Kerala Monsoon Waterfalls: മഴ നനഞ്ഞ് കാടുകയറാം; മൺസൂൺ കാലത്ത് ഈ വെള്ളച്ചാട്ടങ്ങൾ മിസ്സ് ചെയ്യരുതേ
Kerala Monsoon Travel Guide 2026: കാടിൻ്റെ വന്യതയിലും, വെള്ളച്ചാട്ടങ്ങളുടെ ഇരമ്പുന്ന ശബ്ദവും കടലിൻ്റെ കാതടപ്പിക്കുന്ന കോലാഹലവും എന്നും പ്രകൃതി നമുക്ക് നൽകുന്ന വിസ്മയ കാഴ്ച്ചകളാണ്. കരിമ്പാറക്കൂട്ടങ്ങളെ ചുംബിച്ചു കൊണ്ട് കാടിന്റെ വന്യതയിലൂടെ ഒഴുകിയെത്തുന്ന വെള്ളച്ചാട്ടങ്ങൾ തന്നെയാണ് മഴയുടെ യഥാർത്ഥ ഭംഗി. നഗരങ്ങളിലെ തിരക്കുകളിൽ നിന്ന് മാറി, തണുത്ത കാറ്റും കോടമഞ്ഞും ആസ്വദിച്ച് കാടിനുള്ളിലെ വെള്ളച്ചാട്ടങ്ങൾ കാണാൻ പോകാൻ ആഗ്രഹിക്കുന്നവർക്ക്, ഇതാ മൺസൂൺ കാലത്ത് ഒട്ടും മിസ്സ് ചെയ്യാൻ പാടില്ലാത്ത ചില സ്പോട്ടുകൾ പരിചയപ്പെടാം.
കാലവർഷം കേരളത്തിൻ്റെ മണ്ണിൽ തൊട്ടുതലോടിക്കഴിഞ്ഞു. കനത്ത മഴ പെയ്യുന്ന ഈ സമയത്ത് നമ്മുടെ പ്രകൃതി ഒരു പ്രത്യേക ഭംഗിയിലാണ് മുന്നോട്ട് പോകുന്നത്. കാടിന്റെ വന്യതയിലും, വെള്ളച്ചാട്ടങ്ങളുടെ ഇരമ്പുന്ന ശബ്ദവും കടലിൻ്റെ കാതടപ്പിക്കുന്ന കോലാഹലവും എന്നും പ്രകൃതി നമുക്ക് നൽകുന്ന വിസ്മയ കാഴ്ച്ചകളാണ്. കരിമ്പാറക്കൂട്ടങ്ങളെ ചുംബിച്ചു കൊണ്ട് കാടിന്റെ വന്യതയിലൂടെ ഒഴുകിയെത്തുന്ന വെള്ളച്ചാട്ടങ്ങൾ തന്നെയാണ് മഴയുടെ യഥാർത്ഥ ഭംഗി. നഗരങ്ങളിലെ തിരക്കുകളിൽ നിന്ന് മാറി, തണുത്ത കാറ്റും കോടമഞ്ഞും ആസ്വദിച്ച് കാടിനുള്ളിലെ വെള്ളച്ചാട്ടങ്ങൾ കാണാൻ പോകാൻ ആഗ്രഹിക്കുന്നവർക്ക്, ഇതാ മൺസൂൺ കാലത്ത് ഒട്ടും മിസ്സ് ചെയ്യാൻ പാടില്ലാത്ത ചില സ്പോട്ടുകൾ പരിചയപ്പെടാം.
ALSO READ: തടി കുറയ്ക്കാൻ നോക്കുന്നവർ ദിവസവും എത്ര മുട്ട കഴിക്കണം? മുട്ടയുടെ മഞ്ഞക്കരു കഴിക്കാമോ
അതിരപ്പിള്ളി വെള്ളച്ചാട്ടം
മഴക്കാലത്ത് അതിരപ്പിള്ളി കാണുന്നത് ഒരു പ്രത്യേക അനുഭവമാണ്. ചാലക്കുടിപ്പുഴ കവിഞ്ഞൊഴുകി 80 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുമ്പോൾ ഉണ്ടാകുന്ന ആ ഗർജ്ജനവും ജലകണങ്ങളും നമ്മുടെ കണ്ണുകൾക്ക് എന്നും ഒരു അത്ഭുത കാഴ്ച്ചയാണ്. മൺസൂൺ സമയത്ത് ഇവിടുത്തെ എല്ലാ കൈവഴികളും ഒന്നിച്ചു ചേർന്നുകൊണ്ടാണ് ഈ കാഴ്ചയൊരുക്കുന്നത്. ഇതിനടുത്തുള്ള വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടങ്ങളും ഈ സമയത്ത് കാണാൻ പറ്റിയ സ്ഥലങ്ങളാണ്.
