AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Ooty: ഊട്ടിയിൽ ആലിപ്പഴ വർഷവും കൊടും തണുപ്പും: വിനോദസഞ്ചാരികൾ ഇതൊന്ന് ശ്രദ്ധിക്കണേ

Ooty Summer Vacation Trip: തണുത്ത കാലാവസ്ഥയും ആലിപ്പഴ വർഷവും ഊട്ടിയിൽ സാധാരണമാണെങ്കിലും, മാർച്ച് മാസത്തിൽ ഇത്തരമൊരു സാഹചര്യം വളരെ അസാധാരണമാണെന്നാണ് പ്രദേശവാസികളടക്കം പറയുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് സാധാരണയായി ഇങ്ങനൊരു കാലാവസ്ഥ കാണാൻ സാധിക്കുകയുള്ളൂ. ഊട്ടി നഗരം, കൂനൂർ, കോത്തഗിരി തുടങ്ങിയ മേഖലകളിലാണ് ആലിപ്പഴ വർഷം റിപ്പോർട്ട് ചെയ്തത്.

Ooty: ഊട്ടിയിൽ ആലിപ്പഴ വർഷവും കൊടും തണുപ്പും: വിനോദസഞ്ചാരികൾ ഇതൊന്ന് ശ്രദ്ധിക്കണേ
OottyImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 20 Mar 2026 | 01:53 PM

പരീക്ഷയെല്ലാം കഴിഞ്ഞ് കുട്ടികളെയും കൂട്ടി ഊട്ടിയിലേക്ക് ട്രിപ്പ് പോകാൻ ഇരിക്കുവാണോ നിങ്ങൾ… എന്നാൽ യാത്ര പോകുന്നതിന് മുമ്പ് ചില കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കണം. നിലവിൽ ഊട്ടിയിലെ കാലാവസ്ഥ യാത്രയ്ക്ക് അനുയോജ്യമാണെങ്കിലും, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ ആലിപ്പഴ വർഷവും തണുപ്പുമാണ് പ്ര​ദേശത്ത് അനുഭവപ്പെടുന്നത്. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം വിനോദസഞ്ചാരികളുടെ യാത്രയ്ക്ക് തടസ്സമാകുന്നുണ്ട്.

തണുത്ത കാലാവസ്ഥയും ആലിപ്പഴ വർഷവും ഊട്ടിയിൽ സാധാരണമാണെങ്കിലും, മാർച്ച് മാസത്തിൽ ഇത്തരമൊരു സാഹചര്യം വളരെ അസാധാരണമാണെന്നാണ് പ്രദേശവാസികളടക്കം പറയുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് സാധാരണയായി ഇങ്ങനൊരു കാലാവസ്ഥ കാണാൻ സാധിക്കുകയുള്ളൂ. ഊട്ടി നഗരം, കൂനൂർ, കോത്തഗിരി തുടങ്ങിയ മേഖലകളിലാണ് ആലിപ്പഴ വർഷം റിപ്പോർട്ട് ചെയ്തത്. വിനോദ സഞ്ചാരികൾക്ക് ഇത് പുതിയൊരു അനുഭവമാണെങ്കിലും, പെട്ടെന്നുള്ള മഴയും തണുപ്പും യാത്രയെ ആകെ താളം തെറ്റിക്കുകയാണ്.

ALSO READ: മുന്നാറല്ല, മൂന്നാറിനേക്കാൾ തണുപ്പുള്ള മനോഹര ഇടങ്ങൾ; ഈ വേനൽ ഇവിടെയാകാം

പകൽ സമയത്ത് വെയിലുണ്ടെങ്കിലും വൈകുന്നേരമാകുന്നതോടെയാണ് കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നത്. ആലിപ്പഴ വർഷം തുടങ്ങിയതോടെ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി കുറവുണ്ടായതായാണ് കണക്കുകൾ. അവധി ആഘോഷിക്കാൻ നിങ്ങൾ ഊട്ടിയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്.

യാത്രക്കാർ അറിഞ്ഞിരിക്കേണ്ടത്

ആലിപ്പഴം വീണ് റോഡുകളിൽ വഴുക്കൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. അതുപോലെ കാഴ്ച കുറയാനുള്ള സാധ്യതയും കൂടുതലാണ്.

ആലിപ്പഴ വർഷമുണ്ടാകുമ്പോൾ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യുക. ഈ സമയം അമിതവേ​ഗതയിൽ വാഹനം ഓടിക്കരുത്. വേഗത ആഘാതത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നു.

മഞ്ഞും മഴയും ഉള്ളപ്പോൾ ഹെഡ്‌ലൈറ്റുകൾ തെളിയിച്ച് സാവധാനം മാത്രം വാഹനമോടിക്കുക. പ്രത്യേകിച്ച് വളവുകളിൽ.

ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി സ്ഥലങ്ങൾ സന്ദർശിച്ചു തീർക്കുക. കാരണം വൈകുന്നേരത്തോടെയാണ് കാലാവസ്ഥയിൽ മാറ്റം ഉണ്ടാകുന്നത്.

കാലാവസ്ഥ മോശമാണെങ്കിൽ ബോട്ടിംഗ് പോലെയുള്ള വിനോദങ്ങൾ ഒഴിവാക്കുക.

ഇ-പാസ്സ് മറക്കരുത്

ഊട്ടിയിലേക്ക് യാത്ര പുറപ്പെടും മുമ്പ് അവിടേക്കുള്ള പ്രവേശനത്തിനായി നിലവിൽ ഇ-പാസ്സ് (E-Pass) നിർബന്ധമാക്കിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക വെബ്സൈറ്റ് വഴി പാസ്സ് എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇത് ചെക്ക് പോസ്റ്റുകളിലെ പരിശോധനാ കാലതാമസം ഒഴിവാക്കാൻ സഹായിക്കും.

 

Follow Us