Wayanad Travel Alert: വയനാട്ടിലേക്ക് പോകാൻ വരട്ടെ! മഴയും റെഡ് അലേർട്ടും; വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

Wayanad Travel Alert And Tourist Place Closed: കനത്ത മഴയെത്തുടർന്ന് വയനാട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. കനത്ത മഴ തുടരുന്നതിനാൽ മേപ്പാടി മേഖലയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. ജൂൺ ആറ്, ഏഴ് (ഇന്നും നാളെയും) തീയതികളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കരുതെന്നും മേപ്പാടി പരിധിയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് സമ്പൂർണ്ണ നിരോധനവുമാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്.

Wayanad Travel Alert: വയനാട്ടിലേക്ക് പോകാൻ വരട്ടെ! മഴയും റെഡ് അലേർട്ടും; വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

Wayanad (പ്രതീകാത്മക ചിത്രം)

Published: 

06 Jun 2026 | 11:37 AM

വയനാടിന്റെ മനോഹാരിതയും കുളിരും ആസ്വദിക്കാൻ പോകാനിരിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. കനത്ത മഴയെത്തുടർന്ന് വയനാട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. കനത്ത മഴ തുടരുന്നതിനാൽ മേപ്പാടി മേഖലയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. ജൂൺ ആറ്, ഏഴ് (ഇന്നും നാളെയും) തീയതികളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കരുതെന്നും മേപ്പാടി പരിധിയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് സമ്പൂർണ്ണ നിരോധനവുമാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്.

റിസോർട്ടുകളും ഹോംസ്റ്റേകളും സർവീസ് വില്ലകളും പ്രവർത്തിപ്പിക്കരുതെന്നും ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ നിലവിൽ വന്നത്. ജില്ലയിലെ പ്രധാന മേഖലകളിലെല്ലാം കർശന നിരീക്ഷണം വേണമെന്നാണ് നിർദ്ദേശം. എല്ലാ വകുപ്പിലെയും ജില്ലാ മേധാവിമാരോട് ജില്ലയിൽ തുടരാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൽപ്പറ്റ മുൻസിപ്പാലിറ്റിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

ALSO READ: മഴ നനഞ്ഞ് കാടുകയറാം; മൺസൂൺ കാലത്ത് ഈ വെള്ളച്ചാട്ടങ്ങൾ മിസ്സ് ചെയ്യരുതേ

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലാണ് നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് റെഡ് അലർട്ട് നിലനിൽക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

യാത്രക്കാർക്കുള്ള കർശന നിർദ്ദേശങ്ങൾ

മഴ ശക്തമായി തുടരുന്നതിനാൽ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച അടിയന്തിര ജാഗ്രതാ നിർദ്ദേശങ്ങൾ

മലയോര മേഖലകളിൽ ട്രെക്കിങ് പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്. ചെമ്പ്ര പീക്ക്, ബാണാസുര മല തുടങ്ങിയ മലയോര മേഖലകളിലേക്കുള്ള എല്ലാവിധ ഓഫ്-റോഡ് ഡ്രൈവിംഗും ട്രെക്കിങ്ങും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചിരിക്കുന്നു.

മലയോര പാതകളിലും ചുരം റോഡുകളിലും രാത്രി ഏഴ് മണി മുതൽ രാവിലെ 6 മണി വരെയുള്ള അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കാൻ നിർദ്ദേശമുണ്ട്.

മഴവെള്ളപ്പാച്ചിലിനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ പുഴകളിലോ തോടുകളിലോ ജലാശയങ്ങളിലോ ഇറങ്ങി കുളിക്കുന്നതും സെൽഫി എടുക്കുന്നതും കർശനമായി തടഞ്ഞിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനവും കനത്ത മഴയും തുടരുന്നതിനാൽ ഔദ്യോഗിക അറിയിപ്പുകൾ വരുന്നത് വരെ വയനാട്ടിലേക്കുള്ള വിനോദയാത്രകൾ പൂർണ്ണമായും മാറ്റിവെക്കുന്നതാണ് നല്ലത്.

മഴയുള്ളപ്പോൾ വെള്ളച്ചാട്ടങ്ങൾക്ക് സമീപമുള്ള പാറകളിൽ നല്ല വഴുക്കലുണ്ടാകും. സുരക്ഷാ വേലികൾ മറികടന്ന് ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കരുത്.

മലയോര മേഖലകളിൽ ശക്തമായ മഴ പെയ്യുമ്പോൾ നിമിഷ നേരം കൊണ്ട് വെള്ളച്ചാട്ടങ്ങളിൽ വെള്ളം ഉയരാനും കുത്തൊഴുക്കുണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ വനംവകുപ്പ് അനുവദിച്ച സുരക്ഷിത സ്ഥാനങ്ങളിൽ മാത്രം നിൽക്കുക.

അതിശക്തമായ മഴയുള്ള ദിവസങ്ങളിൽ മലയോര മേഖലകളിലേക്ക് രാത്രികാല യാത്രാ നിരോധനവും വെള്ളച്ചാട്ടങ്ങളിലേക്ക് താൽക്കാലിക പ്രവേശന വിലക്കും ഉണ്ടാകാറുണ്ട്. യാത്ര തിരിക്കും മുൻപ് പ്രാദേശിക വാർത്തകളും ടൂറിസം വകുപ്പിന്റെ അപ്‌ഡേറ്റുകളും പരിശോധിക്കുക.

English Summary:

Wayanad Travel Alert Due To Heavy Rainfall And Red Alert. Check The List Of Destination Which Closed Due To Travelers Safety. Kerala Witness Monsson Heavy Rain Across The State.

Follow Us
ഒറ്റനോട്ടത്തിൽ പഴയ മീൻ തിരിച്ചറിയാം! കണ്ണുകൾ പറയും മീനിൻ്റെ പ്രായം
മഴക്കാലത്ത് കൊതുകുകളെ എങ്ങനെ തുരത്താം?
മഴക്കാലത്തെ പച്ചക്കറിക്കൃഷിക്കുമുണ്ട് ചില പൊടിക്കൈകൾ
മീനില്ലാതെ മീൻ കറി വയ്ക്കാം, റെസിപ്പി ഇതാ..
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