AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lunar eclipse 2026: ചന്ദ്രഗ്രഹണത്തിന്റെ സമയത്ത് ക്ഷേത്രങ്ങൾ അടച്ചിടുന്നത് എന്തുകൊണ്ട്?

Lunar eclipse 2026: സൂര്യന്റെയോ ചന്ദ്രന്റെയോ ഗഹണ സമയത്ത് ഹിന്ദു ക്ഷേത്രങ്ങൾ അടച്ചിരുന്നത് പതിവാണ്. ഇതിനു കാരണം ഗ്രഹണ സമയത്ത് പുറന്തള്ളപ്പെടുന്ന....

Lunar eclipse 2026: ചന്ദ്രഗ്രഹണത്തിന്റെ സമയത്ത് ക്ഷേത്രങ്ങൾ അടച്ചിടുന്നത് എന്തുകൊണ്ട്?
Lunar Eclipse (1)
Ashli C
Ashli C | Published: 03 Mar 2026 | 11:10 AM

ഈ വർഷത്തെ ആദ്യത്തെ പൂർണ ചന്ദ്രഗ്രഹണം ഇന്ന് നടക്കും. സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവ കൃത്യം ഒരു നേർരേഖയിൽ വരികയും, സൂര്യനും ചന്ദ്രനും ഇടയിലായി ഭൂമി വരികയും ചെയ്യുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. അതായത്
​ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതാണ് ചന്ദ്രഗ്രഹണം. മാത്രമല്ല ഇവ നഗ്നനേത്രങ്ങൾ കൊണ്ട് ദർശിക്കാൻ സാധിക്കും.

അസം, അരുണാചൽ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിൽ ഇത് പൂർണ്ണമായും ദൃശ്യമാകും. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രദേശങ്ങളിൽ അവസാന ഭാഗം മാത്രമേ ദൃശ്യമാകൂ.ഇന്ന് വൈകുന്നേരം 3.20 ന് ഭാഗിക ഗ്രഹണം ആരംഭിക്കും, പൂർണ്ണ ചന്ദ്രഗ്രഹണം വൈകുന്നേരം 4.45 ന് ആരംഭിക്കും.

വൈകുന്നേരം 5.10 ന് പൂർണ്ണചന്ദ്രൻ ദൃശ്യമാകും. ഇന്ത്യയിലെ മിക്ക നഗരങ്ങളിലും സൂര്യാസമയത്തിനു ശേഷം ചന്ദ്രൻ ഉദിക്കുന്നതിനാൽ ഈ ഗ്രഹണം പൂർണമായി കാണുവാൻ സാധിക്കില്ല. ഗ്രഹണത്തിന്റെ അവസാന ഘട്ടത്തിൽ എത്തുമ്പോൾ മാത്രമേ ഇവ കാണാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.

സൂര്യന്റെയോ ചന്ദ്രന്റെയോ ഗഹണ സമയത്ത് ഹിന്ദു ക്ഷേത്രങ്ങൾ അടച്ചിരുന്നത് പതിവാണ്. ഇതിനു കാരണം ഗ്രഹണ സമയത്ത് പുറന്തള്ളപ്പെടുന്ന നെഗറ്റീവ് എനർജി ക്ഷേത്രത്തെയോ ഭക്തരെയോ ബാധിക്കാതിരിക്കാനാണ്. എന്നാൽ ഇന്നേദിവസം പകൽ അതായത് പ്രധാനമായും രാവിലെ ക്ഷേത്രങ്ങൾ തുറക്കും. വൈകിട്ടാണ് ക്ഷേത്രങ്ങൾ അടച്ചിടുക.

Follow Us