Kerala Temple Travel: ഗുരുവായൂരിൽ നിന്നും വെറും മിനിറ്റുകൾ മാത്രം ദൂരെ! ആർക്കും അറിയാതെ പുണ്യസ്ഥലങ്ങൾ

Kerala Rare Temples Near Guruvayoor: വിശ്വാസികൾക്കും പ്രകൃതിസ്നേഹികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന അവിശ്വസിനീയമായ ഭൂപ്രകൃതിയിലാണ് ഈ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. കല്ലുത്തിപ്പാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ഹരികന്യക ക്ഷേത്രം, അലുക്കൽ ബ്രഹ്മരാക്ഷസ ക്ഷേത്രം, ഗുരുവായൂർ തിരുവെങ്കിടം ക്ഷേത്രം, ചൊവ്വല്ലൂർ ശിവ ക്ഷേത്രം എന്നിവയാണ് ഇനി നിങ്ങളുടെ ​ഗുരുവായൂർ യാത്രയിൽ ഉൾപ്പെടുത്തേണ്ടത്.

Kerala Temple Travel: ഗുരുവായൂരിൽ നിന്നും വെറും മിനിറ്റുകൾ മാത്രം ദൂരെ! ആർക്കും അറിയാതെ പുണ്യസ്ഥലങ്ങൾ

കല്ലുത്തിപ്പാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ഹരികന്യക ക്ഷേത്രം

Published: 

11 Jul 2026 | 01:47 PM

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തുന്ന ഭക്തരിൽ ഭൂരിഭാഗം പേരും ഗുരുവായൂരപ്പനെ മാത്രം തൊഴുത് മടങ്ങാറാണ് പതിവ്. എന്നാൽ, ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പരിസരത്ത് തന്നെ വെറും 5 മുതൽ 10 മിനിറ്റ് വരെ മാത്രം യാത്രാ ചെയ്താൽ എത്തിച്ചേരാവുന്ന അതിപുരാതനവും അധികമാരും പറഞ്ഞുകേട്ടിട്ടും ഇല്ലാത്ത മനോഹരമായ നിരവധി ക്ഷേത്രങ്ങളാണുള്ളത്. വിശ്വാസികൾക്കും പ്രകൃതിസ്നേഹികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന അവിശ്വസിനീയമായ ഭൂപ്രകൃതിയിലാണ് ഈ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. കല്ലുത്തിപ്പാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ഹരികന്യക ക്ഷേത്രം, അലുക്കൽ ബ്രഹ്മരാക്ഷസ ക്ഷേത്രം, ഗുരുവായൂർ തിരുവെങ്കിടം ക്ഷേത്രം, ചൊവ്വല്ലൂർ ശിവ ക്ഷേത്രം എന്നിവയാണ് ഇനി നിങ്ങളുടെ ​ഗുരുവായൂർ യാത്രയിൽ ഉൾപ്പെടുത്തേണ്ടത്. ഇവിടെ എത്തിയാൽ മാത്രമെ ക്ഷേത്രത്തിൻ്റെ ആകർഷമീയതയും വിശ്വാസീയതയും നമ്മെ തൊട്ടറിയും. ഈ ക്ഷേത്രങ്ങളിലേക്കുള്ള റൂട്ടും അതോടൊപ്പം ദർശന സമയവും നമുക്ക് നോക്കാം.

ALSO READ: പോക്കറ്റ് ചോരാതെ നാലമ്പല ദർശനം നടത്താം; ആനവണ്ടി യാത്രയിൽ അറിയേണ്ടതെല്ലാം

കല്ലുത്തിപ്പാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

ആദ്യം തന്നെ പറയാൻ പോകുന്ന കല്ലുത്തിപ്പാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെക്കുറിച്ചാണ്. രാവിലെ 5.30 മുതൽ 10.30 വരെയാണ് ആദ്യ ദർശനസമയം. പിന്നീട് നടയടച്ചാൽ വൈകിട്ട് 5.30 മുതൽ 7 വരെയും തുറക്കുന്നതാണ്. ഗുരുവായൂരിനടുത്ത് കണ്ടാണിശ്ശേരിയിൽ ശ്രീകൃഷ്ണന്റെ കാൽപാദം പതിഞ്ഞു എന്ന് വിശ്വസിക്കുന്ന ഒരു പാറക്ക് മുകളിൽ ആണ് ഈ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാറയാൽ ചുറ്റപ്പെട്ടു നിൽക്കുന്ന ഈ ക്ഷേത്രം തികച്ചും ഒരു അത്ഭുതമാണ്. പാറക്കൂട്ടത്തിന് നടുവിലെ സമനിരപ്പായ സ്ഥലത്താണ് ക്ഷേത്രമിരിക്കുന്നത്. ക്ഷേത്രത്തിനു മുകളിലുള്ള പാറയിൽ ഒരു ചെറിയ കുളം കാണാം. പാറയുടെ മുകളിൽ ഒരു കാല്പാദം മുഴുവനായും തെളിഞ്ഞു കാണാം. സാക്ഷാൽ ശ്രീ ഗുരുവായൂരപ്പന്റെ കാൽപ്പാദമാണ് ഇതെന്നാണ് വിശ്വസിക്കുന്നത്. ഗുരുവായൂരിൽ നിന്നും 9.3 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.

