Wayanad 900 Kandi: ചില്ലുപാലവും കോടമഞ്ഞും, പിന്നെ ഓഫ്റോഡും; വയനാട്ടിലെ 900 കണ്ടി വൈബല്ലേ

Wayanad 900 Kandi Tourist Spot: നീണ്ടു കിടക്കുന്ന ഒരു ഗ്ലാസ് പാലം, വയനാട്ടിലെ കൊടും കാടിൻറെ പച്ചപ്പ് ആ ചില്ലുകളിലൂടെ പ്രതിഫലിച്ചു കാണാൻ സാധിക്കും. ചില്ലുപാലത്തിൽ കയറി താഴേക്ക് നോക്കിയാൽ കൊടും കാടാണ് ചുറ്റുമുള്ളത്. മരങ്ങളും വള്ളിപ്പടർപ്പും ചെടികളുമെല്ലാമുള്ള പച്ച പുതച്ചുകിടക്കുന്ന ഒരു താഴ്വാരം. നല്ല കോടയുള്ള സമയമാണെങ്കിൽ പിന്നെ പറയണ്ട.

Wayanad 900 Kandi: ചില്ലുപാലവും കോടമഞ്ഞും, പിന്നെ ഓഫ്റോഡും; വയനാട്ടിലെ 900 കണ്ടി വൈബല്ലേ

900 Kandi

Published: 

15 May 2025 13:34 PM

നമ്മുടെ കൺമുന്നിൽ ഉണ്ടെങ്കിൽ പോലും ഇൻസ്റ്റാ​ഗ്രാമിലെ റീലുകളിൽ കൂടിയാണ് പല സ്ഥലങ്ങളുടെയും സൗന്ദര്യം നാം തിരിച്ചറിയുന്നത്. എത്ര അടുത്തുള്ള സ്ഥലങ്ങളാണെങ്കിലും നമ്മൾ ആദ്യമായി കാണുന്നത് ഇത്തരം വീഡിയോയിലൂടെയാകും. അങ്ങനെയൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വയനാട്ടിലെ 900 കണ്ടി. ഇൻ്റസ്റ്റാ​ഗ്രാം റീലുകളിലൂടെയാവും പലരും ഈ സ്ഥലത്തെ അറിഞ്ഞിടുണ്ടാവുക. വിനേദ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാര്യങ്ങളാണ് ഈ സ്ഥലത്തുള്ളത്.

നീണ്ടു കിടക്കുന്ന ഒരു ഗ്ലാസ് പാലം, വയനാട്ടിലെ കൊടും കാടിൻറെ പച്ചപ്പ് ആ ചില്ലുകളിലൂടെ പ്രതിഫലിച്ചു കാണാൻ സാധിക്കും. ചില്ലുപാലത്തിൽ കയറി താഴേക്ക് നോക്കിയാൽ കൊടും കാടാണ് ചുറ്റുമുള്ളത്. മരങ്ങളും വള്ളിപ്പടർപ്പും ചെടികളുമെല്ലാമുള്ള പച്ച പുതച്ചുകിടക്കുന്ന ഒരു താഴ്വാരം. നല്ല കോടയുള്ള സമയമാണെങ്കിൽ പിന്നെ പറയണ്ട. ആകാശത്തെ മുട്ടിനിൽക്കുന്ന മലനിരകളും കുളിർകാറ്റും ഈ സ്ഥലത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

ഈ കാഴ്ചകാണമമെങ്കിൽ 900 കണ്ടിയിലെത്തണം. ഫേസ് ബുക്ക് പോസ്റ്റുകളും യുട്യൂബ് വീഡിയോകളും ഇൻസ്റ്റഗ്രാം റീൽസുകളുമായി കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈ സ്ഥലത്തിന് വൻ ഡിമാൻഡാണ്. സ്ഥലം വൈറലായതോടെ അറിഞ്ഞും കേട്ടും ആളുകളുടെ എണ്ണവും കൂടി. വയനാട്ടിലെത്തുന്ന മിക്കവരും ഇവിടം കാണാതെ പോകില്ല. എന്നാൽ തൊള്ളായിരം കണ്ടി കാണുവാൻ മാത്രമായി വയനാട്ടിലെത്തുന്നവരും ഉണ്ട്.

തൊള്ളായിരം കണ്ടി ഒരു സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലമാണ്. എന്നാൽ ഇവിടേക്ക് എത്തിപ്പെടുക എന്നത് അല്പം സാഹസികത നിറഞ്ഞ കാര്യമാണ്. ഓഫ്റോഡ് യാത്രയാണ് 900 കണ്ടിയിലേക്കുള്ള യാത്രയിലെ പ്രധാന വൈബ്. അതും കാടിനു നടുവിലൂടെ. ഓഫറോഡിലൂടെ ജീപ്പിലാകും യാത്ര. മരങ്ങളും വനവും ചോലകളും മാത്രമല്ല, ഇടയ്ക്ക് കാപ്പിത്തോട്ടങ്ങളും ഏലത്തോട്ടങ്ങളും കാണാം. വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിനടുത്താണ് 900 കണ്ടി സ്ഥിതി ചെയ്യുന്നത്.

900 കണ്ടിയിലെ ​ഗ്ലാസ് പാലത്തിലൂടെ നടക്കാൻ ഒരാൾക്ക് നൂറ് രൂപയാണ് നിരക്ക്. സൗത്ത് ഇന്ത്യയിലെ തന്നെ ആദ്യത്തെ ​ഗ്ലാസ് പാലമാണിത്. രാവിലെ 09 മുതൽ വൈകിട്ട് 06 വരെയാണ് സമയം. ഒരാൾക്ക് ഏകദേശം അര മണിക്കൂർ വരെ പാലത്തിൽ നിൽകാവുന്നതാണ്. ഒരേസമയം മൂന്നോ നാലോ പേർക്ക് മാത്രമേ പാലത്തിൽ കേറാൻ അനുവാദമുള്ളൂ.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