AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Nelliyampathy Travel: കോടമഞ്ഞും കാട്ടുചോലകളും; മഴയത്ത് നെല്ലിയാമ്പതിയിലേക്ക് ഒരു വൺഡേ ട്രിപ്പ് പോയാലോ?

Nelliyampathy Hidden Spots: നെല്ലിയാമ്പതി ചുരത്തിലെ ഒമ്പത് ഹെയർപിൻ വളവുകൾ കയറുമ്പോൾ തന്നെ താഴെ പോത്തുണ്ടി ഡാമിൻ്റെയും ജലാശയത്തിൻ്റെയും മനോഹരമായ ഭം​ഗി നമുക്ക് കാണാനാകും. മഴക്കാലത്ത് ഈ വളവുകളിലെല്ലാം ചെറിയ നീരൊഴുക്കുകളും വെള്ളച്ചാട്ടങ്ങളും കാണപ്പെടാറുണ്ട്. ഇവിടെ വണ്ടി നിർത്തി പ്രകൃതിയുടെ ഭം​ഗി ആസ്വദിക്കാനാകും. യാത്രയിലുടനീളം നല്ല തണുത്ത കാറ്റിൻ്റെ അകമ്പടിയുണ്ടാകും.

Nelliyampathy Travel: കോടമഞ്ഞും കാട്ടുചോലകളും; മഴയത്ത് നെല്ലിയാമ്പതിയിലേക്ക് ഒരു വൺഡേ ട്രിപ്പ് പോയാലോ?
NelliyampathyImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 20 Jun 2026 | 01:47 PM

പാലക്കാട് ജില്ലയുടെ നെറുകയിൽ, പച്ചപ്പുതപ്പണിഞ്ഞു നിൽക്കുന്ന നെല്ലിയാമ്പതി മഴക്കാലത്ത് ഒരു പ്രത്യേക സുന്ദരിയാണ്. തുള്ളിപ്പെയ്യുന്ന മഴയും, കൈയെത്തി തൊടാനാകുന്ന കോടമഞ്ഞും, മലനിരകളിൽ നിന്ന് പൊട്ടിപ്പുറപ്പെടുന്ന കാട്ടുചോലകളും നെല്ലിയാമ്പതിയെ ഈ സമയത്ത് ഭൂമിയിലെ സ്വർഗ്ഗമാക്കുന്നു. നിങ്ങളുടെ അടുത്ത വീക്കെൻഡിൽ സുഹൃത്തുക്കൾക്കൊപ്പമോ കുടുംബത്തോടൊപ്പമോ അടിച്ചുപൊളിയാക്കാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഇതാ ഒരു കിടിലൻ നെല്ലിയാമ്പതി വൺഡേ ട്രിപ്പ് പ്ലാൻ നമുക്ക നോക്കാം.

ചുരവും 9 ഹെയർപിൻ വളവുകളും

പാലക്കാട് നെന്മാറയിൽ നിന്നാണ് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര തുടങ്ങുന്നത്. അവിടെ നിന്ന് പോത്തുണ്ടി ഡാം പിന്നിടുന്നതോടെ കാടിൻ്റെ തണുപ്പും വന്യതയും നമ്മെ ഇരുകൈകളും നീട്ടി വരവേൽക്കും. നെല്ലിയാമ്പതി ചുരത്തിലെ ഒമ്പത് ഹെയർപിൻ വളവുകൾ കയറുമ്പോൾ തന്നെ താഴെ പോത്തുണ്ടി ഡാമിൻ്റെയും ജലാശയത്തിൻ്റെയും മനോഹരമായ ഭം​ഗി നമുക്ക് കാണാനാകും. മഴക്കാലത്ത് ഈ വളവുകളിലെല്ലാം ചെറിയ നീരൊഴുക്കുകളും വെള്ളച്ചാട്ടങ്ങളും കാണപ്പെടാറുണ്ട്. ഇവിടെ വണ്ടി നിർത്തി പ്രകൃതിയുടെ ഭം​ഗി ആസ്വദിക്കാനാകും. യാത്രയിലുടനീളം നല്ല തണുത്ത കാറ്റിൻ്റെ അകമ്പടിയുണ്ടാകും. കാറ്റ് വീശുമ്പോഴൊക്കെയും റോഡിലേക്ക് തെറിച്ചുവീഴുന്ന കോടമഞ്ഞ് ഡ്രൈവിംഗ് കൂടുതൽ മനോഹരമാക്കുന്നു. മഴയുള്ളപ്പോൾ അതീവ ശ്രദ്ധിയോടെ വേണം വാഹനമോടിക്കാൻ.