ഹരികന്യക ക്ഷേത്രം

അടുത്തയായി പോകേണ്ടത് ഹരികന്യക ക്ഷേത്രം. ഗുരുവായൂരിന് അടുത്ത് കുന്ദംകുളം റൂട്ടിൽ കണ്ടാണശ്ശേരി പഞ്ചായത്തിലാണ് അരിയന്നൂർ ഹരികന്യക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാ വിഷ്ണുവിന്റെ മോഹിനി രൂപം ആണ് ഇവിടുത്തെ പ്രതിഷ്ഠ. ഏതാണ്ട് 2000 വർഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് പഴമക്കാർ പറയുന്നത്. പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗാക്ഷേത്രങ്ങളിൽ ഒന്നാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. രാവിലെ 5.30 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 7 .30 വ രെയും ആണ് ഹരികന്യക ക്ഷേത്രത്തിലെ ദർശന സമയം.

അലുക്കൽ ബ്രഹ്മരാക്ഷസ ക്ഷേത്രം

തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് സ്ഥിതി ചെയ്യുന്ന അതീവ പ്രാധാന്യമുള്ള ഒരു പുരാതന ആരാധന കേന്ദ്രമാണ് അലുക്കൽ ബ്രഹ്മരാക്ഷസ ക്ഷേത്രം. കേരളത്തിൽ ബ്രഹ്മരാക്ഷസ പ്രതിഷ്ഠയ്ക്ക് മാത്രമായി പ്രത്യേക പ്രാധാന്യമുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഗുരുവായൂർ ദർശനത്തിന് എത്തുന്ന ഭക്തർക്ക് തങ്ങളുടെ യാത്രയിൽ ഉൾപ്പെടുത്താൻ പറ്റിയ ആത്മീയമായ ഊർജ്ജം നൽകുന്ന ഒരു ചെറിയ പുണ്യസങ്കേതമാണിത്. രാവിലെ 5.30 മുതൽ 9 വരെയും വൈകുന്നേരം 5.30 മുതൽ 7 വരെയുമാണ് ഇവിടുത്തെ ദർശന സമയം.

ഗുരുവായൂർ തിരുവെങ്കിടം ക്ഷേത്രം

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും വെറും ഒരു കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന പുരാതന പുണ്യസങ്കേതമാണ് തിരുവെങ്കിടം ശ്രീ വെങ്കിടാചലപതി ക്ഷേത്രം. കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ഗുരുവായൂർ യാത്രകളിൽ ഭക്തർ പോകേണ്ട ഒരിടമാണ്. ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ഭഗവാൻ വെങ്കിടാചലപതിയുടെ അതേ ഭാവത്തിലാണ് ഇവിടെയും പ്രതിഷ്ഠയുള്ളത്. രാവിലെ 4:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയും, വൈകുന്നേരം 4:30 മുതൽ രാത്രി 8:30 വരെയും ദർശനം നടത്താം. രുവായൂർ റെയിൽവേ സ്റ്റേഷന് തൊട്ടടുത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കിഴക്കേ നടയിൽ നിന്നും വെറും 5 മിനിറ്റ് കൊണ്ട് ഇവിടേക്ക് എത്തിച്ചേരാം.

ചൊവ്വല്ലൂർ ശിവ ക്ഷേത്രം

തൃശ്ശൂർ ജില്ലയിൽ ക്ഷേത്രനഗരമായ ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ ചൊവ്വല്ലൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ആയിരത്തിയഞ്ഞൂറ് വർഷം പഴക്കമുള്ള ക്ഷേത്രമാണ് ചൊവ്വല്ലൂർ ശിവക്ഷേത്രം. ലോകപ്രസിദ്ധമായ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനടുത്ത് മൂന്നു കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരമാണ്. രാവിലെ 4.30 മുതൽ 11 വരെയും വൈകുന്നേരം 5.30 മുതൽ 8 വരെയുമാണ് ഇവിടുത്തെ ദർശന സമയം.

English Summary:

Rare and Beautiful Temples Near Guruvayur You Must Visit On Your Next Trip Include Kalluthipara Sree Krishna Temple. Check The Correct Location, Route And Darshan Time.

Follow Us
മസിനഗുഡി വഴി മോയാറേലിക്കൊരു യാത്ര; ട്രിപ്പ് പ്ലാന്‍ ഇങ്ങനെ ആകാം
പിരീഡ്സ് സമയത്ത് മൂഡ് സ്വിങ്സും ദേഷ്യവും, ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
ഭക്ഷണം കഴിക്കുമ്പോൾ ചെയ്യുന്ന ഈ തെറ്റുകൾ ഗ്യാസ് ട്രബിൾ ഉണ്ടാക്കും
തലമുടി ആരോഗ്യത്തോടെ വളരാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