AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: വടക്കോട്ട് മഴ തകർക്കും, 5 ജില്ലകളിൽ യെല്ലോ അലർട്ട്; കുളിരുകോരി മൂന്നാറും

Kerala Rain Alert Today: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശൈത്യകാലം ആരംഭിച്ചിരിക്കുകയാണ്.  സാധാരണ നവംബർ മാസം അവസാനത്തോടെയാണ് ശൈത്യകാലത്തിന് തുടക്കം കുറിക്കുന്നത്. നവംബർ 6 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

Kerala Weather Update: വടക്കോട്ട് മഴ തകർക്കും, 5 ജില്ലകളിൽ യെല്ലോ അലർട്ട്; കുളിരുകോരി മൂന്നാറും
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 03 Nov 2026 | 06:24 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. കൂടാതെ, നവംബർ 6 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

മഴ മുന്നറിയിപ്പ്

യെല്ലോ അലർട്ട്

നവംബർ 3: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

നവംബർ 4: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്

മുറസു ചുഴലിക്കാറ്റ് എത്തുന്നു

ശക്തമായ ചുഴലിക്കാറ്റായ ‘മുറസു’ മധ്യ ബംഗാൾ ഉൾക്കടലിലും സമീപത്തെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി തുടരുന്നു. നവംബർ 2 രാത്രി 11:30-നും നവംബർ 3 പുലർച്ചെ 4 മണിക്കും ഇടയിൽ തെക്കൻ ആന്ധ്രാപ്രദേശ് ഒംഗോളിന് സമീപം നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ ശക്തമായ ചുഴലിക്കാറ്റായി മണിക്കൂറിൽ 100–110 കിലോമീറ്റർ വേഗതയിലും പരമാവധി മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിയിലും കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രവചനം.

ALSO READ: തണുപ്പ് തുടങ്ങി, ഒപ്പം മഴയും; സംസ്ഥാനത്ത് വരും ദിവസങ്ങളിലെ കാലാവസ്ഥ

തെക്കൻ കേരളത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു.
മധ്യകിഴക്കൻ അറബിക്കടലിൽ കർണാടക–തെക്കൻ മഹാരാഷ്ട്ര തീരത്തോട് ചേർന്ന് മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി നവംബർ 3,6 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും 6 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘മുറസു’ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ നവംബർ 4 വരെ ബംഗാൾ ഉൾക്കടലിൽ യാതൊരു കാരണവശാലും മൽസ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.

വരവറിയിച്ച് ശൈത്യക്കാലം

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശൈത്യകാലം ആരംഭിച്ചിരിക്കുകയാണ്.  സാധാരണ നവംബർ മാസം അവസാനത്തോടെയാണ് ശൈത്യകാലത്തിന് തുടക്കം കുറിക്കുന്നത്. മലയോര മേഖലകളിലും ചില ഉൾപ്രദേശങ്ങളിലും താപനില രാത്രിയിലും വൈകുന്നേരങ്ങളിലും താരതമ്യേന കുറവാണ് രേഖപ്പെടുത്തുന്നത്. ഒരു മാസം മുമ്പ് തന്നെ ശൈത്യം എത്തിയതിന്റെ സന്തോഷത്തിലാണ് മൂന്നാറിലെ നാട്ടുകാരും വിനോദ സഞ്ചാര മേഖലയില്‍ പ്രവൃത്തിക്കുന്നവരും.

കഴിഞ്ഞദിവസം  ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 6 ഡിഗ്രി സെൽഷ്യസ് മൂന്നാറില്‍ രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തിയേക്കും. മൂന്നാർ ടൗണിലും നല്ലതണ്ണിയിലുമാണ് 6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. കുണ്ടള, മാട്ടുപ്പെട്ടി മേഖലകളിൽ എട്ട് ഡിഗ്രിയായിരുന്നു താപനില. ലാക്കാട്, ചെണ്ടുവര, ചിറ്റുവര, തെന്മല, ലക്ഷ്‌മി തുടങ്ങിയ മേഖലകളിൽ താപനില 5 ഡിഗ്രിയിലും താഴെയെത്തിയതായാണ് സൂചന.

English Summary:

IMD predicted the possibility of heavy rain across various districts in the state today. A Yellow Alert has been issued for five districts. It was also reported that light rain is likely in isolated areas of Thiruvananthapuram, Kollam, and Kasaragod districts this morning.

Follow Us