AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Hotel Bedsheet: ഹോട്ടലുകളിൽ വെള്ള ബെഡ്‌‌ഷീറ്റുകൾ മാത്രം ഉപയോഗിക്കുന്നത് എന്തുകൊണ്ട്?

ഹോട്ടൽ മുറിയിൽ കയറുമ്പോൾ ഭൂരിഭാഗം ആളുകളും ആദ്യം ശ്രദ്ധിക്കുന്നത് അവിടുത്തെ കിടക്കയാണ്. മനോഹരമായി മടക്കിവെച്ച, വൃത്തിയുള്ള വെള്ള ബെഡ്‌ഷീറ്റുകൾ. യാത്ര കഴിഞ്ഞ് തളർന്നെത്തുന്ന ഏതൊരാൾക്കും അത്തരം ഒരു മുറി നൽകുന്ന ആശ്വാസം ചെറുതല്ല. എന്നാൽ മിക്ക ഹോട്ടലുകളിലും ബെഡ്‌ഷീറ്റുകൾ വെള്ള നിറത്തിലുള്ളവയായിരിക്കും.

Hotel Bedsheet: ഹോട്ടലുകളിൽ വെള്ള ബെഡ്‌‌ഷീറ്റുകൾ മാത്രം ഉപയോഗിക്കുന്നത് എന്തുകൊണ്ട്?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 02 Oct 2026 | 03:09 PM

ഹോട്ടൽ മുറിയിൽ കയറുമ്പോൾ ഭൂരിഭാഗം ആളുകളും ആദ്യം ശ്രദ്ധിക്കുന്നത് അവിടുത്തെ കിടക്കയാണ്. മനോഹരമായി മടക്കിവെച്ച, വൃത്തിയുള്ള വെള്ള ബെഡ്‌ഷീറ്റുകൾ. യാത്ര കഴിഞ്ഞ് തളർന്നെത്തുന്ന ഏതൊരാൾക്കും അത്തരം ഒരു മുറി നൽകുന്ന ആശ്വാസം ചെറുതല്ല. എന്നാൽ മിക്ക ഹോട്ടലുകളിലും ബെഡ്‌ഷീറ്റുകൾ വെള്ള നിറത്തിലുള്ളവയായിരിക്കും, നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിന് പിന്നിൽ ചില കാരണങ്ങളുണ്ട്.

വൃത്തിയും ശുചിത്വവും

വെള്ള ബെഡ്‌ഷീറ്റുകൾ ഒറ്റനോട്ടത്തിൽത്തന്നെ വൃത്തിയുള്ളതാണെന്ന തോന്നൽ ഉണ്ടാക്കുന്നു. കറകളോ അഴുക്കോ ഉണ്ടെങ്കിൽ വേഗത്തിൽ കണ്ടുപിടിക്കാനും ജീവനക്കാർക്ക് അത് ഉടൻ മാറ്റി നൽകാനും സാധിക്കും. യാതൊന്നും മറച്ചുവെക്കാത്ത ഈ രീതി ഉപഭോക്താക്കൾക്ക് ഹോട്ടലിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നു.

മുറിയുടെ ഡിസൈനുമായി എളുപ്പത്തിൽ ഇണങ്ങുന്നു

മുറിയുടെ നിറമോ ഡിസൈനോ എന്തുതന്നെയായാലും (മിനിമലിസ്റ്റ്, വുഡൻ, അല്ലെങ്കിൽ മറ്റ് നിറങ്ങൾ) വെള്ള ബെഡ്‌ഷീറ്റുകൾ അതിനോടൊപ്പം ഭംഗിയായി ഇണങ്ങിനിൽക്കും. ഇത് ഓരോ മുറിക്കും അനുയോജ്യമായ വെവ്വേറെ ബെഡ്‌ഷീറ്റുകൾ കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നു.

ALSO READ: ഗ്യാസ് ലൈറ്റർ വൃത്തിയാക്കാം, ഒട്ടിപ്പിടിച്ച കരിയും എണ്ണമയവും മാറ്റാൻ ട്രിക്കിതാ

അലക്കാനും എളുപ്പം

വെള്ള ബെഡ്‌ഷീറ്റുകൾ ബ്ലീച്ച് ചെയ്യാനും അണുവിമുക്തമാക്കാനും വളരെ എളുപ്പമാണ്. നിറം മങ്ങുമെന്ന പേടിയില്ലാതെ ഉയർന്ന ചൂടുള്ള വെള്ളത്തിൽ ഇവ കഴുകിയെടുക്കാം. ഇത് അലക്കുന്ന ജോലി കൂടുതൽ എളുപ്പമാക്കും.

ലെക്ഷ്വറി അന്തരീക്ഷം

വെള്ള നിറത്തിലുള്ള കിടക്കകൾ എപ്പോഴും ലളിതവും എന്നാൽ ആഡംബരപൂർണ്ണവുമായ ഒരു അനുഭവം നൽകുന്നു. വലിയ റിസോർട്ടുകളുടെയും സ്പാകളുടെയും അന്തരീക്ഷം ചെറിയ ഹോട്ടൽ മുറികൾക്കും നൽകാൻ വെള്ള നിറത്തിന് സാധിക്കും.

ബ്രാൻഡ്

ഒരു ഹോട്ടൽ ശൃംഖലയുടെ ഏത് ശാഖയിൽ പോയാലും ഒരേ രീതിയിലുള്ള വെള്ള ബെഡ്‌ഷീറ്റുകൾ ഉപയോഗിക്കുന്നത് ഉപഭോക്താക്കൾക്ക് ഒരു പരിചയവും സ്ഥിരതയുള്ള സേവന അനുഭവവും നൽകുന്നു.

സ്റ്റാൻഡേർഡ് ഹോസ്പിറ്റാലിറ്റി

കാലങ്ങളായി ഹോട്ടൽ രംഗത്ത് ആശ്വാസത്തിന്റെയും വൃത്തിയുടെയും പ്രൊഫഷണലിസത്തിന്റെയും പ്രതീകമായി വെള്ള ബെഡ്‌ഷീറ്റുകൾ മാറിയിട്ടുണ്ട്. ഹോട്ടലുകളിൽ എത്തുന്ന യാത്രക്കാരും ഇത്തരം ഒരു അനുഭവമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത തവണ നിങ്ങൾ ഒരു ഹോട്ടൽ മുറിയിൽ വിശ്രമിക്കുമ്പോൾ ആ വെള്ള ബെഡ്‌ഷീറ്റുകൾക്ക് പിന്നിലെ ഈ കൃത്യമായ കാരണങ്ങളും ചിന്തിക്കുമല്ലോ?

Follow Us