AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Travel: മഴയത്ത് ബെംഗളൂരു കാണാം; ആരും കാണാത്ത ഈ ഹിഡൺ സ്പോട്ടുകൾ നിങ്ങൾക്കറിയാമോ?

Bengaluru In Monsoon Season: പ്രകൃതിയുടെ യഥാർത്ഥ ഭം​ഗി ആസ്വദിക്കാനും പറ്റിയ നിരവധി സ്ഥലങ്ങൾ ബെം​ഗളൂരുവിലുണ്ട്. മലകളും, വെള്ളച്ചാട്ടങ്ങളും, കാടുകൾ നിറഞ്ഞ വഴികളും എല്ലാം ഈ നാട്ടിലെ ഒളിഞ്ഞിരിക്കുന്ന മനോഹാരിതയാണ്. ട്രാഫിക്കും തിരക്കുകളും നിറഞ്ഞ കോൺക്രീറ്റ് കെട്ടിടങ്ങളുടെ നടുവിലും തിരക്കുപിടിച്ചോടുമ്പോൾ മനസ്സിനെ അല്പമൊന്ന് ശാന്തമാക്കാൻ ഇത്തരം യാത്രകൾ നിങ്ങളെ സഹായിക്കും.

Bengaluru Travel: മഴയത്ത് ബെംഗളൂരു കാണാം; ആരും കാണാത്ത ഈ ഹിഡൺ സ്പോട്ടുകൾ നിങ്ങൾക്കറിയാമോ?
Bengaluru Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 19 Jun 2026 | 08:58 PM

മഴക്കാലത്ത് ബെംഗളൂരു നഗരവും അതിന്റെ പരിസര പ്രദേശങ്ങളും കാണാൻ പ്രത്യേക ഭംഗിയാണ്. ന​ഗരത്തിലെ തിക്കിലും തിരക്കിലും ജീവിച്ച് മടുത്തവർക്ക് വീക്കെൻഡിൽ യാത്ര ചെയ്യാനും പ്രകൃതിയുടെ യഥാർത്ഥ ഭം​ഗി ആസ്വദിക്കാനും പറ്റിയ നിരവധി സ്ഥലങ്ങൾ ബെം​ഗളൂരുവിലുണ്ട്. മലകളും, വെള്ളച്ചാട്ടങ്ങളും, കാടുകൾ നിറഞ്ഞ വഴികളും എല്ലാം ഈ നാട്ടിലെ ഒളിഞ്ഞിരിക്കുന്ന മനോഹാരിതയാണ്. ട്രാഫിക്കും തിരക്കുകളും നിറഞ്ഞ കോൺക്രീറ്റ് കെട്ടിടങ്ങളുടെ നടുവിലും തിരക്കുപിടിച്ചോടുമ്പോൾ മനസ്സിനെ അല്പമൊന്ന് ശാന്തമാക്കാൻ ഇത്തരം യാത്രകൾ നിങ്ങളെ സഹായിക്കും. അത്തരത്തിൽ ഈ മഴക്കാലത്ത് ബെം​ഗളൂരുവിൽ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.

ALSO READ: കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പറപറക്കാം! സീപ്ലെയിൻ സർവീസ് ഉടൻ; സമയവും നിരക്കുകളും അറിയാം

ഗുഡ്‌ലുബെട്ട

നന്ദി ഹിൽസിൻ്റെ അത്രയും തിരക്കില്ലാത്ത, എന്നാൽ മഞ്ഞിൻ്റെയും മേഘങ്ങളുടെയും മനോഹരമായ കാഴ്ച സമ്മാനിക്കുന്ന ഒരു ഓഫ്‌ബീറ്റ് മലനിരയാണ് ഗുഡ്‌ലുബെട്ട. കനത്ത മഴയ്ക്ക് ശേഷം അതിരാവിലെ ഇവിടേക്ക് ഡ്രൈവ് ചെയ്തു പോകുന്നത് ഒരു പ്രത്യേക അനുഭവമാണ് നിങ്ങൾക്ക് സമ്മാനിക്കുന്നത്. ശരീരം തണുക്കുന്നതോടൊപ്പം മനസ്സിനും വലിയ കുളിരേകാൻ ഈ യാത്ര സഹായിക്കും. അധികം സഞ്ചാരികൾ എത്തിപ്പെടാത്തതിനാൽ തികച്ചും ശാന്തമായ അന്തരീക്ഷമാണ് ഇവിടെ. മലമുകളിൽ നിന്നുള്ള സൂര്യോദയവും കോടമഞ്ഞും കാണാൻ അതിമനോഹരമാണ്. ബെംഗളൂരു നഗരത്തിൽ നിന്ന് ഏകദേശം 60-70 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.

