Bengaluru-Kerala Travel: ബെംഗളൂരു – കേരള യാത്രയ്ക്ക് കെഎസ്ആർടിസി നോക്കണ്ട, കീശ കാലിയാക്കും; നിരക്ക് കേട്ട് ഞെട്ടരുത്

KSRTC Ticket Prices Hike: വേണ്ടത്ര യാത്രക്കാരില്ലാതെ ബസ് ഓടുന്നത് മൂലമുള്ള നഷ്ടം നികത്താനാണ് ഇത്തരത്തിൽ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം 2025 നവംബർ മുതൽ ആരംഭിച്ചത്. അതേസമയം, ബസ് പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് 50 ശതമാനം സീറ്റുകളിൽ ഒഴിവുണ്ടെങ്കിൽ ടിക്കറ്റ് നിരക്ക് കുറയുമെന്നതാണ് ഇപ്പോഴത്തെ രീതി. ഇതിന് പുറമേ ഉത്സവസീസണിൽ എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്.

Bengaluru-Kerala Travel: ബെംഗളൂരു - കേരള യാത്രയ്ക്ക് കെഎസ്ആർടിസി നോക്കണ്ട, കീശ കാലിയാക്കും; നിരക്ക് കേട്ട് ഞെട്ടരുത്

KSRTC New Swift Bus

Published: 

10 Apr 2026 | 06:27 PM

വിഷു പ്രമാണിച്ച് ബെം​ഗളൂരുവിൽ നിന്ന കേരളത്തിലേക്ക് എത്താനിരിക്കുന്നവർക്ക് വെല്ലുവിളിയായി കെഎസ്ആർടിസിയുടെ നിരക്ക് വർദ്ധന. കേരള ആർടിസിയുടെ ഡൈനാമിക് പ്രൈസിങ്ങിന്റെ മറവിലാണ് വിഷു യാത്രയിൽ നിരക്ക് വർദ്ധിപ്പിച്ചത്. 30–50 ശതമാനം വരെ അധിക നിരക്കാണ് തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ വർദ്ധിപ്പിച്ചിരിക്കുന്നത്.

വേണ്ടത്ര യാത്രക്കാരില്ലാതെ ബസ് ഓടുന്നത് മൂലമുള്ള നഷ്ടം നികത്താനാണ് ഇത്തരത്തിൽ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം 2025 നവംബർ മുതൽ ആരംഭിച്ചത്. അതേസമയം, ബസ് പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് 50 ശതമാനം സീറ്റുകളിൽ ഒഴിവുണ്ടെങ്കിൽ ടിക്കറ്റ് നിരക്ക് കുറയുമെന്നതാണ് ഇപ്പോഴത്തെ രീതി.

ALSO READ: ബെംഗളൂരു – കൊച്ചി യാത്രയിലെ ‘സീക്രട്ട്’ ടിപ്‌സ്; ഇങ്ങനെ യാത്ര ചെയ്താൽ പകുതി പണം ലാഭിക്കാം

ഇതിന് പുറമേ ഉത്സവസീസണിൽ എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. അതായത് ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽ ഇറങ്ങുന്നവർക്കും മുഴുവൻ ടിക്കറ്റ് ചാർജും നൽകേണ്ടി വരുമെന്നതാണ് ഈ പദ്ധതിയുടെ രീതി. തിരുവനന്തപുരത്തേക്കുള്ള എസി സ്‍ലീപ്പർ -2858 രൂപ, എസി സീറ്റർ 1751 രൂപ. കോട്ടയത്തേക്കുള്ള എസി സ്‍ലീപ്പർ -2022 രൂപ, എസി സീറ്റർ 1637 രൂപ.

എറണാകുളത്തേക്കുള്ള എസി സ്‍ലീപ്പർ-2440 രൂപ, ഡീലക്സ് (നോൺ എസി) -1081 രൂപ. തൃശൂരിലേക്കുള്ള എസി സീറ്റർ-1000 രൂപ, ഡീലക്സ് -1081 രൂപ. കോഴിക്കോടേക്കുള്ള എസി സീറ്റർ-1454 രൂപ, ഡീലക്സ്-1094 (മാനന്തവാടി വഴി), കണ്ണൂരിലേക്കുള്ള എസി സീറ്റർ -1420 രൂപ, ഡീലക്സ്-898 , പയ്യന്നൂരിലേക്കുള്ള എസി സീറ്റർ-1496 രൂപ, സൂപ്പർഫാസ്റ്റ്-711 രൂപ എന്നിങ്ങനെയാണ് നിരക്ക് ഈടാക്കുന്നത്.

അതേസമയം കൃത്യമായ പ്ലാനിങ്ങോട് കൂടി ട്രെയിൻ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്താൽ ഇത്തരം സാഹചര്യങ്ങളെ മറികടക്കാനാകും. കാർപൂളിങ്, കണക്ഷൻ ട്രെയിനുകൾ, ബസുകൾ തുടങ്ങിയ മാർ​ഗങ്ങളും നാട്ടിലെത്താൻ നിങ്ങൾക്ക് ആശ്രയിക്കാവുന്നതാണ്. വിഷുവിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്നതിനാൽ ട്രെയിനിലടക്കം സീറ്റ് ലഭിക്കാത്ത അവസ്ഥയാണ്.

 

 

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം