AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Goa Travel Guide: ബജറ്റ് യാത്രക്കാർക്കും ലക്ഷ്വറി ഇഷ്ടപ്പെടുന്നവർക്കും; വേനലിൽ ഗോവയ്ക്ക് പോകാം, കാരണം

Goa Summer Vacation Travel Guide: കുറഞ്ഞ ചിലവിൽ തിരക്കില്ലാതെ ബീച്ചുകൾ ആസ്വദിക്കാനും സുഖമുള്ള കാലാവസ്ഥയിൽ താമസിക്കാനും ഇതിലും നല്ലൊരു അവസരം വേറെയില്ല. ബജറ്റ് യാത്രക്കാർക്കും ലക്ഷ്വറി ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ പോകാൻ പറ്റിയ സ്ഥലമാണ് ​ഗോവ. ഗോവയിലെത്തി യാത്ര ചെയ്യാൻ 500-800 രൂപ വാങ്ങുന്ന സ്കൂട്ടറുകൾ വേനൽലായാൽ 300 രൂപയ്ക്ക് വരെ കിട്ടും.

Goa Travel Guide: ബജറ്റ് യാത്രക്കാർക്കും ലക്ഷ്വറി ഇഷ്ടപ്പെടുന്നവർക്കും; വേനലിൽ ഗോവയ്ക്ക് പോകാം, കാരണം
GoaImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Updated On: 29 Mar 2026 | 01:47 PM

ഈ വേനലവധി ആഘോഷിക്കാൻ നിങ്ങൾ തയ്യാറെടുക്കുകയാണോ… എങ്കിൽ നിങ്ങൾ പോകാൻ പ്ലാൻ ചെയ്യുന്ന സ്ഥലങ്ങളുടെ ലിസ്റ്റിലേക്ക് ​ഗോവ കൂടി ചേർത്തോളൂ. വേനലായാൽ ​ഗോവയിലൊക്കെ ചൂടല്ലേ, എന്നാകും പലരും കരുതുന്നത്. എങ്കിൽ നിങ്ങൾക്ക് തെറ്റി. കുറഞ്ഞ ചിലവിൽ തിരക്കില്ലാതെ ബീച്ചുകൾ ആസ്വദിക്കാനും സുഖമുള്ള കാലാവസ്ഥയിൽ താമസിക്കാനും ഇതിലും നല്ലൊരു അവസരം വേറെയില്ല. ബജറ്റ് യാത്രക്കാർക്കും ലക്ഷ്വറി ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ പോകാൻ പറ്റിയ സ്ഥലമാണ് ​ഗോവ.

സീസൺ സമയത്തെ തിരക്കും ബഹളവും ഇല്ലാതെ ഗോവയുടെ യഥാർത്ഥ ഭംഗി ആസ്വദിക്കാൻ വേനൽക്കാലം തന്നെയാണ് നല്ലത്. നവംബർ, ഡിസംബർ മാസങ്ങളിൽ 5,000 രൂപ മുതൽ അമിതമായ തുക ഈടാക്കുന്ന റിസോർട്ടുകൾ പോലും വേനൽക്കാലത്ത് 2,000 രൂപയ്ക്ക് താഴെ ലഭ്യമാകുമെന്നതാണ് ​ഗോവയിലെ ഏറ്റവും വലിയ പ്രത്യേകത. അതുപോലെ ഹോസ്റ്റലുകളും ഹോംസ്റ്റേകളും ഇതിലും കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. അതുപോലെ ​ഗോവയിലെത്തി യാത്ര ചെയ്യാൻ 500-800 രൂപ വാങ്ങുന്ന സ്കൂട്ടറുകൾ വേനൽലായാൽ 300 രൂപയ്ക്ക് വരെ കിട്ടും.

ALSO READ: നീലക്കടലായി മൂന്നാർ! പരീക്ഷാ മരങ്ങൾ പൂവിട്ടു; നീലവാക പൂക്കൾക്കിടയിലൂടെ ഒരു യാത്ര പോകാം

​ഗോവയിലേക്ക് എത്തിപെടാനുള്ള ട്രെയിൻ, വിമാന ടിക്കറ്റ് നിരക്കിലും കുറവുണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ കുറഞ്ഞ ചിലവിൽ യാത്ര പ്ലാൻ ചെയ്യാൻ ഇതൊരു നല്ല അവസരമാണ്. ഇനി നിങ്ങൾ അല്പം ലക്ഷ്വറി ഇഷ്ടപ്പെടുന്നവരാണെങ്കിൽ അതിനും ​ഗോവയിൽ സൗകര്യമുണ്ട്. വേനലായാൽ കടലിനോട് ചേർന്നുള്ള പഞ്ചനക്ഷത്ര റിസോർട്ടുകളിൽ വലിയ ഡിസ്‌കൗണ്ടുകൾ ലഭിക്കാറുണ്ട്.

തിരക്കില്ലാത്ത ബീച്ചുകൾ

ഗോവയിലെ പ്രശസ്തമായ ബാഗ, അഞ്ജുന, കളംഗുട്ട് ബീച്ചുകൾ സീസൺ സമയമായാൽ കാലുകുത്താൻ പറ്റാത്തവിധം തിരക്കായിരിക്കും. എന്നാൽ വേനൽക്കാലത്ത് ഈ ബീച്ചുകളിൽ പൊതുവെ ആളുകൾ വരുന്നത് വളരെ കുറവാണ്. കടൽത്തീരത്ത് സമാധാനമായി ഇരിക്കാനും മനോഹരമായ ചിത്രങ്ങൾ പകർത്താനും ഈ സമയം പ്രയോജനപ്പെടുത്താം. അതുപോലെ മഴക്കാലം തുടങ്ങിയാൽ ഗോവയിലെ വാട്ടർ സ്പോർട്സുകൾ താൽക്കാലിമായി നിർത്തിവയ്ക്കാറുണ്ട്.

സ്കൂബ ഡൈവിംഗ്, പാരാസെയിലിംഗ്, കയാക്കിംഗ് എന്നിവ ആസ്വദിക്കാൻ വേനൽക്കാലത്ത് തന്നെ പോകണം. ചൂട് കുറയുന്ന വൈകുന്നേരങ്ങളിൽ പഴയ ഗോവയിലെ പള്ളികളും കോട്ടകളും സന്ദർശിക്കാവുന്നതാണ്. വളരെ ചിലവ് കുറവിൽ ഒന്നോ രണ്ടോ ദിവസം ​ഗോവ മുഴുവൻ ആസ്വദിക്കാൻ വേനൽ തന്നെയാണ് എപ്പോഴും നല്ലത്.

 

Follow Us