Health Tips: അരകല്ലേൽ അരച്ച് കഴിക്കുന്നതിൻ്റെ ഗുണം എന്തെല്ലാം? ഇത് ആരോഗ്യത്തിന് നല്ലതോ ചീത്തയോ
Health Benefits Of Using Stone Grinder: പണ്ടുകാലത്ത് പാചകമെന്ന് പറഞ്ഞാൽ ഇവ രണ്ടും ആയിരുന്നു. ഇന്ന് കാലം മാറി സ്വിച്ചിട്ടാൽ എല്ലാം റെഡിയാകും. ഇന്നൊരു വീട്ടിലും അരകല്ലോ അമ്മികല്ലോ കാണാനില്ല എന്നതാണ് വാസ്തവം. പക്ഷേ ആ അരകല്ലിൽ അരച്ച് തയ്യാറാക്കുന്ന വിഭവങ്ങൾക്ക് വേറിട്ടൊരു രുചിയും മണവും ഉണ്ടെന്ന് പറഞ്ഞാൽ തള്ളികളയാനാകില്ല. സാങ്കേതികവിദ്യയുടെ വളർച്ചയോടെ മിക്സികളും പ്രോസസറുകളും അടുക്കള കീഴടക്കിയെങ്കിലും, അരക്കല്ലിൽ അരച്ച് കഴിക്കുന്നത് ആരോഗ്യത്തിന് തികച്ചും നല്ലതാണ്.

പ്രതീകാത്മക ചിത്രം
അരകല്ല് അമ്മിക്കല്ല് എന്നൊക്കെ പറയുന്നത് ഇന്നാർക്കും അത്ര പരിചയം ഉണ്ടാകില്ല. പണ്ടുകാലത്ത് പാചകമെന്ന് പറഞ്ഞാൽ ഇവ രണ്ടും ആയിരുന്നു. ഇന്ന് കാലം മാറി സ്വിച്ചിട്ടാൽ എല്ലാം റെഡിയാകും. ഇന്നൊരു വീട്ടിലും അരകല്ലോ അമ്മികല്ലോ കാണാനില്ല എന്നതാണ് വാസ്തവം. പക്ഷേ ആ അരകല്ലിൽ അരച്ച് തയ്യാറാക്കുന്ന വിഭവങ്ങൾക്ക് വേറിട്ടൊരു രുചിയും മണവും ഉണ്ടെന്ന് പറഞ്ഞാൽ തള്ളികളയാനാകില്ല. സാങ്കേതികവിദ്യയുടെ വളർച്ചയോടെ മിക്സികളും പ്രോസസറുകളും അടുക്കള കീഴടക്കിയെങ്കിലും, അരക്കല്ലിൽ അരച്ച് കഴിക്കുന്നത് ആരോഗ്യത്തിന് തികച്ചും നല്ലതാണ്.
അരകല്ലിൽ അരച്ച് കഴിക്കുന്നത് ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുന്നുവെന്നും, ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും നമുക്ക് നോക്കാം. പോഷകമൂല്യങ്ങളും ജീവകങ്ങളും നഷ്ടപ്പെടുന്നില്ല: മിക്സിയിൽ ഉയർന്ന വേഗതയിൽ ബ്ലേഡ് കറങ്ങുമ്പോൾ ഉണ്ടാകുന്ന അമിതമായ ചൂട് ചേരുവകളിലെ വിറ്റാമിനുകൾ, അവശ്യ എണ്ണകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ നശിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അരക്കല്ലിലെ പതുക്കെയുള്ള സ്ലോ-ഗ്രൈൻഡിംഗ് രീതി ചൂട് ഉണ്ടാക്കുന്നില്ല. അതിനാൽ സുഗന്ധവ്യഞ്ജനങ്ങളിലെയും പച്ചക്കറികളിലെയും സ്വാഭാവിക ഗുണങ്ങൾ പൂർണ്ണമായും നിലനിൽക്കുന്നു.
ALSO READ: വെറും വയറ്റിൽ പച്ചവെള്ളം കുടിക്കുന്നത് എന്തിന്? ആരോഗ്യ വിദഗ്ധർ പറയുന്നത് അറിയൂ
സ്വാഭാവിക രുചിയും മണവും: അരകല്ലിൽ ചേരുവകൾ അരയുമ്പോൾ അവയിലെ സ്വാഭാവിക എണ്ണകളും നീരും ഒരേപോലെ പുറത്തുവന്ന് നന്നായി ആ മിക്സ് തയ്യാറാകുന്നു. അങ്ങനെയാണ് അരകല്ലിൽ അരച്ചെടുക്കുന്ന ചമ്മന്തികൾക്കും കറികൾക്കും മിക്സിയിൽ അരച്ചെടുക്കുന്നതിനേക്കാൾ ഇരട്ടി രുചിയും മണവും ലഭിക്കുന്നത്.
മികച്ച ദഹനശക്തി: അരകല്ലിൽ പരമ്പരാഗത രീതിയിൽ അരച്ചെടുക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ചവച്ചരച്ച് കഴിക്കാനും അവ വയറ്റിലെത്തിയാൽ ദഹിക്കാനും വളരെ എളുപ്പമാണ്. കൂടാതെ ചേരുവകളിലെ നാരുഘടകങ്ങൾ കൂടുതൽ കേടുപാടുകൾ കൂടാതെ നിലനിൽക്കുന്നു.
നല്ലൊരു കൈ വ്യായാമം: അരകല്ലിൽ അരയ്ക്കുന്നത് കൈകൾ, തോളുകൾ, പുറം ഭാഗം എന്നിവയ്ക്ക് ഒരു മികച്ച വ്യായാമമാണ്. ഈ പ്രവർത്തിയിൽ എടുത്തുപറയേണ്ടതും ഇതുതന്നെയാണ്. കൈകളിലെ പേശികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ അധിക കലോറി എരിച്ചുകളയാനും ഇത് സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
അരക്കല്ല് ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും ചില മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഇത് ദോഷകരമാകാം
കല്ലിന്റെ പൊടി കലരുന്നത്: പുതിയ അരകല്ല് മയക്കാതെ അതായത് പരവം ആക്കാതെ നേരിട്ട് ഉപയോഗിച്ചാൽ കല്ലിന്റെ ചെറിയ തരികൾ ഭക്ഷണത്തിൽ കലരാൻ ഇടയുണ്ട്. ഇത് വയറിന് അസ്വസ്ഥത ഉണ്ടാക്കാം.
ശുചിത്വം: അരകല്ലും അമ്മിക്കലും ഉപയോഗത്തിന് ശേഷം ശരിയായി കഴുകി ഉണക്കി സൂക്ഷിച്ചില്ലെങ്കിൽ പൂപ്പലോ ബാക്ടീരിയയോ വളരാൻ സാധ്യതയുണ്ട്. അതിനാൽ അരച്ചതിന് ശേഷം വെള്ളമൊഴിച്ച് ഉരച്ച് കഴുകണം. ഇല്ലെങ്കിൽ അവശിഷ്ടങ്ങൾ കല്ലിൻ്റെ വിടവുകളിൽ ഇരിക്കും.
കൈവേദനയുള്ളവർ: സന്ധിവാതം, തോളെല്ല് വേദന എന്നിവയുള്ളവർ അരകല്ല് ഉപയോഗിക്കുമ്പോൾ അമിതമായി സമ്മർദ്ദം നൽകരുത്.
English Summary:
Old stone grinder nowadays rarely seen in our kitchens. But it is believed that the modern mixies can’t match the taste of chutney ground on the old stone grinder.