AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kolukkumalai Travel: മേഘങ്ങൾക്കിടയിൽ ഒരു ചായകുടി!; കൊളുക്കുമലയിലെ സൂര്യോദയം കാണാൻ നിങ്ങൾ റെഡിയാണോ?

Idukki Kolukkumalai Travel Guide: ഇവിടെയെത്തുന്നവർ ഭൂമിയിലെ സ്വർ​ഗമെന്നാണ് സ്ഥലത്തെ വിശേഷിപ്പിക്കുന്നത്. മേഘങ്ങളെ തൊട്ടുരുമ്മി നിൽക്കുന്ന ചായത്തോട്ടമാണ് ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ച്ച. അതിനാൽ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടമായാണ് കൊളുക്കുമല അറയപ്പെടുന്നത്.

Kolukkumalai Travel: മേഘങ്ങൾക്കിടയിൽ ഒരു ചായകുടി!; കൊളുക്കുമലയിലെ സൂര്യോദയം കാണാൻ നിങ്ങൾ റെഡിയാണോ?
Kolukkumalai Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 12 Mar 2026 | 09:47 PM

ഇടുക്കിയിലെത്തിയാൽ ആരാണ് കൊളുക്കുമല കാണാൻ ആ​ഗ്രഹിക്കാത്തത്. ഇടുക്കിയുടെയും തമിഴ്‌നാടിൻ്റെയും അതിർത്തി പങ്കിടുന്ന കൊളുക്കുമല വെറുമൊരു വിനോദസഞ്ചാര കേന്ദ്രമല്ല, മറിച്ച് ഒരു ഓർമ്മയും അനുഭവമാണ്. കോടമഞ്ഞിൻ്റെ പുതപ്പിനുള്ളിൽ ഒളിച്ചിരിക്കുന്ന മലനിരകളും, പച്ചപ്പ പരവതാനിയിൽ മൂടിനിൽക്കുന്ന തേയിലത്തോട്ടങ്ങളും, മേഘങ്ങൾ താഴെഇറങ്ങിയ പോലെയുള്ള താഴ്വാരങ്ങളും നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കും.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 7,900 അടി ഉയരത്തിലാണ് കൊളുക്കുമല എന്ന മനോഹര ഭൂമി സ്ഥിതി ചെയ്യുന്നത്. ഇവിടെയെത്തുന്നവർ ഭൂമിയിലെ സ്വർ​ഗമെന്നാണ് സ്ഥലത്തെ വിശേഷിപ്പിക്കുന്നത്. മേഘങ്ങളെ തൊട്ടുരുമ്മി നിൽക്കുന്ന ചായത്തോട്ടമാണ് ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ച്ച. അതിനാൽ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടമായാണ് കൊളുക്കുമല അറയപ്പെടുന്നത്.

എന്നാൽ കൊളുക്കുമലയിലേക്ക് എത്തുന്ന ഏതൊരു സഞ്ചാരികളുടെയും മനസ്സിലെ ഏറ്റവും വലിയ ആ​ഗ്രഹം അവിടുത്തെ സ്വർണ്ണനിറമുള്ള സൂര്യോദയം കാണണം എന്നുള്ളതാണ്. കൊളുക്കുമലയിലെ വിശേഷങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ALSO READ: കൊച്ചിയുടെ ശ്വാസകോശമാണ് ഈ പച്ചപ്പ്; ന​ഗരത്തിലെ ഈ ആമസോൺ നിങ്ങൾ കണ്ടിട്ടുണ്ടോ?

കൊളുക്കുമലയിലെ വിസ്മയ കാഴ്ച്ചകൾ

സൂര്യോദയം: കൊളുക്കുമലയിലെ ഏറ്റവും വലിയ ആകർഷണമാണ് ഇവിടുത്തെ അതിമനോഹരമായ സൂര്യോദയം. ഈ കാഴ്ച്ച കാണുമ്പോൾ സൂര്യൻ ആദ്യം ഉദിക്കുന്നത് ഇവിടെയാണോ എന്നുപോലും നമ്മൾ ചിന്തിച്ചുപോകും. ചക്രവാളത്തിൽ നിന്ന് സൂര്യൻ ഉയർന്നു വരുമ്പോൾ താഴെ മേഘങ്ങൾ കടലുപോലെ ഒഴുകുന്നത് കാണാൻ വിവിധ ഭാഗങ്ങളിൽ നിന്നാണ് സഞ്ചാരികൾ എത്തുന്നത്.

ഓഫ്‌റോഡ് ജീപ്പ് സഫാരി: സൂര്യനെല്ലിയിൽ നിന്ന് കല്ലും മണ്ണും നിറഞ്ഞ പാതയിലൂടെയുള്ള ജീപ്പ് യാത്ര സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും. ഏകദേശം ഒന്നര മണിക്കൂർ നീളുന്ന ഈ യാത്രയാണുള്ളത്.

പഴമ മാറാത്ത ടീ ഫാക്ടറി: 1900-കളിൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച തേയില ഫാക്ടറി ഇന്നും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടുത്തെ പഴയ രീതിയിലുള്ള തേയില സംസ്കരണം നേരിട്ട് കാണാനും നല്ല ചായ കുടിക്കാനും ടീ ഫാക്ടറിയിലെത്തിയാൽ സാധിക്കും.

യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

എപ്പോൾ പോകണം: സൂര്യോദയം കാണാനാണ് നിങ്ങൾ പോകുന്നതെങ്കിൽ, പുലർച്ചെ നാല് മണിക്ക് എങ്കിലും സൂര്യനെല്ലിയിൽ നിന്ന് ജീപ്പ് യാത്രയ്ക്ക് തയ്യാറാകണം.

താമസം: സൂര്യനെല്ലിയിലോ കൊളുക്കുമലയിലെ ടെന്റ് ക്യാമ്പുകളിലോ ടൂറിസ്റ്റുകൾക്ക് താമസ സൗകര്യം ലഭ്യമാണ്.

കൊളുക്കുമല സന്ദർശിക്കാൻ പറ്റിയ സമയം: മഴ കഴിഞ്ഞ് നിൽക്കുന്ന സെപ്റ്റംബർ – നവംബർ മാസങ്ങളിലാണ് കൊളുക്കുമല സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. പച്ചപ്പും നീല ആകാശവും ഈ പ്രദേശത്തെ കൂടുതൽ മനോഹരമാക്കുന്നു. കഠിനമായ തണുപ്പും മനോഹരമായ മഞ്ഞുവീഴ്ചയും കാണണമെങ്കിൽ ഡിസംബർ – ഫെബ്രുവരി മാസങ്ങളിൽ പോകണം. സൂര്യോദയം കാണാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്.

Follow Us