AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Malarikkal Pink Water Lily: മലരിക്കൽ പാടങ്ങളിൽ ആമ്പൽ വസന്തം; കൂടുതൽ കാണാൻ പോകേണ്ടത് എങ്ങോട്ടേക്ക്?

Malarikkal Pink Water Lily Season 2026: വാർഷിക വിളവെടുപ്പ് കാലം കഴിഞ്ഞതോടെ, വെള്ളം നിറഞ്ഞു കിടക്കുന്ന ഇവിടുത്തെ പാടശേഖരങ്ങളിൽ പിങ്ക് നിറത്തിലുള്ള ആമ്പലുകൾ ഓരോന്നായി വിരിഞ്ഞു തുടങ്ങുന്ന കാഴ്‌ച കാണുവാൻ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. സാധാരണ ഓഗസ്റ്റ് മാസങ്ങളിലാണ് ഈ ആമ്പൽ പൂക്കളുടെ സീസൺ ആരംഭിക്കുന്നത്. എന്നാൽ ഇക്കുറി അല്പം നേരത്തെയാണ് വസന്തം വിരുന്നെത്തിയിരിക്കുന്നത്.

Malarikkal Pink Water Lily: മലരിക്കൽ പാടങ്ങളിൽ ആമ്പൽ വസന്തം; കൂടുതൽ കാണാൻ പോകേണ്ടത് എങ്ങോട്ടേക്ക്?
MalarikkalImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 24 Jun 2026 | 01:59 PM

കോട്ടയത്തിന്റെ ഗ്രാമീണ ഭംഗിയിലേക്ക് വീണ്ടും പിങ്ക് വസന്തം വിരുന്നെത്തിയിരിക്കുന്നു. കോട്ടയത്തെ അതിമനോഹരമായ മലരിക്കൽ ഗ്രാമത്തിലെ പാടശേഖരങ്ങളിലാകെ ഇപ്പോൾ പിങ്ക് നിറത്തിലുള്ള ആമ്പൽ പൂക്കൾ (Water Lilies) വിരിഞ്ഞുനിൽക്കുകയാണ്. വാർഷിക വിളവെടുപ്പ് കാലം കഴിഞ്ഞതോടെ, വെള്ളം നിറഞ്ഞു കിടക്കുന്ന ഇവിടുത്തെ പാടശേഖരങ്ങളിൽ പിങ്ക് നിറത്തിലുള്ള ആമ്പലുകൾ ഓരോന്നായി വിരിഞ്ഞു തുടങ്ങുന്ന കാഴ്‌ച കാണുവാൻ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. സാധാരണ ഓഗസ്റ്റ് മാസങ്ങളിലാണ് ഈ ആമ്പൽ പൂക്കളുടെ സീസൺ ആരംഭിക്കുന്നത്. എന്നാൽ ഇക്കുറി അല്പം നേരത്തെയാണ് വസന്തം വിരുന്നെത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും പതിവിലും നേരത്തെ തന്നെ പാടങ്ങളിൽ പൂക്കൾ വിരിഞ്ഞു തുടങ്ങിയിട്ടുണ്ട്. ആമ്പൽ പൂക്കളുടെ കാലം എത്തുന്നതോടെ ഈ കൊച്ചു ഗ്രാമത്തിലേക്ക് സഞ്ചാരികളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. തദ്ദേശീയരായ പൂക്കച്ചവടക്കാർ, നാടൻ ചായക്കടകൾ, വള്ളത്തിൽ കയറി ഈ ആമ്പൽ പൂക്കളുടെ നടുവിലൂടെയുള്ള യാത്ര തുടങ്ങി നിരവധി പേർക്ക് വലിയൊരു വരുമാന മാർഗ്ഗമാണ് ഈ സീസൺ സമ്മാനിക്കുന്നത്. പാടശേഖരങ്ങളിലൂടെ വള്ളത്തിൽ യാത്ര ചെയ്ത് പൂക്കൾ പറിക്കാനും അവിടെ നല്ല ചിത്രങ്ങൾ പകർത്താനും വിനോദസഞ്ചാരികൾക്ക് അവസരമുണ്ടാകും. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി കഴിഞ്ഞ വർഷം മുതൽ ഇവിടെ ലൈഫ് ജാക്കറ്റുകളും നിർബന്ധമാക്കിയിട്ടുണ്ട്.

ALSO READ: തെക്കൻ കേരളത്തിൻ്റെ ‘മിനി മൂന്നാ‍‍‍ര്‍’; കൊല്ലത്തെ അമ്പനാടാണ് ഇപ്പോൾ വൈറൽ, അടിപൊളി യാത്ര പോകാം

എങ്ങനെ എത്തിച്ചേരാം?

