AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KSRTC Hyderabad Tour Package: കെഎസ്ആർടിസിയിൽ ഹൈദരാബാദിലേക്ക് ഒരു അടിപൊളി ട്രിപ്പ് പോയാലോ? റാമോജി ഫിലിം സിറ്റിയും കാണാം

KSRTC Hyderabad Tour Package 2026: ബജറ്റ് ടൂറിസം സെല്ലിൻ്റെ ഭാ​ഗമായാണ് ഓരോ മാസവും സാധാരണക്കാരന് പോലും താങ്ങാനാകുന്ന വിധം യാത്രകളുമായി നമ്മുടെ സ്വന്തം ആനവണ്ടി എത്തുന്നത്. കേരളത്തിനകത്തും അയൽ സംസ്ഥാനങ്ങളിലുമായി നിരവധി ആകർഷകമായ പാക്കേജുകളാണ് കെഎസ്ആർടിസി ഒരുക്കുന്നത്. ഇപ്പോഴിതാ ജൂലൈ മാസത്തെ ഹൈദരാബാദിലേക്കുള്ള യാത്രയാണ് ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. പ്രീമിയം ടൂർ പാക്കേജാണിത്.

KSRTC Hyderabad Tour Package: കെഎസ്ആർടിസിയിൽ ഹൈദരാബാദിലേക്ക് ഒരു അടിപൊളി ട്രിപ്പ് പോയാലോ? റാമോജി ഫിലിം സിറ്റിയും കാണാം
KSRTC, Hyderabad Film CityImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 15 Jul 2026 | 01:37 PM

യാത്രാപ്രേമികൾക്കായി കുറഞ്ഞ ചെലവിൽ മികച്ച യാത്രാനുഭവങ്ങൾ സമ്മാനിക്കാൻ ശ്രമിക്കുന്ന തരത്തിലാണ് കെഎസ്ആർടിസി ഓരോ യാത്രയും ക്രമീകരിക്കുന്നത്. ബജറ്റ് ടൂറിസം സെല്ലിൻ്റെ ഭാ​ഗമായാണ് ഓരോ മാസവും സാധാരണക്കാരന് പോലും താങ്ങാനാകുന്ന വിധം യാത്രകളുമായി നമ്മുടെ സ്വന്തം ആനവണ്ടി എത്തുന്നത്. കേരളത്തിനകത്തും അയൽ സംസ്ഥാനങ്ങളിലുമായി നിരവധി ആകർഷകമായ പാക്കേജുകളാണ് കെഎസ്ആർടിസി ഒരുക്കുന്നത്. ഇപ്പോഴിതാ ജൂലൈ മാസത്തെ ഹൈദരാബാദിലേക്കുള്ള യാത്രയാണ് ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. പ്രീമിയം ടൂർ പാക്കേജാണിത്.

ലോകപ്രശസ്തമായ റാമോജി ഫിലിം സിറ്റി ഉൾപ്പെടെ ഹൈദരാബാദിലെ പ്രധാന കാഴ്ചകളെല്ലാം കണ്ടുമടങ്ങാൻ സാധിക്കുന്ന രീതിയിലാണ് ഈ പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. നാല് പകലും മൂന്ന് രാത്രിയും നീണ്ടുനിൽക്കുന്നതാണ് ഈ യാത്ര. കെഎസ്ആർടിസിയുടെ അത്യാധുനിക എയർ കണ്ടീഷൻഡ് (A/C) ബസുകളിലാണ് യാത്ര ഒരുക്കുന്നത്. യാത്രക്കാരുടെ ഭക്ഷണം, സുരക്ഷിതമായ താമസം എന്നിവയെല്ലാണ് പാക്കേജിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ റാമോജി ഫിലിം സിറ്റിയിലേക്കുള്ള പ്രവേശന ടിക്കറ്റുകളും ഉൾപ്പെടുത്തിയാണ് പാക്കേജ് നിരക്ക് തീരുമാനിച്ചിരിക്കുന്നത്.

