Kudremukh Travel: കുദ്രേമുഖ് ട്രെക്കിങ് പുനരാരംഭിച്ചു; ഓൺലൈൻ ബുക്കിംഗും പുതിയ നിയമങ്ങളും അറിയാം

Kudremukh Trekking Reopens: ഒരു ഇടവേളയ്ക്ക് ശേഷമാണ് കർണാടക വനംവകുപ്പ് കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ ട്രെക്കിങ് പുനരാരംഭിച്ചിരിക്കുന്നത്. പ്രകൃതിസ്‌നേഹികൾക്കും ട്രെക്കിങ് പ്രേമികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്ഥലമാണിത്. കുദ്രേമുഖിന്റെ പച്ചപ്പും കോടമഞ്ഞും ആസ്വദിച്ച് മലകയറാൻ പ്ലാൻ ചെയ്യുന്നവർക്കായി ഓൺലൈൻ ബുക്കിങ് രീതികളും വനംവകുപ്പ് ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളും അടങ്ങുന്ന ഒരു യാത്രാ ​ഗൈഡ് വായിച്ചറിയാം.

Kudremukh Travel: കുദ്രേമുഖ് ട്രെക്കിങ് പുനരാരംഭിച്ചു; ഓൺലൈൻ ബുക്കിംഗും പുതിയ നിയമങ്ങളും അറിയാം

Kudremukh

Published: 

07 Jun 2026 | 01:01 PM

കർണാടകയിലെ ഏറ്റവും മനോഹരമായ പശ്ചിമഘട്ട മലനിരകളിലൊന്നായ കുദ്രേമുഖ് നാഷണൽ പാർക്കിലെ ട്രെക്കിങ് പാതകൾ വീണ്ടും സഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് കർണാടക വനംവകുപ്പ് കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ ട്രെക്കിങ് പുനരാരംഭിച്ചിരിക്കുന്നത്. പ്രകൃതിസ്‌നേഹികൾക്കും ട്രെക്കിങ് പ്രേമികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്ഥലമാണിത്. കുദ്രേമുഖിന്റെ പച്ചപ്പും കോടമഞ്ഞും ആസ്വദിച്ച് മലകയറാൻ പ്ലാൻ ചെയ്യുന്നവർക്കായി ഓൺലൈൻ ബുക്കിങ് രീതികളും വനംവകുപ്പ് ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളും അടങ്ങുന്ന ഒരു യാത്രാ ​ഗൈഡ് വായിച്ചറിയാം.

കുദ്രേമുഖ്, ഗംഗാഡിക്കൽ, നേത്രാവതി, കുറിഞ്ഞാൽ കുന്നുകൾ തുടങ്ങിയ മേഖലകളിലേക്കുള്ള ട്രെക്കിംഗ് ജൂൺ മുതലാണ് വനം വകുപ്പ് ഔദ്യോഗികമായി വീണ്ടും തുറന്നത്. വനം വകുപ്പിന്റെ ആരണ്യ വിഹാര വെബ്‌സൈറ്റ് വഴി ഓൺലൈനിലൂടെ ബുക്ക് ചെയ്യന്നവർക്ക് മാത്രമാണ് നിലവിൽ ട്രക്കിങ്ങിനുള്ള അനുമതി നൽകുന്നത്. ജൂൺ 15ന് ശേഷം മേഖലയിലെ മറ്റ് ട്രെക്കിംഗ് സ്ഥലങ്ങൾ കൂടി തുറക്കുമെന്നും സംസ്ഥാന വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. അഞ്ചുമാസത്തെ പ്രവേശന വിലക്കിന് ശേഷമാണ് ഇവിടെ സഞ്ചാരികളെ കയറ്റാൻ തുടങ്ങിയത്.

