KSRTC Nalambalam Darshan: പോക്കറ്റ് ചോരാതെ നാലമ്പല ദർശനം നടത്താം; ആനവണ്ടി യാത്രയിൽ അറിയേണ്ടതെല്ലാം
KSRTC Budget Friendly Nalambalam Darshan: എല്ലാ വർഷത്തെയും പോലെ ഇത്തവണയും നമ്മുടെ ആനവണ്ടിയിൽ നാലമ്പലം തീർത്ഥാടനം ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടിസി വർഷംതോറും നടത്തുന്ന ‘നാലമ്പലം തീർത്ഥാടന സർവീസ്’ ഇത്തവണ ഏതൊരു സാധാരണക്കാരുനും താങ്ങാനാകുന്ന നിരക്കിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ കീഴിലാണ് ഈ യാത്ര ഒരുക്കുന്നത്. തൃശ്ശൂർ, കോട്ടയം, മലപ്പുറം തുടങ്ങിയ വിവിധ ഡിപ്പോകളിൽ നിന്നും നാലമ്പല ദർശനത്തിനായി ബസ് സർവീസുകൾ ലഭ്യമാണ്.
കർക്കടക മാസം അഥവ രാമായണ മാസം മലയാളികൾക്ക് ഏറെ പുണ്യം നിറഞ്ഞ മാസങ്ങളിൽ ഒന്നാണ്. ആരോഗ്യ സംരക്ഷണവും ക്ഷേത്ര ദർശനവും എല്ലാം ഉൾപ്പെടുന്ന ഈ മാസത്തിൽ മനശാന്തിക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. എല്ലാ വർഷത്തെയും പോലെ ഇത്തവണയും നമ്മുടെ ആനവണ്ടിയിൽ നാലമ്പലം തീർത്ഥാടനം ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടിസി (KSRTC Nalambalam Darshan) വർഷംതോറും നടത്തുന്ന ‘നാലമ്പലം തീർത്ഥാടന സർവീസ്’ ഇത്തവണ ഏതൊരു സാധാരണക്കാരുനും താങ്ങാനാകുന്ന നിരക്കിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ കീഴിലാണ് ഈ യാത്ര ഒരുക്കുന്നത്.
തൃശ്ശൂർ, കോട്ടയം, മലപ്പുറം തുടങ്ങിയ വിവിധ ഡിപ്പോകളിൽ നിന്നും നാലമ്പല ദർശനത്തിനായി ബസ് സർവീസുകൾ ലഭ്യമാണ്. ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവർ പ്രതിഷ്ഠകളായുള്ള നാല് പ്രധാന ക്ഷേത്രങ്ങളിൽ ഒരൊറ്റ ദിവസം കൊണ്ട് ദർശനം നടത്താൻ സാധിക്കുന്ന പാക്കേജാണ് കെഎസ്ആർടിസി ഇത്തവണ ഒരുക്കിയിരിക്കുന്നത്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് തൃശ്ശൂർ, എറണാകുളം ജില്ലകളിലുള്ള നാലമ്പലങ്ങളിലേക്കാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സർവീസുകൾ നടത്തുന്നത്.
ALSO READ: മണ്ണിടിച്ചിൽ ഭീഷണി: ഈ സ്ഥലങ്ങളിലേക്കുള്ള ട്രിപ്പ് പ്ലാൻ മാറ്റിക്കോ, നിയന്ത്രണങ്ങൾ ഇങ്ങനെ
നാലമ്പലം തീർത്ഥാടനം പാക്കേജുകൾ
കർക്കടക മാസ പുണ്യവുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് നാലമ്പലം തീർത്ഥാടനം. പത്തനംതിട്ട ജില്ലയിലെ വിവിധ ഡിപ്പോകൾ വഴിയുള്ള സീറ്റ് ബുക്കിംഗിന് ഇപ്പോൾ തുടക്കമായിരിക്കുകയാണ്. ജൂലൈ 17 മുതലാണ് പ്രത്യേക സർവീസുകൾ ആരംഭിക്കുന്നത്. ഭക്തർക്കായി രണ്ട് വ്യത്യസ്ത നാലമ്പലം ദർശനമാണ് കെഎസ്ആർടിസി ഇത്തവണ ഒരുക്കിയിരിക്കുന്നത്. കോട്ടയം രാമപുരം മേഖലയിലേക്കും തൃശ്ശൂർ തൃപ്രയാർ മേഖലയിലേക്കുമാണ് വിവിധ ഡിപ്പോകളിൽ നിന്നും ബസുകൾ പുറപ്പെടുക.
തൃപ്രയാർ ശ്രീരാമ ക്ഷേത്രം, കൂടൽമാണിക്യം ഭരത ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവ ഉൾപ്പെടുന്ന തൃശ്ശൂരിലെ നാലമ്പലം തീർത്ഥാടന ദർശനമാണ് ഭക്തരെ കാത്തിരിക്കുന്നത്. എറണാകുളം നാലമ്പലം ദർശന യാത്രയിൽ മാമലശ്ശേരി ശ്രീരാമ ക്ഷേത്രം, മേമുറി ഭരത ക്ഷേത്രം, മുളക്കുളം ലക്ഷ്മണ ക്ഷേത്രം, നെടുങ്ങാട് ശത്രുഘ്ന ക്ഷേത്രം എന്നിവ ഉൾപ്പെടുന്നത്താണ് പാക്കേജ്. തൃശ്ശൂർ പാക്കേജിന് ഒരാൾക്ക് 980 രൂപയും എറണാകുളം പാക്കേജിന് ഒരാൾക്ക് 560 രൂപയുമാണ് കെഎസ്ആർടിസി ഈടാക്കുക.
കോട്ടയം മേഖലയാണെങ്കിൽ, രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവയാണ് ഉൾപ്പെടുക. തൃശ്ശൂരിലെ അതിപ്രസിദ്ധമായ നാല് ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസ് ജൂലൈ 18-ന് രാത്രി 9:00 മണിക്ക് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് പുറപ്പെടുന്നതാണ്. എറണാകുളം, കോട്ടയം ജില്ലകളുടെ അതിർത്തി മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന നാലമ്പലങ്ങളിലേക്കുള്ള രണ്ടാമത്തെ യാത്ര ജൂലൈ 17-ന് പുലർച്ചെ 5:00 മണിക്ക് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് പുറപ്പെടും.
എങ്ങനെ ബുക്ക് ചെയ്യാം?
ഈ തീർത്ഥാടന പാക്കേജുകളിൽ പങ്കാളികളാകാൻ താല്പര്യമുള്ള ഭക്തർക്ക് കെഎസ്ആർടിസിയുടെ ഔദ്യോഗിക നമ്പറിൽ ബന്ധപ്പെട്ട് സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. രാമായണ മാസത്തിൽ ക്ഷേത്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ, പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള ഈ സർവീസുകളിൽ സീറ്റുകൾ പരിമിതമായിരിക്കും. താല്പര്യമുള്ളവർ എത്രയും വേഗം ബന്ധപ്പെട്ട് സീറ്റുകൾ ഉറപ്പാക്കുക. യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ഫോൺ നമ്പറിലേക്ക് ബന്ധപ്പെടുക 9495752710.
English Summary:
KSRTC has launched Nalambalam pilgrimage packages under its Budget Tourism initiative, with bookings now open through its depots in the district. The pilgrimage, scheduled to begin on July 17.