AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vaibhav Sooryavanshi: ഇന്ത്യന്‍ ടീമില്‍ അരങ്ങേറാന്‍ സൂര്യവംശി; സഞ്ജുവും, അഭിഷേകും, ഇഷാനും ഫോമില്‍; ആരെ ഒഴിവാക്കും?

Vaibhav Sooryavanshi Selection Dilemma: അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ വൈഭവ് സൂര്യവംശിയെയും പരിഗണിക്കുന്നു. വൈഭവിന് അരങ്ങേറ്റം കുറിക്കാന്‍ ആരെ ഒഴിവാക്കുമെന്ന ചോദ്യമാണ് ബിസിസിഐയെ കുഴപ്പിക്കുന്നത്. അഭിഷേക് ശര്‍മയും, സഞ്ജു സാംസണുമാണ് ടി20 ടീമിലെ നിലവിലെ ഓപ്പണര്‍മാര്‍. ടി20 ടീമിലെ ടോപ് ഓര്‍ഡറിലെ താരങ്ങളെല്ലാം ഫോമിലാണ്.

Vaibhav Sooryavanshi: ഇന്ത്യന്‍ ടീമില്‍ അരങ്ങേറാന്‍ സൂര്യവംശി; സഞ്ജുവും, അഭിഷേകും, ഇഷാനും ഫോമില്‍; ആരെ ഒഴിവാക്കും?
വൈഭവ് സൂര്യവംശിImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 16 Apr 2026 | 02:17 PM

Vaibhav Sooryavanshi India debut: അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ 15-കാരന്‍ വൈഭവ് സൂര്യവംശിയെയും പരിഗണിക്കുന്നു. രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള താരങ്ങളുടെ ഷോര്‍ട്ട്‌ലിസ്റ്റില്‍ വൈഭവിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടക്കുന്ന പരമ്പരയ്ക്കുള്ള സാധ്യതാ പട്ടികയില്‍ ഇടം പിടിച്ച 35 താരങ്ങളില്‍ വൈഭവുമുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഐറിഷ് വിഷ പ്രോസസ് ചെയ്യുന്നതിന്റെ ഭാഗമായി 35 താരങ്ങളുടെ പട്ടിക നല്‍കാന്‍ ബിസിസിഐ ലോജിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സെലക്ടര്‍മാരോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സാധ്യതാ പട്ടിക തയ്യാറാക്കിയത്. സാധാരണ 15 അംഗ ടീമിനെയാണ് ഒരു പരമ്പരയ്ക്ക് തിരഞ്ഞെടുക്കുന്നത്. ഇത്തവണ ഇത് പതിനാറോ, പതിനേഴോ ആകാമെന്ന് റിപ്പോര്‍ട്ടിലുണ്ട്.

പക്ഷേ, വൈഭവിന് അരങ്ങേറ്റം കുറിക്കാന്‍ ആരെ ഒഴിവാക്കുമെന്ന ചോദ്യമാണ് ബിസിസിഐയെ കുഴപ്പിക്കുന്നത്. ഓപ്പണറാണ് വൈഭവ് സൂര്യവംശി. അഭിഷേക് ശര്‍മയും, സഞ്ജു സാംസണുമാണ് ടി20 ടീമിലെ നിലവിലെ ഓപ്പണര്‍മാര്‍. മറ്റൊരു ഓപ്പണറായ ഇഷാന്‍ കിഷന്‍ ടി20 ലോകകപ്പില്‍ വണ്‍ ഡൗണായാണ് കളിച്ചത്. മൂവരും ലോകകപ്പ് ഫൈനലില്‍ അര്‍ധ ശതകം നേടിയിരുന്നു. സഞ്ജു പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റുമായിരുന്നു. മറ്റൊരു ഓപ്പണറായ യശ്വസി ജയ്‌സ്വാള്‍ അവസരം കാത്തിരിപ്പുമുണ്ട്.

Also Read: IPL 2026 Updates: മത്സരത്തിനിടെ ‘ദോശ ഇഡ്ഡലി’ പാട്ട്, ചെന്നൈ പരാതി നൽകി

ഈ താരങ്ങളെല്ലാം ഐപിഎല്ലിലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അതുകൊണ്ട് തന്നെ ആരെയും പുറത്താക്കാന്‍ പറ്റാത്ത സാഹചര്യമാണ് ബിസിസിഐയ്ക്കുള്ളത്. വൈഭവിനെ ഓപ്പണറാക്കി കളിപ്പിക്കണമെങ്കില്‍ അഭിഷേകിനെയോ, സഞ്ജുവിനെയോ ഒഴിവാക്കേണ്ടി വരും. ഫോമിലുള്ള ഈ താരങ്ങളില്‍ ആരെ ഒഴിവാക്കിയാലും അത് നീതികരിക്കാനാകില്ല. അഭിഷേകിനെയോ, സഞ്ജുവിനെയോ ഒഴിവാക്കിയാല്‍ മോശം ഫോമിലുള്ള ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എങ്ങനെ ടീമില്‍ തുടരുന്നുവെന്ന ചോദ്യവും ശക്തമാകും.

ഫോമിലുള്ള താരങ്ങളെയും, വൈഭവിനെയും പ്ലേയിങ് ഇലവനില്‍ ഉള്‍ക്കൊള്ളിക്കണമെങ്കില്‍ സൂര്യകുമാറിനെ ഒഴിവാക്കി ബാറ്റിങ് ഓര്‍ഡര്‍ അടിമുടി പൊളിച്ചുപണിയേണ്ടി വരും. അങ്ങനെയെങ്കില്‍ സഞ്ജുവിന് മധ്യനിരയില്‍ കളിക്കേണ്ടി വന്നേക്കാം. എന്നാല്‍ ഈയൊരു മാര്‍ഗം ബിസിസിഐ സ്വീകരിക്കുമോയെന്ന് വ്യക്തമല്ല.

ഇത്തരമൊരു സാഹചര്യത്തില്‍ വൈഭവിനെ കളിപ്പിക്കണമെങ്കില്‍ ഏറ്റവും മികച്ച മാര്‍ഗം ഏഷ്യന്‍ ഗെയിംസോ, അല്ലെങ്കില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഹോം സീരിസോ ആണെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പ്രതികരിച്ചത്. കാരണം ഈ സമയത്ത് രണ്ട് ടൂര്‍ണമെന്റുകളിലായി ഇന്ത്യയ്ക്ക് രണ്ട് ടീമുകളെ ഇറക്കേണ്ടി വരും. ഇതില്‍ ഏതെങ്കിലുമൊരു ടീമില്‍ വൈഭവിനെ കളിപ്പിക്കാനുമാകും.

Follow Us