ALSO READ: മഴ നനഞ്ഞ് കാടുകയറാം; മൺസൂൺ കാലത്ത് ഈ വെള്ളച്ചാട്ടങ്ങൾ മിസ്സ് ചെയ്യരുതേ

ട്രെക്കിംഗ് യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി, പരിശീലനം ലഭിച്ച 300 പ്രാദേശിക ഗൈഡുകളെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. അവരുടെ കൈവശം വാക്കി-ടോക്കികൾ, പ്രഥമശുശ്രൂഷ കിറ്റുകൾ, മറ്റ് സുരക്ഷാ ഉപകരണങ്ങൾ എന്നിവയും നൽകിയിട്ടുണ്ടാകും. ട്രക്കിംഗ് നടത്തുന്നതിനിടെ ആളുകൾക്ക് വഴിതെറ്റുന്നത് തടയാൻ സഹായിക്കുന്നതിന് വനം വകുപ്പ് ട്രെക്കിംഗ് റൂട്ടുകളിൽ സൈൻബോർഡുകൾ സ്ഥാപിക്കുകയും റൂട്ട് വിവരങ്ങൾ അടങ്ങിയ ചെറിയ പുസ്തകങ്ങൾ നൽകുകയും ചെയ്യും. ഒരു ദിവസം 300 പേർക്കാണ് ടോക്കൺ അനുവദിക്കുക.

അറിഞ്ഞിരിക്കേണ്ട സുരക്ഷാ നിയമങ്ങൾ

ഗൈഡിന്റെ സഹായം നിർബന്ധം: വനംവകുപ്പ് അംഗീകരിച്ചിട്ടുള്ള തദ്ദേശീയരായ ഗൈഡുമാരുടെ കൂടെ മാത്രമേ മലകയറാൻ പാടുള്ളു. വഴിയറിയാതെ കാട്ടിൽ അകപ്പെടുന്നത് തടയാൻ അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കണം.

പ്ലാസ്റ്റിക് നിരോധനം: കുദ്രേമുഖിലേക്ക് പ്ലാസ്റ്റിക് കുപ്പികളോ കവറുകളോ കൊണ്ടുപോകാൻ അനുവദിക്കില്ല. ഇത് തികച്ചും പ്ലാസ്റ്റിക്ക് മുക്ത മേഖലയാണ്. നിരവധി വന്യജീവികളുടെ ആവാസ കേന്ദ്രം കൂടിയാണിത്. എൻട്രി പോയിന്റിൽ വെച്ച് കടുത്ത പരിശോധനകൾ ഉണ്ടാകും.

മെഡിക്കൽ ഫിറ്റ്‌നസ്: കുദ്രേമുഖ് ട്രെക്കിങ് ഏകദേശം 20 കിലോമീറ്ററോളം (പോയി വരാൻ) ദൂരമുള്ള കഠിനമായ ഒന്നായതിനാൽ, മികച്ച ശാരീരികക്ഷമത ഉള്ളവർ മാത്രം യാത്രയ്ക്ക് മുതിരുക.

വന്യജീവികൾക്ക് ശല്യമുണ്ടാക്കരുത്: കാട്ടിനുള്ളിൽ ഉച്ചത്തിൽ സംസാരിക്കുന്നതും വന്യജീവികളെ ആകർഷിക്കുന്ന രീതിയിലുള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും ഒഴിവാക്കുക. അതുപോലെ വന്യജീവികളെ കണ്ടാൽ അവയെ പ്രകോപിപ്പിക്കാൻ നോക്കരുത്.

യാത്രാ ടിപ്പ്: ട്രെക്കിങ് പുലർച്ചെ 6:00 മണിക്ക് തന്നെ ആരംഭിക്കുന്നതാണ് ഏറ്റവും ഉചിതം. ഉച്ചയ്ക്ക് ശേഷം മലമുകളിൽ കടുത്ത മഞ്ഞും കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കൃത്യസമയത്ത് തന്നെ തിരികെ ബേസ് ക്യാമ്പിൽ എത്തിച്ചേരാൻ ശ്രദ്ധിക്കുക.

English Summary:

Karnataka Forest Department has officially reopened trekking routes to Kudremukh, Gangadikal, Netravathi and Kurinjal hills from June 1. Trekking activities will be conducted in accordance with the government’s newly introduced Standard Operating Procedures (SOPs).

Follow Us
ലിവര്‍ സിറോസിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഇവ പേടിക്കണം
പാൽ തിളച്ചു തൂവാതിരിക്കാൻ അല്പം നെയ്യ് മാത്രം മതി! ഇത് അറിയാമോ
കുട്ടികൾ വെറുതെയിരിക്കുന്നത് മോശം കാര്യമാണോ?
ഇന്ത്യന്‍ ടീമിലെത്തിയ 'കുട്ടി' താരങ്ങള്‍, മുന്നില്‍ വൈഭവ്‌
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