AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bengaluru To Kochi Travel: ബെംഗളൂരു – കൊച്ചി യാത്രയിലെ ‘സീക്രട്ട്’ ടിപ്‌സ്; ഇങ്ങനെ യാത്ര ചെയ്താൽ പകുതി പണം ലാഭിക്കാം

Bengaluru to Kochi Travel Expenses: വിഷു അടുത്തിരിക്കുന്ന സമയത്ത് നാട്ടിലേക്ക് വരാൻ ഇരിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് എത്താനുള്ള എളുപ്പവഴിയും മാർ​ഗങ്ങളും എന്തെല്ലാമെന്ന് നമുക്ക നോക്കാം. കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ കീശ കീറാതെ തന്നെ നാട്ടിലെത്താം. യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ബജറ്റ് കുറവിൽ എങ്ങനെ നാട്ടിലെത്താമെന്നുള്ളതിൻ്റെ പൂർണ ​ഗൈഡ് ഇതാ.

Bengaluru To Kochi Travel: ബെംഗളൂരു – കൊച്ചി യാത്രയിലെ ‘സീക്രട്ട്’ ടിപ്‌സ്; ഇങ്ങനെ യാത്ര ചെയ്താൽ പകുതി പണം ലാഭിക്കാം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 09 Apr 2026 | 05:31 PM

ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവർക്കും അവധിക്കാലം ആഘോഷിക്കാൻ പോകുന്നവർക്കും വെല്ലുവിളിയാകുന്നത് ടിക്കറ്റ് നിരക്കാണ്. പ്രത്യേകിച്ച് ആഘോഷങ്ങളുടെ സീസണിൽ. ഇപ്പോൾ വിഷു അടുത്തിരിക്കുന്ന സമയത്ത് നാട്ടിലേക്ക് വരാൻ ഇരിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് എത്താനുള്ള എളുപ്പവഴിയും മാർ​ഗങ്ങളും എന്തെല്ലാമെന്ന് നമുക്ക നോക്കാം. കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ കീശ കീറാതെ തന്നെ നാട്ടിലെത്താം. യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ബജറ്റ് കുറവിൽ എങ്ങനെ നാട്ടിലെത്താമെന്നുള്ളതിൻ്റെ പൂർണ ​ഗൈഡ് ഇതാ.

ഹൊസൂർ വഴി യാത്ര

സാധാരണയായി ബെംഗളൂരുവിൽ നിന്ന് നേരിട്ട് കൊച്ചിയിലേക്കുള്ള സ്വകാര്യ ബസ്സുകൾക്ക് വലിയ നിരക്കാണ് ഈടാക്കുന്നത്. എന്നാൽ ചിലവ് കുറഞ്ഞ യാത്രയാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ, മെട്രോയിലോ സിറ്റി ബസ്സിലോ ഇലക്ട്രോണിക് സിറ്റി വരെയോ അല്ലെങ്കിൽ തമിഴ്‌നാട് അതിർത്തിയായ ഹൊസൂർ വരെയോ ആദ്യം എത്തിച്ചേരുക.

ALSO READ: ചെന്നൈയ്യിൽ നിന്ന് നാട്ടിലെത്താൻ പണമൊരു പ്രശ്നമേയല്ല; മാർ​ഗങ്ങൾ വേറെയുണ്ട്

ഹൊസൂരിൽ നിന്ന് സേലത്തേക്കോ കോയമ്പത്തൂരിലേക്കോ തമിഴ്‌നാട് സർക്കാറിൻ്റെ ധാരാളം ബസ് സർവീസുണ്ട്. അതും കുറഞ്ഞ നിരക്കിൽ. അവിടെ നിന്ന് പാലക്കാട് വഴിയോ നേരിട്ടോ നിങ്ങൾക്ക് കുറഞ്ഞ ചിലവിൽ കൊച്ചിയിലെത്താം. ഇങ്ങനെ ചെയ്യുമ്പോൾ സ്വകാര്യ ബസ് നിരക്കിൻ്റെ പകുതി പോലും ചിലവാകുകയുമില്ല നാട്ടിൽ സുഖമായി എത്തുകയും ചെയ്യാം.

കണക്ട് ടു കണക്ട് യാത്ര

നേരിട്ടുള്ള ബസ്സുകൾക്ക് ഡിമാൻഡ് കൂടുതലുള്ള സയമത്തോ ട്രെയിൻ ടിക്കറ്റ് കിട്ടാതെ വരികയോ ചെയ്താൽ കണക്ഷൻ ബസ്സുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ബെംഗളൂരുവിൽ നിന്ന് നേരിട്ട് പാലക്കാട്ടേക്ക് കെഎസ്ആർടിസി ബസ് ബുക്ക് ചെയ്യാവുന്നതാണ്. പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് മണിക്കൂറുകൾ ഇടവിട്ട് എറണാകുളം ഭാഗത്തേക്ക് ധാരാളം ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. 1500 രൂപവരെ ചിലവാകുന്ന സ്ഥാനത്ത് ഇങ്ങനെ യാത്ര ചെയ്താൽ 700-800 രൂപയ്ക്ക് കൊച്ചിയിലെത്തിച്ചേരാം.

മെമ്മു ട്രെയിനുകൾ

ട്രെയിനിൽ റിസർവേഷൻ ടിക്കറ്റ് കിട്ടാത്തവർക്ക് ഏറ്റവും മികച്ച ഓപ്ഷണ് മെമ്മു ട്രെയിനുകൾ. ബെംഗളൂരുവിൽ നിന്ന് പാലക്കാട്ടേക്കോ കോയമ്പത്തൂരിലേക്കോ സാധാരണ ട്രെയിനുകളിൽ എത്തിച്ചേരുക. അവിടെ നിന്ന് കൊച്ചിയിലേക്കോ അടുത്തുള്ള മറ്റ് സ്റ്റേഷനുകളിലേക്കോ മെമ്മു ട്രെയിനുകൾ ആശ്രയിക്കാം. കുറഞ്ഞ ചിലവിൽ പാലക്കാട് നിന്ന് എറണാകുളത്ത് എത്താൻ ഇത് സഹായിക്കും. റിസർവ്ഡ് ട്രെയിനുകളെ അപേക്ഷിച്ച് ഇതിൽ ടിക്കറ്റ് കിട്ടാനും എളുപ്പമാണ്.

 

 

 

Follow Us