KSRTC Travel Card: ക്യൂ നിൽക്കേണ്ട, ചില്ലറ വേണ്ട!; കെഎസ്ആർടിസി ട്രാവൽ കാർഡ് എങ്ങനെ ഉപയോ​ഗിക്കാം?

KSRTC Rechargeable Travel Card: കെഎസ്ആർടിസിയുടെ എല്ലാ ബസുകളിലും ഈ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം എന്നതാണ് മറ്റൊരു സവിശേഷത. പുതിയ കാർഡ് എടുക്കുന്നതിനും റീചാർജ് ചെയ്യുന്നതിനുമുള്ള സൗകര്യം അതാത് ഡിപ്പോകളിലും ഒരുക്കിയിട്ടുണ്ട്. കണ്ടക്ടർക്കും യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന ബാക്കി പൈസ പ്രശ്നം പൂർണ്ണമായും ഒഴിവാകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടിക്കറ്റ് മെഷീനിൽ തന്നെ കാർഡിലെ ബാലൻസ് തുക എത്രയാണെന്ന് അറിയാനും സാധിക്കും.

KSRTC Travel Card: ക്യൂ നിൽക്കേണ്ട, ചില്ലറ വേണ്ട!; കെഎസ്ആർടിസി ട്രാവൽ കാർഡ് എങ്ങനെ ഉപയോ​ഗിക്കാം?

പ്രതീകാത്മക ചിത്രം

Published: 

04 Oct 2026 | 09:26 PM

കെഎസ്ആർടിസി ബസ്സുകളിൽ യാത്ര ചെയ്യുന്നവർക്ക് ഇനി പേഴ്‌സിൽ ചില്ലറപ്പണം തപ്പി ബുദ്ധിമുട്ടേണ്ടതില്ല. യാത്രക്കാർക്കായി അത്യാധുനിക രീതിയിലുള്ള റീചാർജബിൾ സ്മാർട്ട് ട്രാവൽ കാർഡ് (KSRTC Smart Travel Card) സംവിധാനം നേരത്തെ തന്നെ കെഎസ്ആർടിസി അവതരിപ്പിച്ചിരിക്കുകയാണ്. മെട്രോ കാർഡുകൾക്ക് സമാനമായി മുൻകൂട്ടി തുക റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന പ്രീപേഡ് കാർഡുകളാണ് കെഎസ്ആർടിസി അവതരിപ്പിച്ചിരിക്കുന്നത്. ബസിലെ ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനിൽ (ETM) കാർഡ് ടാപ്പ് ചെയ്യുന്നതോടെ ടിക്കറ്റ് തുക തൽസമയം കിഴിവ് ചെയ്യപ്പെടും.

ALSO READ: വാഗമൺ ഗ്ലാസ് ബ്രിഡ്ജ് തുറന്നു; സമയവും ടിക്കറ്റ് നിരക്കും

എന്താണ് കെഎസ്ആർടിസി സ്മാർട്ട് ട്രാവൽ കാർഡ്?

100 രൂപയാണ് കാർഡിന്റെ വില. 50 രൂപ മുതൽ 2,000 രൂപയ്ക്ക് വരെ ഈ കാർഡിൽ റീചാർജ് ചെയ്യാനാകുമെന്നത് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. പൂർണ്ണമായും കൈമാറ്റം ചെയ്യാവുന്ന കാർഡ് കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒരുപോലെ ഉപയോഗിക്കാം. യാത്ര ചെയ്യുന്നതിന് അനുസരിച്ച് ബാലൻസ് കുറയും. കണ്ടക്ടറെ സമീപിച്ചാൽ കാർഡ് റീ ചാർജ് ചെയ്യാനും സാധിക്കും. ചലോ ആപ് വഴിയും റീ ചാർജിന് സൗകര്യമുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഒന്നാം ഘട്ടത്തിൽ കാർഡുകൾ ലഭ്യമായിരുന്നതെങ്കിൽ ഇപ്ോൾ എവിടെയും ലഭ്യമാണ്.

കെഎസ്ആർടിസിയുടെ എല്ലാ ബസുകളിലും ഈ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം എന്നതാണ് മറ്റൊരു സവിശേഷത. പുതിയ കാർഡ് എടുക്കുന്നതിനും റീചാർജ് ചെയ്യുന്നതിനുമുള്ള സൗകര്യം അതാത് ഡിപ്പോകളിലും ഒരുക്കിയിട്ടുണ്ട്. കണ്ടക്ടർക്കും യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന ബാക്കി പൈസ പ്രശ്നം പൂർണ്ണമായും ഒഴിവാകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കാർഡ് എങ്ങനെ സ്വന്തമാക്കാം?

പ്രധാന കെഎസ്ആർടിസി ഡിപ്പോകൾ, ബസ് സ്റ്റാൻഡുകളിലെ കൗണ്ടറുകൾ, അല്ലെങ്കിൽ ബസിലെ കണ്ടക്ടർമാരുടെ പക്കൽ നിന്ന് കാർഡ് സ്വന്തമാക്കാം. തുടക്കത്തിൽ നിശ്ചിത സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക നൽകി കാർഡ് വാങ്ങാവുന്നതാണ്. പിന്നീട് നിങ്ങളുടെ ആവശ്യാനുസരണം, ഡിപ്പോ കൗണ്ടറുകൾ വഴിയോ KSRTC ഔദ്യോഗിക വെബ്‌സൈറ്റ് / മൊബൈൽ ആപ്പ് വഴിയോ ഡിജിറ്റലായി തുക റീചാർജ് ചെയ്യാം.

അതേസമയം, കാർഡ് നഷ്ടപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം ഉടമയ്ക്ക് മാത്രമായിരിക്കും. കാർഡ് പ്രവർത്തിക്കാതെ വരികയാണെങ്കിലും അധികൃതരുടെ പക്കൽ പരിഹാരമുണ്ട്. ഏറ്റവും അടുത്തുള്ള ഡിപ്പോയിൽ പേരും വിലാസവും ഫോൺ നമ്പറും സഹിതം അപേക്ഷ നൽകിയാൽ അഞ്ച് ദിവസത്തിനുള്ളിൽ പുതിയ കാർഡ് ലഭിക്കുകയും ചെയ്യും. പഴയ കാർഡിലുണ്ടായിരുന്ന തുക പുതിയ കാർഡിൽ ഉൾപ്പെടുത്തുകയും ചെയ്യും.

കാർഡിന് കേടുപാട് സംഭവിച്ച് പ്രവർത്തനരഹിതമായാൽ പകരം പുതിയ കാർഡ് ലഭിക്കില്ല. ബസിൽ കയറുമ്പോൾ കണ്ടക്ടറുടെ ടിക്കറ്റ് മെഷീനിൽ കാർഡ് സ്വൈപ്പ് ചെയ്താൽ യാത്രാക്കൂലി ഓട്ടോമാറ്റിക്കായി കാർഡിൽനിന്ന് കുറയും. ടിക്കറ്റ് മെഷീനിൽ തന്നെ കാർഡിലെ ബാലൻസ് തുക എത്രയാണെന്ന് അറിയാനും സാധിക്കും.

English Summary:

KSRTC Digital Travel Card enables cashless travel on KSRTC buses. The rechargeable card can be purchased for ₹100 and used across all KSRTC buses for up to a year.

Loading...
Unable to load recommendations.
Follow Us
ചെരുപ്പ് ഉരുച്ച് സമയം കളയല്ലേ! വെളുപ്പിക്കാൻ വിനാ​ഗിരി
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ 13999 രൂപയുടെ 5G ഫോൺ
ഉപ്പും നാരങ്ങയും മതി; കട്ടിങ് ബോര്‍ഡിലെ കറയും നാറ്റവും മാറ്റാം
ബിപി പുഷ്പം പോലെ കുറയും, രാവിലെ ഇവ കഴിച്ചാല്‍ മതി
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്