Vishu 2026: മറ്റു പൂക്കൾക്കില്ലാത്ത എന്തു പ്രത്യേകതയാണ് കൊന്നയ്ക്കുള്ളത്… കണിയുടെ രഹസ്യം
What Makes Kanikkonna Special Among Flowers: കണിക്കൊന്നയെ കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായി കണക്കാക്കുന്നു. പ്രകൃതി വിഷുവിനെ വരവേൽക്കുന്നതിന്റെ അടയാളമായാണ് കൊന്നപ്പൂക്കൾ വിരിയുന്നത്. മഞ്ഞ നിറം സ്വർണ്ണത്തെയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. വിഷുക്കണിയിൽ സ്വർണ്ണപ്പൂക്കൾ എന്ന നിലയിലാണ് കൊന്നപ്പൂക്കൾ ഉപയോഗിക്കുന്നത്. ഇത് വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന സമൃദ്ധിയെ സൂചിപ്പിക്കുന്നു.
കേരളീയരുടെ പുതുവർഷാഘോഷമായ വിഷുവിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കണിക്കൊന്ന. സ്വർണ്ണവർണ്ണത്തിൽ പൂത്തുനിൽക്കുന്ന കണിക്കൊന്ന കാണാതെ മലയാളിക്ക് ഒരു വിഷുക്കാലമില്ല. ഇത്തവണയും പതിവു തെറ്റാതെ വഴിവക്കിലും പറമ്പിലും മുറ്റത്തുമെല്ലാം കൊന്ന പൊന്നണിഞ്ഞു നിൽക്കുന്നുണ്ട്. മറ്റു പൂക്കൾക്കില്ലാത്ത എന്ത് പ്രത്യേകതയാണ് കൊന്നയ്ക്ക് ഉള്ളതെന്നു നോക്കാം.
കണ്ണന്റെ വിഗ്രഹത്തിനൊപ്പം ഓട്ടുരുളിയിൽ കൊന്നപ്പൂക്കൾ വയ്ക്കുന്നത് കണി കാണുന്നവർക്ക് പോസിറ്റീവ് ഊർജ്ജം നൽകുന്നു എന്നാണ് വിശ്വാസം. കാലാവസ്ഥാ വ്യതിയാനങ്ങൾ കൃത്യമായി സൂചിപ്പിക്കുന്ന ഒരു മരം കൂടിയാണിത്. സാധാരണയായി ഏപ്രിൽ മാസത്തിലാണ് (മേടം) ഇത് പൂക്കാറുള്ളതെങ്കിലും, ചൂട് കൂടുന്നതിനനുസരിച്ച് ഇപ്പോൾ നേരത്തെ തന്നെ പൂക്കുന്നതായി കണ്ടുവരുന്നു. കേവലം ഒരു അലങ്കാര പൂവ് എന്നതിലുപരി മികച്ച ഔഷധ ഗുണങ്ങളുള്ള ഒരു സസ്യം കൂടിയാണ് കണിക്കൊന്ന.
നല്ല കണി മാത്രമല്ല നല്ല മരുന്നും
കൊന്നയുടെ തൊലി, ഇല, പൂവ് എന്നിവ ആയുർവേദ മരുന്നുകളിൽ വ്യാപകമായി ഉപയോഗിക്കുന്നു. ത്വക്ക് രോഗങ്ങൾക്കും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഇതൊരു നല്ല മരുന്നാണ്.