മുത്യാല മടുവു – പേൾ വാലി

മഴക്കാലത്ത് മാത്രം അതിൻ്റെ പൂർണ്ണ സൗന്ദര്യത്തിൽ എത്തുന്ന ഒരു വെള്ളച്ചാട്ടമാണ് പേൾ വാലി. മലനിരകൾക്കിടയിലൂടെ താഴേക്ക് പതിക്കുന്ന ഈ ചെറിയ വെള്ളച്ചാട്ടത്തിലെ ജലകണങ്ങൾ മുത്തുകൾ പോലെ തിളങ്ങുന്നതിനാലാണ് ഇതിന് ‘പേൾ വാലി’ എന്ന് സഞ്ചാരികൾ വിളിക്കുന്നത്. ഇലക്ട്രോണിക് സിറ്റിക്ക് സമീപം, അനക്കലിൽ നിന്നും അഞ്ച് കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം. നിങ്ങൾ ബെം​ഗളൂരിവിൽ നിന്നാണ് വരുന്നതെങ്കിൽ 40 കിലോമീറ്റർ സഞ്ചരിച്ചാൽ മതിയാകും.

ബിഗ് ബനിയൻ ട്രീ

നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി അല്പം സമയം ചിലവഴിക്കാൻ പറ്റിയ ഒരിടമാണ് ബിഗ് ബനിയൻ ട്രീ. 400 വർഷത്തിലധികം പഴക്കമുള്ള, മൂന്ന് ഏക്കറിലധികം സ്ഥലത്ത് പടർന്നു പന്തലിച്ചു കിടക്കുന്ന ഒരു വൻ ആൽമരമാണിത്. മഴ പെയ്യുമ്പോൾ ഈ ആൽമരച്ചുവട്ടിൽ ഇരിക്കുന്നത് കാട്ടിൽ ഇരിക്കുന്നത് പോലുള്ള തണുപ്പും ശാന്തമായ അന്തരീക്ഷവുമാണ് നിങ്ങൾക്ക് സമ്മാനിക്കുന്നത്. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് മഴ സമയത്ത് ഇവിടെ നിന്ന് നല്ല ചിത്രങ്ങളും പകർത്താനാകും. നഗരത്തിൽ നിന്നും 28 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

മഞ്ചനബെലെ ഡാം

സാഹസികത ഇഷ്ടപ്പെടുന്നവർക്കായി സാവനദുർഗ കുന്നുകളുടെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ഡാമാണിത്. മഴക്കാലത്ത് ഡാം നിറഞ്ഞൊഴുകുന്ന കാഴ്ച കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ബിഗ് ബനിയൻ ട്രീയിൽ നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രമാണ് ഇവിടേക്കുള്ള ദൂരം. റോഡ് മാർഗം ഡാമിന് മുകളിലൂടെയുള്ള ഡ്രൈവിംഗ് മനോഹരമാണ്. സുരക്ഷാ കാരണങ്ങളാൽ വെള്ളത്തിൽ ഇറങ്ങുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.

വൺ-ഡേ ട്രിപ്പ് പ്ലാൻ ചെയ്യാം

  • മഴക്കാലത്തെ പ്രകൃതിഭംഗിയും കോടമഞ്ഞും നന്നായി ആസ്വദിക്കാൻ രാവിലെ 5 മണിക്കും ആറിനും ഇടയിൽ യാത്ര തിരിക്കാൻ ശ്രദ്ധിക്കുക.
  • മഴയത്ത് റോഡുകൾ വഴുക്കലുള്ളതാകാൻ സാധ്യതയുണ്ട്. അതിനാൽ ടയറിന്റെ അവസ്ഥ, വാഹനത്തിൻ്റെ വൈപ്പറുകൾ, ബ്രേക്ക് എന്നിവ കൃത്യമായി പരിശോധിച്ച ശേഷം മാത്രം യാത്ര തുടങ്ങുക.
  • ഹിഡൺ സ്പോട്ടുകളിൽ പലപ്പോഴും നല്ല ഹോട്ടലുകൾ ഉണ്ടാകണമെന്നില്ല. അതിനാൽ വീട്ടിൽ നിന്ന് തയ്യാറാക്കിയ ലഘുഭക്ഷണങ്ങളും ഹോട്ട് വാട്ടറും കയ്യിൽ കരുതുക.

English Summary:

When the monsoon arrives, Bengaluru changes into a real beauty of Nature. For those looking to escape the rushy working hours, the rainy season uncovers a parallel world of raw, quiet wilderness just a short drive from the city center. Check the hidden places in Bengaluru.

Follow Us