AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Monsoon Ooty Travel: തണുപ്പും ചാറ്റൽമഴയും; മഴക്കാല യാത്രകൾക്ക് ഊട്ടിയേക്കാൾ മികച്ച സ്ഥലം വേറെയില്ല

Rainy Season Ooty Travel Guide: മഴക്കാലത്ത് ഊട്ടിയിലെ റോഡുകളിലൂടെയുള്ള യാത്ര അതീവ മനോഹരമാണ്. തൊട്ടുമുന്നിലുള്ള കാഴ്ചകൾ പോലും മറച്ചുകളയുന്ന കട്ടിയേറിയ കോടമഞ്ഞ് നിമിഷനേരം കൊണ്ട് നമ്മുടെ മനസ്സിലെ കുളിരണിയിക്കും. കുന്നിൻ ചെരിവുകളിലെ പൈൻ കാടുകൾക്ക് നടുവിലൂടെ തണുത്ത കാറ്റേറ്റ്, ചൂടുചായയും കുടിച്ചുള്ള ഒരു നടത്തം ഏതൊരു സഞ്ചാരിയുടെയും മനസ്സ് നിറയ്ക്കും. വേനലിൽ വരണ്ടുണങ്ങിപ്പോകുന്ന ഊട്ടിയിലെ വെള്ളച്ചാട്ടങ്ങളിൽ പലതും മഴക്കാലത്ത് അതിന്റെ പൂർണ്ണ ശക്തിയോടെ ആർത്തലച്ചു പതഞ്ഞൊഴുകുന്നത് കാണാം.

Monsoon Ooty Travel: തണുപ്പും ചാറ്റൽമഴയും; മഴക്കാല യാത്രകൾക്ക് ഊട്ടിയേക്കാൾ മികച്ച സ്ഥലം വേറെയില്ല
Ooty Image Credit source: Getty images
Neethu Vijayan
Neethu Vijayan | Published: 13 Jun 2026 | 01:56 PM

വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്നും രക്ഷനേടാൻ ആളുകൾ കൂട്ടത്തോടെ വണ്ടി കയറുന്ന ഇടമാണ് ഊട്ടി (Ooty Monsoon Travel Guide). എന്നാൽ, പലരും അറിയാതെ പോകുന്ന മറ്റൊരു രഹസ്യമുണ്ട്, ഊട്ടിയുടെ യഥാർത്ഥ സൗന്ദര്യം ഉണരുന്നത് വേനലിലല്ല, മറിച്ച് മഴക്കാലത്താണ്. വേനലിൻ്റെ തീഷ്ണത മങ്ങിത്തുടങ്ങുന്ന മഴയുടെ ഇരമ്പൽ ആരംഭിക്കുന്ന ജൂൺ ജൂലൈ മാസമാണ് ഊട്ടിയെ ഏറ്റവും മനോഹരമായി കാണാൻ സാധിക്കുന്നത്. ചാറ്റൽമഴയും തണുത്ത കാറ്റും മലനിരകളെ പൂർണ്ണമായി മൂടുന്ന കോടമഞ്ഞും ഊട്ടിയെ ഒരു മാന്ത്രിക ലോകമാക്കി മാറ്റുന്നു. മഴക്കാല യാത്രകളെ പ്രണയിക്കുന്നവർക്ക് എന്തുകൊണ്ടും ഈ സീസണിൽ പോകാൻ പറ്റിയ ഇടമാണ് ഊട്ടി. എന്നാൽ ഊട്ടിയിലെ ചില സ്ഥലങ്ങൾക്ക് ഈ സമയം ഒരു പ്രത്യേക ഭം​ഗിയുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

മഴക്കാലത്ത് ഊട്ടിയിലെ റോഡുകളിലൂടെയുള്ള യാത്ര അതീവ മനോഹരമാണ്. തൊട്ടുമുന്നിലുള്ള കാഴ്ചകൾ പോലും മറച്ചുകളയുന്ന കട്ടിയേറിയ കോടമഞ്ഞ് നിമിഷനേരം കൊണ്ട് നമ്മുടെ മനസ്സിലെ കുളിരണിയിക്കും. കുന്നിൻ ചെരിവുകളിലെ പൈൻ കാടുകൾക്ക് നടുവിലൂടെ തണുത്ത കാറ്റേറ്റ്, ചൂടുചായയും കുടിച്ചുള്ള ഒരു നടത്തം ഏതൊരു സഞ്ചാരിയുടെയും മനസ്സ് നിറയ്ക്കും. വേനലിൽ വരണ്ടുണങ്ങിപ്പോകുന്ന ഊട്ടിയിലെ വെള്ളച്ചാട്ടങ്ങളിൽ പലതും മഴക്കാലത്ത് അതിന്റെ പൂർണ്ണ ശക്തിയോടെ ആർത്തലച്ചു പതഞ്ഞൊഴുകുന്നത് കാണാം.