ALSO READ: മഴയത്ത് ബെംഗളൂരു കാണാം; ആരും കാണാത്ത ഈ ഹിഡൺ സ്പോട്ടുകൾ നിങ്ങൾക്കറിയാമോ?

യാത്രയിൽ കാണേണ്ട പ്രധാന സ്ഥലങ്ങൾ

രാവിലെ 8 മണിയോടെ മലകയറിത്തുടങ്ങിയാൽ വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി കണ്ട് തീർക്കാവുന്ന പ്രധാന സ്പോട്ടുകളാണ് ഇനി പറയാൻ പോകുന്നത്. മഴക്കാലത്ത് ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ഇടങ്ങളാണിവ.

കേശവൻ പാറ: നെല്ലിയാമ്പതി ടൗണിന് അടുത്ത് തന്നെയുള്ള മനോഹരമായ ഒരു വ്യൂ പോയിൻ്റാണ് കേശവൻ പാറ. വിശാലമായി പരന്നുകിടക്കുന്ന ഒരു ഒറ്റപ്പാറയാണിത്. ഇവിടെ നിന്നാൽ ചുറ്റുമുള്ള മലനിരകളുടെയും താഴ്‌വരകളുടെയും അതിശയിപ്പിക്കുന്ന കാഴ്ച്ചകൾ നിങ്ങൾക്ക് കാണാം. മഴക്കാലത്ത് കോടമഞ്ഞ് വന്ന് മൂടുന്നതും നിമിഷനേരം കൊണ്ട് അവ അപ്രതീക്ഷിതമാകുന്നതും കാണാൻ ഇവിടേക്ക് വരണം.

സീതാർകുണ്ട് വ്യൂ പോയിന്റ്: നെല്ലിയാമ്പതിയിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണമാണ് സീതാർകുണ്ട് വ്യൂ പോയിൻ്റ്. വനവാസകാലത്ത് ശ്രീരാമനും ലക്ഷ്മണനും സീതാദേവിയും ഇവിടെ താമസിച്ചിരുന്നു എന്നാണ് പ്രദേശവാസികൾ വിശ്വസിക്കുന്നത്. ആയിരക്കണക്കിന് അടി താഴേക്ക് പതിക്കുന്ന അഗാധമായ കൊക്കയാണ് ഇതിൻ്റെ ഈ വ്യൂ പോയിൻ്റെ ഒരുവശം. മഴക്കാലത്ത് ഇവിടെയുള്ള വെള്ളച്ചാട്ടങ്ങൾ സജീവമാകുന്നതോടെ കാഴ്ച്ചയുടെ ഭംഗി ഇരട്ടിയാകും.

ഓറഞ്ച് തോട്ടങ്ങളും തെയിലത്തോട്ടങ്ങളും: സീതാർകുണ്ടിലേക്കുള്ള യാത്രയ്ക്കിടയിൽ റോഡിന് ഇരുവശത്തുമായി പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങൾ കാണാനും വേണമെങ്കിൽ ഇറങ്ങിനിന്ന് ഫോട്ടോസ് എടുക്കാനും പറ്റിയ നിരവധി സ്ഥലങ്ങളുണ്ട്. കൂടാതെ സർക്കാർ വക ഓറഞ്ച്-പാഷൻ ഫ്രൂട്ട് തോട്ടങ്ങളും ഇവിടെയുണ്ട്. ഇവിടെയുള്ള ഗവൺമെൻ്റ് ഫാമിൽ നിന്ന് ശുദ്ധമായ ജാമുകളും സ്‌ക്വാഷുകളും വാങ്ങാൻ സാധിക്കും.

പോത്തുണ്ടി ഡാം ഗാർഡൻ: മലയിറങ്ങി വരുമ്പോൾ വൈകുന്നേരത്തെ സമയം പോത്തുണ്ടി ഡാമിൻ്റെ പരിസരത്ത് ചിലവഴിക്കാം. മണ്ണും കല്ലും ഉപയോഗിച്ച് നിർമ്മിച്ച ഇന്ത്യയിൽ അപൂർവ്വം ഡാമുകളിൽ ഒന്നാണിത്. ഇവിടുത്തെ മനോഹരമായ ഗാർഡനും ദൃശ്യങ്ങളും യാത്രയ്ക്ക് മറ്റൊരു അനുഭവം നൽകുന്നു.

English Summary:

Nelliyampathy, nestled near the Kerala Palakkad and Tamil Nadu border, is a charming hill station teeming with natural beauty and verdant landscapes of tea, coffee, and cardamom plantations. Know How to plan a one day trip this beautyful spot.

Follow Us