AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Health: 30ാം വയസിൽ എത്ര നേരം നടക്കണം? ആരോഗ്യമുള്ള ജീവിതത്തിന് ഇതറിയണം

Walking for Health: പ്രായത്തിനനുസരിച്ച് ഓരോരുത്തരും എത്ര നേരം നടക്കണം എന്നതിനെക്കുറിച്ച് ആരോ​ഗ്യവിദ​ഗ്ധർ നിർദേശങ്ങൾ നൽകാറുണ്ട്. അവയെ കുറിച്ച് അറിഞ്ഞാലോ....

Health: 30ാം വയസിൽ എത്ര നേരം നടക്കണം? ആരോഗ്യമുള്ള ജീവിതത്തിന് ഇതറിയണം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 21 Feb 2026 | 02:59 PM

ഏത് പ്രായത്തിലും ഫിറ്റ്നസ് നിലനിർത്താനുള്ള ഏറ്റവും എളുപ്പമുള്ള മാർ​ഗങ്ങളിലൊന്നാണ് നടത്തം. ഇവ ശരീരത്തിന് ഏറ്റവും ഉത്തമമായ വ്യായാമമാണെങ്കിലും, നിങ്ങളുടെ പ്രായവും ശ്രദ്ധിക്കേണ്ടതാണ്.എല്ലാ പ്രായക്കാർക്കും ഒരേ അളവിലുള്ള നടത്തം അനുയോജ്യമാകണമെന്നില്ല. പ്രായത്തിനനുസരിച്ച് ഓരോരുത്തരും എത്ര നേരം നടക്കണം എന്നതിനെക്കുറിച്ച് ആരോ​ഗ്യവിദ​ഗ്ധർ നിർദേശങ്ങൾ നൽകാറുണ്ട്. അവയെ കുറിച്ച് അറിഞ്ഞാലോ….

 

5 വയസ് മുതൽ 12 വയസ് വരെ

 

ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വളരാനും ശാരീരികമായി ആരോ​ഗ്യമുണ്ടാകാനും നടത്തം അത്യാവശ്യമാണ്. ദിവസവും കുറഞ്ഞത് 60 മിനിറ്റെങ്കിലും ഇവർ നടന്നിരിക്കണം. ഇത് കളികളിലൂടെയോ ചെറിയ നടത്തത്തിലൂടെയോ പൂർത്തിയാക്കാം.

 

13 നും 19 നും ഇടയിൽ പ്രായമുള്ളവർ

 

സ്കൂളിൽ പഠിക്കുമ്പോൾ കൗമാരക്കാർക്ക് സമ്മർദ്ദം ഒഴിവാക്കാനും, ഊർജ്ജ നില വർദ്ധിപ്പിക്കാനും, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മാനസികാവസ്ഥ സ്ഥിരപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും നടത്തം അത്യാവശ്യമാണ്. ദിവസവും 45 മുതൽ 60 മിനിറ്റ് വരെ വേഗത്തിലുള്ള നടത്തമാണ് ഇവർക്ക് ശുപാർശ ചെയ്യുന്നത്. ഇതിലൂടെ ശരീരത്തിന്റെ ഫിറ്റ്നസ് നിലനിർത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കഴിയും.

20 മുതൽ 40 വയസ്സ്

ഈ പ്രായത്തിലുള്ളവർ ദിവസവും 30 മുതൽ 45 മിനിറ്റ് വരെ നടക്കേണ്ടതാണ്. ശരീരത്തിന് ആവശ്യമായ ഊർജം നൽകാനും പേശികളുടെ ശക്തിക്കും രോ​ഗങ്ങളെ അകറ്റാനും ഇത് സഹായിക്കും. ദിവസവും 30 – 45 മിനിറ്റ് വരെ മിതമായ വേഗതയിൽ നടക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.

ALSO READ: ആഴ്ചകളൊന്നും പറ്റില്ല, ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കുന്നതിനൊരു കാലയളവുണ്ട്… ഏറ്റവും കൂടിയത് ഇത്രയും ദിവസം

 

60 വയസ് വരെ

ഈ പ്രായത്തിൽ 30 മുതൽ 40 മിനിറ്റ് വരെ നടക്കാവുന്നതാണ്. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും, സന്ധികളുടെ പ്രവർത്തനത്തിനും, രക്തസമ്മർദ്ദ നിയന്ത്രണത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. പതിവ് നടത്തം മാനസികാരോഗ്യത്തെ സംരക്ഷിക്കുകയും ഓർമ്മക്കുറവിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

 

60 മുതൽ 75 വയസ്സ്

ഈ പ്രായത്തിൽ ബാലൻസും മൊബിലിറ്റിയും നിലനിർത്തുന്നതിനാണ് മുൻഗണന നൽകേണ്ടത്. ഹൃദയാരോഗ്യത്തിന് ദിവസവും 20 മുതൽ 30 മിനിറ്റ് വരെ നടക്കുന്നത് മതിയാകും. ശരീരം അമിതമായി ആയാസപ്പെടുത്താതെ മിതമായ വേഗതയിൽ നടക്കാൻ ശ്രദ്ധിക്കുക.

 

75 വയസ്സിന് മുകളിലുള്ളവർ

ഈ പ്രായത്തിലുള്ളവർ ദിവസവും 15 മുതൽ 20 മിനിറ്റ് വരെ നടക്കാം. ഇത് വീഴ്ചകൾ ഒഴിവാക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.