ചീയപ്പാറ- വാളറ വെള്ളച്ചാട്ടങ്ങൾ
മുന്നാർ യാത്രയിലെ ഏറ്റവും വലിയ വിസ്മയങ്ങളിൽ ഒന്നാണ് ചീയപ്പാറ- വാളറ വെള്ളച്ചാട്ടങ്ങൾ. കൊച്ചി-മുന്നാർ ദേശീയപാതയ്ക്ക് വശങ്ങളിലായി സ്ഥിതി ചെയ്യുന്ന ഈ ഇരട്ട വെള്ളച്ചാട്ടങ്ങൾ മഴക്കാലത്താണ് അതിൻ്റെ പൂർണ്ണ രൂപത്തിലാകുന്നത്. ഏഴ് തട്ടുകളായി പാറക്കെട്ടുകളിലൂടെ താഴേക്ക് പതിക്കുന്ന ചീയപ്പാറ വെള്ളച്ചാട്ടം റോഡരികിൽ നിന്ന് തന്നെ ആസ്വദിക്കാനാകും. കോടമഞ്ഞും പച്ചപ്പും നിറഞ്ഞ കാടും ഈ യാത്രയുടെ പ്രത്യേകതയാണ്.
സൂചിപ്പാറ വെള്ളച്ചാട്ടം
സെൻ്റിനൽ റോക്ക് വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്ന സൂചിപ്പാറ വയനാട്ടിലെ മേപ്പാടിക്ക് അടുത്താണ് സ്ഥിതി ചെയ്യുന്നത്. മൂന്ന് തട്ടുകളായി 200 മീറ്ററോളം ഉയരത്തിൽ നിന്നാണ് ഇത് താഴേക്ക് പതിക്കുന്നത്. പച്ചനിറത്തിലുള്ള തേയിലത്തോട്ടങ്ങൾക്ക് ഇടയിലൂടെയുള്ള യാത്രയും കാടിനുള്ളിലൂടെയുള്ള ചെറിയ ട്രെക്കിംഗും വെള്ളച്ചാട്ടത്തിന്റെ വന്യമായ ഭംഗിയും മൺസൂൺ യാത്രികർക്ക് മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിക്കും.
പാലരുവി വെള്ളച്ചാട്ടം
കൊല്ലം ജില്ലയിലെ ആര്യങ്കാവിന് അടുത്തുള്ള പാലരുവി ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. കാനനത്തിനുള്ളിലെ കരിമ്പാറക്കൂട്ടങ്ങളിലൂടെ പാൽ ഒഴുകുന്നത് പോലെ പതിക്കുന്നത് കൊണ്ടാണ് ഇതിന് പാലരുവി എന്ന് പേര് തന്നെ ലഭിച്ചത്. പശ്ചിമഘട്ടത്തിലെ ഔഷധസസ്യങ്ങളെ സ്പർശിച്ച് ഒഴുകിവരുന്ന വെള്ളമായതുകൊണ്ട് തന്നെ ഇതിൽ കുളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നൊരു വിശ്വാസം പണ്ടുമുതൽക്കെ കേട്ടുകേൾവിയുണ്ട്.
നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക
വഴുക്കലുള്ള പാറകൾ: മഴയുള്ളപ്പോൾ വെള്ളച്ചാട്ടങ്ങൾക്ക് സമീപമുള്ള പാറകളിൽ നല്ല വഴുക്കലുണ്ടാകും. സുരക്ഷാ വേലികൾ മറികടന്ന് ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കരുത്.
അപ്രതീക്ഷിത കുത്തൊഴുക്ക്: മലയോര മേഖലകളിൽ ശക്തമായ മഴ പെയ്യുമ്പോൾ നിമിഷ നേരം കൊണ്ട് വെള്ളച്ചാട്ടങ്ങളിൽ വെള്ളം ഉയരാനും കുത്തൊഴുക്കുണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ വനംവകുപ്പ് അനുവദിച്ച സുരക്ഷിത സ്ഥാനങ്ങളിൽ മാത്രം നിൽക്കുക.
യാത്രാ നിയന്ത്രണങ്ങൾ: അതിശക്തമായ മഴയുള്ള ദിവസങ്ങളിൽ മലയോര മേഖലകളിലേക്ക് രാത്രികാല യാത്രാ നിരോധനവും വെള്ളച്ചാട്ടങ്ങളിലേക്ക് താൽക്കാലിക പ്രവേശന വിലക്കും ഉണ്ടാകാറുണ്ട്. യാത്ര തിരിക്കും മുൻപ് പ്രാദേശിക വാർത്തകളും ടൂറിസം വകുപ്പിന്റെ അപ്‌ഡേറ്റുകളും പരിശോധിക്കുക.
English Summary:
Best Waterfalls in Kerala to Visit in This Rainy Season 2026. Here Is The Ultimate Monsoon Travel Guide For Travelers And Safety Precuations We Know Before Trip.