പ്രശസ്തമായ ടൂറിസം കേന്ദ്രമായ കുമരകത്ത് നിന്ന് ഏകദേശം 13 കിലോമീറ്റർ മാത്രം അകലെയാണ് മലരിക്കൽ സ്ഥിതി ചെയ്യുന്നത്. കോട്ടയം ടൗണിൽ നിന്നും ഇങ്ങോട്ടേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. ആമ്പൽ പൂക്കൾ പൂർണ്ണമായും വിരിഞ്ഞു നിൽക്കുന്ന കാഴ്‌ച കാണാൻ പുലർച്ചെ 5:30 മുതൽ രാവിലെ 8:30 വരെയുള്ള സമയംമാണ് ഏറ്റവും നല്ലത്. അതിന് ശേഷം വെയിൽ വീഴുന്നതോടെ പൂക്കൾ വാടിതുടങ്ങും. പിന്നീട് വൈകുന്നേരങ്ങളിലും പിങ്ക് നിറത്തിലുള്ള പാടശേഖരങ്ങളുടെ നടുവിലൂടെ സൂര്യാസ്തമയം കാണാനാകും.

മലരിക്കൽ പാടശേഖര സമിതി ഒരുക്കുന്ന നാടൻ വള്ളങ്ങളിൽ കയറി പാടത്തിന്റെ നടുവിലേക്ക് യാത്ര ചെയ്യുന്നത് വളരെ നല്ലൊരു അനുഭവമാണ്. പിങ്ക് പൂക്കൾക്കിടയിലൂടെയുള്ള ഈ യാത്ര മികച്ചൊരു ഫോട്ടോ സ്പോട്ട് കൂടിയാണ്. മലരിക്കലിലെ രാവിലെത്തെ കാഴ്‌ചകൾ കണ്ട ശേഷം കുറഞ്ഞ ദൂരത്തിലുള്ള കുമരകം ബാക്ക് വാട്ടേഴ്സ്, പക്ഷിസങ്കേതം എന്നിവ കൂടി സന്ദർശിച്ച് നിങ്ങളുടെ വൺ-ഡേ ട്രിപ്പ് മനോഹരമാക്കാവുന്നതാണ്.

ആമ്പൽ പൂക്കൾ എവിടെ കാണാം?

തിരുവായിക്കരി ജെ ബ്ലോക്കിലെ വയലുകളിൽ ഒന്നായ തിരുവായിക്കരിയിലെ ചില പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോൾ ആമ്പൽ പൂക്കൾ വിരിഞ്ഞത്. മലരിക്കലിൽ എത്തിയ ശേഷം, അതേ റോഡിലൂടെ നേരെ പോയി ഓൺ പതിനയിരം വയലുകൾക്ക് സമീപമുള്ള ജംഗ്ഷനിൽ എത്തുക. ഇവിടെ നിന്ന്, പൂക്കൾ കാണാൻ ഒരു ബോട്ടിൽ പോകാവുന്നതാണ്. പൂക്കുന്ന ഭാഗങ്ങളിൽ എത്താൻ ഏകദേശം 5 മുതൽ 8 മിനിറ്റ് വരെ ബോട്ടിൽ യാത്ര ചെയ്യേണ്ടി വരും. പൂക്കൾ ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെ 6 മുതൽ 8 വരെയാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ബോട്ടിൽ കയറുന്നതിന് മുമ്പ് യാത്രയുടെ ചാർജും ദൈർഘ്യവും സംബന്ധിച്ച് ഒരു സമവായത്തിലെത്തുക.
  • ഗതാഗതക്കുരുക്ക് ഉണ്ടാകാതെ വാഹനങ്ങൾ പാർക്ക് ചെയ്യണം.
  • റോഡിൽ നിന്ന് കാണാൻ കഴിയുന്ന ജെ ബ്ലോക്കിലെ പാടങ്ങളിൽ വാട്ടർ ലില്ലികൾ അധികം വിരിഞ്ഞിട്ടില്ല.
  • സൂര്യപ്രകാശം നന്നായി വീഴുമ്പോൾ പൂക്കൾ വാടാൻ തുടങ്ങും. അതിനാൽ, രാവിലെ സന്ദർശിക്കാൻ ശ്രമിക്കുക.

English Summary:

Water lily blooms have started to appear in certain stretches of the paddy fields at Kottayam Malarikkal. Malarikkal is just about 13 km from the globally renowned tourism destination, Kumarakom.

Follow Us