ALSO READ: ഗുരുവായൂരിൽ നിന്നും വെറും മിനിറ്റുകൾ മാത്രം ദൂരെ! ആർക്കും അറിയാതെ പുണ്യസ്ഥലങ്ങൾ

കെഎസ്ആർടിസി തീർത്ഥാടന പാക്കേജുകൾ

ഹൈദരാബാദ് യാത്രയ്ക്ക് പുറമേ, കെഎസ്ആർടിസി നിരവധി തീർത്ഥാടന പാക്കേജുകളും ജൂലൈ മാസത്തിലേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുവായൂർ, മമ്മിയൂർ, പുന്നത്തൂർ, തൃപ്രയാർ, കൊടുങ്ങല്ലൂർ, ചേർത്തല, കാർത്ത്യായനി ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള ഒരു ദിവസത്തെ ടൂർ ജൂലൈ നാല് മുതൽ തന്നെ ആരംഭിച്ചിട്ടുണ്ട്. ഈ യാത്രയിൽ ടിക്കറ്റിന് ഈടാക്കുന്നത് 1,360 രൂപയാണ്.

അതേസമയം, കർക്കിടക മാസത്തേക്കുള്ള നാലമ്പലം തീർത്ഥാടന പാക്കേജുകളും കെഎസ്ആർടിസി ആസൂത്രണം ചെയ്തിട്ടുണ്ട്. ആദ്യ യാത്ര ജൂലൈ 17ന് ആരംഭിക്കും. തൃപ്രയാർ, കൂടൽമാണിക്യം, പായമ്മൽ, മൂഴിക്കുളം ക്ഷേത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നിരക്ക് 1,320 രൂപ ആണ്. കൂടാതെ, ജൂലൈ 24 നും ജൂലൈ 30 നും കോർപ്പറേഷൻ ഇതേ പാക്കേജ് നടത്തും. മറ്റൊരു ക്ഷേത്ര ടൂർ മാമലശ്ശേരി, മേമ്മൂരി, മുളക്കുളം, നെടുങ്ങാട് ക്ഷേത്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. ഈ പാക്കേജിന്റെ നിരക്ക് 750 രൂപ ആണ്.

അവധിക്കാല പാക്കേജുകൾ

പ്രകൃതിയും സാഹസികത ആസ്വദിക്കാൻ ആ​ഗ്രഹിക്കുന്ന ആളുകൾക്കായി കെഎസ്ആർടിസി നിരവധി യാത്രകളാണ് ഒരുക്കുന്നത്. കൂടാതെ ആറന്മുള വള്ളസദ്യ, പഞ്ചപാണ്ഡവ ക്ഷേത്ര പാക്കേജ് ജൂലൈ 20, 22, 28 തീയതികളിൽ നടക്കും. ഈ പാക്കേജുകൾക്ക് ഏകദേശം 910 രൂയാണ് ഈടാക്കുക. കൂടാതെ ജൂലൈ 19ന് കെഎസ്ആർടിസി വാഗമൺ യാത്രകൾ സംഘടിപ്പിക്കും. ഉച്ചഭക്ഷണം ഉൾപ്പെടെ 1,020 രൂപ ആണ് നിരക്ക്. ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ പാക്കേജ് ജൂലൈ 25നും ഒരുക്കുന്നു. ഇതിന് 820 രൂപ ആണ് നിരക്ക്. ജൂലൈയിൽ പൊൻമുടി, ഗവി, മൂന്നാർ–കാന്തല്ലൂർ, കുമരകം ഹൗസ്ബോട്ട്, പുളിക്കാനം, രാമക്കൽമേട്, വയനാട് എന്നിവിടങ്ങളിലേക്ക് ടൂറിസം സെൽ യാത്രകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

വയനാട് യാത്രയും

ജൂലൈ 16 രാത്രിയിൽ ആരംഭിച്ച് മൂന്ന് പകലും മൂന്ന് രാത്രിയും നീണ്ടുനിൽക്കുന്ന യാത്രയും കെഎസ്ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്. 4,510 രൂപ ആണ് യാത്ര ചെലവ്. താമസം, പ്രവേശന ഫീസ്, വനംവകുപ്പ് ജംഗിൾ സഫാരി എന്നിവ ഉൾപ്പെടെയാണ് ഈ നിരക്ക്. താൽപ്പര്യമുള്ള യാത്രക്കാർക്ക് ബുക്കിംഗ് വിശദാംശങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാം.

English Summary:

KSRTC has released its July 2026 Budget Tourism included tour packages across Kerala and nearby states. This time, the biggest attraction is a premium tour package to Hyderabad.

Follow Us