്നുപോകുന്നത്. ബൈക്കുകളിലോ കാറുകളിലോ പോകുന്നതിനേക്കാൾ കെഎസ്ആർടിസിയുടെ സൈഡ് സീറ്റിലിരുന്ന് കാനനക്കാഴ്ചകൾ തികച്ചും വ്യത്യസ്തമായ ഒരു യാത്രാനുഭവമാണ് സമ്മാനിക്കുക.

Ksrtc
കൊച്ചിയിലെ തിരക്കുകളിൽ നിന്നും ജോലിത്തിരക്കുകളിൽ നിന്നും മാറി ഒരു ദിവസത്തേക്ക് കാടിൻ്റെ കുളിർമയും വെള്ളച്ചാട്ടങ്ങളുടെ ഭംഗിയും ആസ്വദിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പോക്കറ്റ് ചോരാതെ അടിച്ചുപൊളിക്കാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നിങ്ങൾക്കായി ഒരുക്കുന്ന അതിമനോഹരമായ അവസരമാണ് എറണാകുളം – മലക്കപ്പാറ ഏകദിന ട്രിപ്പ്. ഏകദേശം 600 മുതൽ 1000 രൂപയ്ക്കുള്ളിൽ പ്രകൃതിഭംഗി തുളുമ്പുന്ന അതിരപ്പിള്ളി മുതൽ തേയിലത്തോട്ടങ്ങൾ നിറഞ്ഞ മലക്കപ്പാറ വരെ ആനവണ്ടിയിൽ പോയി വരാവുന്ന യാത്രയുടെ കൂടുതൽ വിവരങ്ങൾ അറിയാം.
എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പുലർച്ചെ ആരംഭിക്കുന്ന ഈ യാത്ര, പച്ചപ്പുനിറഞ്ഞ വനപാതകളിലൂടെയും അതിമനോഹരമായ വ്യൂ പോയിന്റുകളിലൂടെയുമാണ് കടന്നുപോകുന്നത്. ബൈക്കുകളിലോ കാറുകളിലോ പോകുന്നതിനേക്കാൾ കെഎസ്ആർടിസിയുടെ സൈഡ് സീറ്റിലിരുന്ന് കാനനക്കാഴ്ചകൾ തികച്ചും വ്യത്യസ്തമായ ഒരു യാത്രാനുഭവമാണ് സമ്മാനിക്കുക. ചാലക്കുടി പിന്നിട്ട് കാട്ടുപാതയിലേക്ക് പ്രവേശിക്കുന്നത് മുതൽ കാഴ്ചകളുടെ വിരുന്നാണ് ആനവണ്ടിയിൽ ഒരുക്കിയിരിക്കുന്നത്.
ALSO READ: തണുപ്പും ചാറ്റൽമഴയും; മഴക്കാല യാത്രകൾക്ക് ഊട്ടിയേക്കാൾ മികച്ച സ്ഥലം വേറെയില്ല
യാത്രാ സമയക്രമവും പ്രത്യേകതകളും
സാധാരണയായി എല്ലാ ശനി, ഞായർ ദിവസങ്ങളിലും മറ്റ് പൊതുഅവധി ദിവസങ്ങളിലും പുലർച്ചെ 5:00-നും 5:30-നും ഇടയിൽ എറണാകുളം ഡിപ്പോയിൽ നിന്ന് ബസ് പുറപ്പെടും. മലക്കപ്പാറയിലെ കാഴ്ചകളും കണ്ട് അസ്തമയത്തോടെ മലയിറങ്ങി രാത്രി 9:30-ഓടെ എറണാകുളത്ത് തിരിച്ചെത്തും. സ്ത്രീകൾക്കും കുട്ടികൾക്കും അടക്കം സുരക്ഷിതമായ യാത്രയാണ് കെഎസ്ആർടിസി ഒരുക്കുന്നത്. ഒരൊറ്റ ഫോൺ കോളിലൂടെ മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്ത് ഈ യാത്രയുടെ ഭാഗമാകാം എന്നതാണ് കെഎസ്ആർടിസി പാക്കേജുകളുടെ ഏറ്റവും വലിയ പ്രത്യേകത.
മലക്കപ്പാറയ്ക്ക് പുറമെ എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് സഞ്ചാരികൾക്കായി ഒട്ടനവധി സൂപ്പർ ഹിറ്റ് ബജറ്റ് ടൂറിസം പാക്കേജുകൾ വേറെയും ഒരുക്കിയിട്ടുണ്ട്. അവധിക്കാലങ്ങളും വാരാന്ത്യങ്ങളും കൂടുതൽ മനോഹരമാക്കാൻ പോക്കറ്റ് ഫ്രണ്ട്‌ലിയായി തിരഞ്ഞെടുക്കാവുന്ന പാക്കേജുകളാണ് കെഎസ്ആർടിസി ഒരുക്കുന്നത്.
ഗവി മൂന്നാർ യാത്ര
മലക്കപ്പാറ കഴിഞ്ഞാൽ സഞ്ചാരികൾ ഏറ്റവും കൂടുതൽ തിരയുന്ന പാക്കേജുകളിൽ ഒന്നാണ് ഗവി മൂന്നാർ യാത്ര. പത്തനംതിട്ട വഴി മൂഴിയാർ ഡാം, ശബരിഗിരി പദ്ധതി പ്രദേശം, കക്കി ഡാം, ആനത്തോട് ഡാം, ഗവി എക്കോ ടൂറിസം സെന്റർ, വനപാതയിലൂടെയുള്ള കാനന സഫാരി. ഗവിയിലെ തടാകത്തിലൂടെയുള്ള ബോട്ടിലിംഗും ഈ പാക്കേജിന്റെ ഭാഗമാണ്. സാധാരണയായി 1300 – 1500 രൂപയ്ക്ക് ഉള്ളിലാണ് ഒരാൾക്കുള്ള നിരക്ക് വരുന്നത്.
കുറഞ്ഞ ചെലവിൽ മൂന്നാറിന്റെ തണുപ്പും തേയിലത്തോട്ടങ്ങളും കണ്ട് വരാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ പാക്കേജാണ് മൂന്നാറിലേക്കുള്ളത്. അടിമാലി വഴി ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ, മൂന്നാർ ടൗൺ, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷൻ. കൂടാതെ രാത്രികാല കാനന ഭംഗി ആസ്വദിക്കാൻ കെഎസ്ആർടിസി ഒരുക്കുന്ന പ്രത്യേക ജംഗിൾ സഫാരിയും ഇതിൻ്റെവൺ ഡേ ട്രിപ്പുകൾക്ക് പുറമെ, ശനിയാഴ്ച വൈകുന്നേരം പുറപ്പെട്ട് ഞായറാഴ്ച രാത്രി തിരിച്ചെത്തുന്ന രീതിയിൽ കെഎസ്ആർടിസി സ്ലീപ്പർ ബസുകളിൽ രാത്രി താമസം ഒരുക്കുന്ന പ്രത്യേക രണ്ട് ദിവസത്തെ പാക്കേജുകളും ലഭ്യമാണ്. ഭാഗമാണ്.
English Summary:
Planning a quick weekend escape from Kochi, here is the complete travel details of Ernakulam to Malakkappara KSRTC One-Day Trip package. Find ticket prices, route maps, sightseeing spots.