Idukki Arch Dam: ദൂരെ നിന്നല്ല അടുത്ത് നിന്ന് കാണാം…; ചെറുതോണി ഡാം നടന്നാസ്വദിക്കാൻ അവസരം
Idukki Arch Dam Tourism: കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഡാമിൽ സഞ്ചാരികൾക്ക് അനുമതി നൽകിയിട്ടുള്ളത്. ഒരു ദിവസം 3750 പേർക്ക് മാത്രമെ സന്ദർശിക്കാൻ സാധിക്കൂ. 2500 പേർക്ക് വരെ ഇതിന് ഓൺലൈനായി ബുക്ക് ചെയ്യാം. 1248 പേർക്ക് ബഗ്ഗികാർ സേവനം പ്രയോജനപ്പെടുത്തും.

Idukki Arch Dam
ഇനി മുതൽ ഇടുക്കി ആർച്ച് ഡാം ദൂരെ നിന്ന് കണ്ട് മനസ് നിറയ്ക്കേണ്ട. സഞ്ചാരികൾക്ക് ഇടുക്കി ആർച്ച് ഡാം ഇനി മുതൽ നടന്ന് കാണാനാകും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് കാൽനട യാത്രയ്ക്കുള്ള ടിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്. ഇടുക്കിയിൽ ദിനംപ്രതി സഞ്ചാരികലുടെ ഒഴുക്ക് കൂടി വരുന്നതുകൂടി പരിഗണിച്ചാണ് ഈ തീരമാനം.
കൂടാതെ ഇടുക്കിയിലെത്തുന്ന സഞ്ചാരികൾക്ക് ഡാം കാണാൻ അവസരം ലഭിക്കണമെന്നതും ഇതിന് പിന്നിലെ മറ്റൊരു പ്രധാന കാരണമായി ടിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എന്നാൽ കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഡാമിൽ സഞ്ചാരികൾക്ക് അനുമതി നൽകിയിട്ടുള്ളത്. രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ നിയന്ത്രണങ്ങളോടെ യാത്രക്കാർക്ക് ഡാം സന്ദർശിക്കാനാകും. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് കാൽനട യാത്രയ്ക്ക് ടിക്കറ്റ് നിരക്കായി ഈടാക്കുക.
ALSO READ: 1600 ശബരിമല ട്രിപ്പുകളൊരുക്കി കെഎസ്ആർടിസി: പാക്കേജുകൾ റൂട്ടുകൾ അറിയാം
ബഗ്ഗികാർ യാത്രയ്ക്ക് ഒരാൾക്ക് 150 രൂപയാണ് നിരക്ക്. ഇതനായി ഇവിടെ എട്ട് ബഗ്ഗി കാറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ ഒരു ദിവസം 3750 പേർക്ക് മാത്രമെ സന്ദർശിക്കാൻ സാധിക്കൂ. 2500 പേർക്ക് വരെ ഇതിന് ഓൺലൈനായി ബുക്ക് ചെയ്യാം. 1248 പേർക്ക് ബഗ്ഗികാർ സേവനം പ്രയോജനപ്പെടുത്തും.
ഇന്നലെ വരെ ബഗ്ഗി കാറുകളിൽ മാത്രമായിരുന്നു സഞ്ചാരികൾക്ക് സന്ദർശനാനുമതി ലഭിച്ചിരുന്നത്. പക്ഷേ നിലവിൽ നവംബർ 30 വരെ മാത്രമെ ഇത്തരത്തിൽ സന്ദർശനാനുമതി നൽകിയിട്ടുള്ളൂ. www.keralahydeltourism.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. നേരിട്ടെത്തി ബുക്ക് ചെയ്യുന്നവർക്ക് ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിന് സമീപം ടിക്കറ്റ് കൗണ്ടർ ക്രമീകരിച്ചിട്ടുണ്ട്.