ALSO READ: യാത്രയ്ക്ക് പ്ലാനുണ്ടോ? കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം; അടച്ചത് ഇവയെല്ലാം

ടോയ് ട്രെയിൻ യാത്രയും വെള്ളച്ചാട്ടവും

കൽഹാട്ടി വെള്ളച്ചാട്ടവും ഈ സമയത്ത് കാണുന്നത് കണ്ണുകൾക്ക് ഒരു വിരുന്നാണ്. പച്ചപ്പുനിറഞ്ഞ പാറക്കെട്ടുകളിലൂടെ വെള്ളം കുതിച്ചുചാടുന്ന കാഴ്ച ക്യാമറകളിൽ പകർത്താൻ നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള ഊട്ടി ടോയ് ട്രെയിൻ യാത്ര മഴക്കാലത്ത് ഇരട്ടി മനോഹരമാകും. മേട്ടുപ്പാളയത്തുനിന്നോ കൂനൂരിൽ നിന്നോ ഊട്ടിയിലേക്കുള്ള ഈ ട്രെയിൻ യാത്രയിൽ, കുന്നിൻ ചെരിവുകളിലൂടെയും പച്ചപ്പ് നിറഞ്ഞ തോട്ടങ്ങളിലൂടെയും ട്രെയിൻ നീങ്ങുമ്പോൾ ജനലരികിലേക്ക് ചാറ്റൽമഴയുടെ തുള്ളികൾ തെറിച്ചുവീഴുന്നത് അതീവ മനോഹരമായ അനുഭവമാണ്.

മഴക്കാലത്ത് സാധാരണയായി ഊട്ടിയിൽ സഞ്ചാരികളുടെ തിരക്ക് വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങൾക്ക് സമാധാനത്തോടെ കാഴ്ച്ചകൾ ആസ്വദിക്കാനാകും. എന്നാൽ റീലുകളും വീഡിയോകളും വെറലായതോടെ ഇപ്പോൾ മഴക്കാലത്തും ഊട്ടിയിലെ ചില സ്ഥലങ്ങളിൽ മഞ്ഞുകാണാൻ ധാരാളം ആളുകൾ എത്താറുണ്ട്. കൂടാതെ ഈ സമയത്ത് ഹോട്ടലുകൾ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ എന്നിവ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാകും എന്നതും താമസത്തിൻ്റെ കാര്യത്തിൽ വലിയ അനു​ഗ്രഹമാണ്.

മഴക്കാല ഊട്ടി യാത്രയിൽ ശ്രദ്ധിക്കേണ്ടത്

മഴ പെയ്യുന്നതോടെ ഊട്ടിയിലെ തണുപ്പ് ശക്തമാകും. അതിനാൽ നല്ല ക്വാളിറ്റിയുള്ള സ്വെറ്ററുകൾ, ജാക്കറ്റുകൾ എന്നിവ കൈവശം കരുതാൻ മറക്കരുത്.

ചുരം റോഡുകളിലും ഹിൽ സ്റ്റേഷനുകളിലും കനത്ത കോടമഞ്ഞ് കാരണം കാഴ്ച മങ്ങാൻ സാധ്യതയുണ്ട്. അതുകൊണ്ട് പുലർച്ചെയുള്ള യാത്രകൾ ഒഴിവാക്കുക, വാഹനം വളരെ ശ്രദ്ധിച്ച് മാത്രം ഓടിക്കുക.

മലമുകളായതിനാൽ എപ്പോഴാണ് മഴ പെയ്യുക എന്ന് പ്രവചിക്കാൻ സാധിക്കില്ല. യാത്രകളിൽ എപ്പോഴും ഒരു കുടയോ റെയിൻകോട്ടോ കൂടെക്കരുതുന്നത് നല്ലതാണ്.

യാത്ര തിരിക്കുന്നതിന് മുൻപ് പ്രാദേശിക വാർത്തകളും തമിഴ്‌നാട് ടൂറിസം വകുപ്പിൻ്റെ മുന്നറിയിപ്പുകളും പരിശോധിച്ച് കനത്ത മഴയോ മണ്ണിടിച്ചിൽ സാധ്യതയോ ഇല്ലെന്ന് ഉറപ്പുവരുത്തുക.

English Summary:

Planning a trip to the Nilgiris, Here is why you need to experience Ooty in the rainy season 2026. Discover the top mist-covered places to visit, roaring waterfalls.

Follow Us