AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

KSRTC Summer Travel: വേനലവധി ആനവണ്ടിയിൽ അടിച്ചുപൊളിക്കാം; കുടജാദ്രി മുതൽ മൂന്നാർ വരെ, വമ്പൻ പാക്കേജുകൾ

KSRTC Summer Vacation Special Tour Packages: അവധിയാഘോഷിക്കാൻ വമ്പൻ ടൂർ പാക്കേജുകളുമായാണ് കെഎസ്ആർടിസി എത്തിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര പോകാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇതൊരു കിടിലൻ അവസരമാണ്. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ എങ്ങനെയുമാകട്ടെ അയൽസംസ്ഥാനങ്ങളിലേക്ക് വരെ കെഎസ്ആർടിസിയിൽ നിങ്ങൾക്ക് യാത്ര പോകാനുള്ള അവസരമാണ് വന്നെത്തിയിരിക്കുന്നത്.

KSRTC Summer Travel: വേനലവധി ആനവണ്ടിയിൽ അടിച്ചുപൊളിക്കാം; കുടജാദ്രി മുതൽ മൂന്നാർ വരെ, വമ്പൻ പാക്കേജുകൾ
Ksrtc Tour PackageImage Credit source: Facebook (K B Ganesh Kumar)
Neethu Vijayan
Neethu Vijayan | Published: 30 Mar 2026 | 01:59 PM

വേനലവധി പടിവാതിക്കലെത്തി… ഇനിയും എങ്ങോട്ട് പോകണമെന്ന് ആലോചിച്ച് ഇരിക്കാതെ നമ്മുടെ സ്വന്തം ആനവണ്ടിയിൽ കയറിക്കോളൂ. ഇത്തവണത്തെ അവധിയാഘോഷിക്കാൻ വമ്പൻ ടൂർ പാക്കേജുകളുമായാണ് കെഎസ്ആർടിസി എത്തിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര പോകാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇതൊരു കിടിലൻ അവസരമാണ്. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ എങ്ങനെയുമാകട്ടെ അയൽസംസ്ഥാനങ്ങളിലേക്ക് വരെ കെഎസ്ആർടിസിയിൽ നിങ്ങൾക്ക് യാത്ര പോകാനുള്ള അവസരമാണ് വന്നെത്തിയിരിക്കുന്നത്.

ഗോവയിലേക്ക് ഒരു യാത്ര

കണ്ണൂർ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അവതരിപ്പിക്കുന്ന ഗോവയിലേക്കുള്ള യാത്രയാണ് ഇത്തവണത്തെ ഏറ്റവും വലിയ ആകർഷണം. ഗോവയിലെ ബീച്ചുകൾ പൂർണ്ണമായും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പാക്കേജുകൾ ഉപകാരപ്രദമാകും. ഏപ്രിൽ 10 ന് പുറപ്പെട്ട് 13ന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ഏപ്രിൽ 24ന് പുറപ്പെട്ട് 27ന് തിരിച്ചെത്തുന്ന രീതിയിലാണ് രണ്ടാമത്തെ ട്രിപ്പ് ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം 6.00ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്നത്. അഗ്വാഡ ഫോർട്ട്, കലാൻഗുട്ട് ബീച്ച്, അഞ്ജുന, വാഗേറ്റർ ബീച്ചുകൾ, പഞ്ചിം സിറ്റി, മിറാമർ ബീച്ച്, ചരിത്രപ്രസിദ്ധമായ ഗോവൻ പള്ളികൾ, ഡോണ പൗള ജെട്ടി എന്നിവിടങ്ങളാണ് പ്രധാന സന്ദർശന സ്ഥലങ്ങൾ.

ALSO READ: ബജറ്റ് യാത്രക്കാർക്കും ലക്ഷ്വറി ഇഷ്ടപ്പെടുന്നവർക്കും; വേനലിൽ ഗോവയ്ക്ക് പോകാം, കാരണം

നെഫെർട്ടിറ്റി ക്രൂയിസ് യാത്ര

കൊച്ചിയിലെ അറബിക്കടലിൽ നാല് മണിക്കൂർ നീണ്ട യാത്ര ആ​ഗ്രഹിക്കുന്നവർക്ക് നല്ലൊരു അവസരമാണിത്. ഏപ്രിൽ രണ്ടിന് രാവിലെ 5.30-ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ബസ് ഉച്ചയോടെ കൊച്ചിയിലെത്തി കപ്പലിൽ യാത്ര തുടങ്ങാം. സംഗീതം, നൃത്തം, ഭക്ഷണം എന്നിവ ഉൾപ്പെടെയാണ് യാത്ര ഒരുക്കിയിരിക്കുന്നത്.

മൂന്നാർ, ഗവി, കുടജാദ്രി യാത്ര

വേനലവധി ആഘോഷമാക്കാൻ ഭക്തിസാന്ദ്രമായ ഗുരുവായൂർ ദർശനം മുതൽ മൂന്നാർ, ഗവി യാത്രകൾ വരെയാണ് ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ ചിലവിൽ ഒരു യാത്ര ആ​ഗ്രഹിക്കുന്നവർക്ക് ഈ പാക്കേജ് തിരഞ്ഞെടുക്കാവുന്നതാണ്. ക്ഷേത്ര ദർശനത്തിനായി മണിക്കൂറുകൾ ക്യൂ നിൽക്കാതെ തന്നെ ​ഗുരുവായൂർ ആടക്കമുള്ള ക്ഷേത്രങ്ങളിൽ തൊഴുതിറങ്ങാം.

കെഎസ്ആർടിസി യാത്രക്കാർക്ക് പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പിഷാരികാവ്, കാടമ്പുഴ, പുന്നത്തൂർ കോട്ട ആന സങ്കേതം, ഗുരുവായൂർ ദർശനം, തൃപ്രയാർ, കൊടുങ്ങല്ലൂർ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹിൽസ്റ്റേഷൻ യാത്രകൾ

മൂകാംബിക, കുടജാദ്രി, മുരുഡേശ്വർ: ഏപ്രിൽ മൂന്ന്, 17 രാത്രികളിൽ 8.30-ന് പുറപ്പെടുന്നു.

ഗവി, കുമളി, രാമക്കൽമേട്: ഏപ്രിൽ ഒന്ന്, 17, 29 വൈകുന്നേരം 5.00-ന് യാത്ര പുറപ്പെടുന്നു.

മൂന്നാർ, മറയൂർ, കാന്തല്ലൂർ: ഏപ്രിൽ ഒന്ന്, 10, 20 വൈകുന്നേരം 7.00-ന് യാത്ര പുറപ്പെടുന്നു.

വാഗമൺ, ഇല്ലിക്കൽ കല്ല്: ഏപ്രിൽ 10, 24 എന്നീ ദിവസങ്ങളിലാണ് യാത്ര.

നെല്ലിയാമ്പതി, കൊല്ലങ്കോട്: ഏപ്രിൽ മൂന്ന്, 17 രാത്രിയിൽ 9.00-ന് യാത്ര പുറപ്പെടുന്നു.

വയനാട്: ഏപ്രിൽ അഞ്ച്, 12, 26 തീയതികളിൽ ഒറ്റദിവസത്തെ യാത്രയാണ് ഒരുക്കുന്നത്.

നിലമ്പൂർ & മിനി ഊട്ടി: ഏപ്രിൽ രണ്ട്, അഞ്ച്, 11, 19, 26 തീയതികളിൽ .

അകലാപ്പുഴ (കപ്പൽ യാത്ര): ഏപ്രിൽ 12, 26 തീയതികളിൽ

Follow Us