ജിമ്മിലെ വർക്കൗട്ടിന് പിന്നാലെ പനിയും ക്ഷീണവും വരുന്നത് എന്തുകൊണ്ട്? കാരണങ്ങളറിയാം !
Feeling Sick After a Gym Workout?: ശരീരത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറം കഠിനമായി വ്യായാമം ചെയ്യുന്നതും വിപരീത ഫലമുണ്ടാക്കും. നിരന്തരമായി അമിതഭാരം എടുക്കുന്നതും വിശ്രമമില്ലാതെ വർക്കൗട്ട് ചെയ്യുന്നതും വിട്ടുമാറാത്ത പേശിവേദനയ്ക്കും കടുത്ത ക്ഷീണത്തിനും ഇടയാക്കും. കൂടാതെ, അമിതമായ വ്യായാമം ശരീരത്തിൻ്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷിയെ തന്നെ ബാധിക്കും
ജിമ്മിലെ കഠിനമായ വ്യായാമത്തിന് ശേഷം ചിലർക്ക് പനി പോലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. ഇത് ആക്കുകൾ വലിയ ആശങ്കയ്ക്ക കാരനമാകാറുണ്ട്. എന്നാൽ വ്യായാമത്തിന് ശേഷമുണ്ടാകുന്ന നിർജ്ജലീകരണം, രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഉണ്ടാകുന്ന മാറ്റം ശരീരത്തിന് താങ്ങാൻ കഴിയാത്ത രീതിയിലുള്ള അമിതമായ വ്യായാമം എന്നിവയൊക്കെയാണ് ഇത്തരത്തിൽ ക്ഷീണവും പനിയും വരാനുള്ള പ്രധാന കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
കഠിനമായി വ്യായാമം ചെയ്യുമ്പോൾ അമിതമായി വിയർക്കുന്നത് ശരീരത്തിലെ ജലാംശവും പ്രധാന ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടാൻ കാരണമാകും. നഷ്ടപ്പെട്ട ജലാംശം കൃത്യമായി വീണ്ടെടുത്തില്ലെങ്കിൽ അത് ഡിഹൈഡ്രേഷന് കാരണമാകും. ഇതോടെ കടുത്ത ക്ഷീണം, പേശിവേദന, ചർദ്ദിക്കാനുള്ള തോന്നൽ എന്നിവ അനുഭവപ്പെടാം. അതിനാൽ, വ്യായാമത്തിന് മുൻപും ശേഷവും ധാരാളം വെള്ളം കുടികാാൻ പ്രത്യേകം ശ്രദ്ധിക്കുക.
വ്യായാമത്തിന് മുൻപ് ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വലിയ രീതിയിൽ കുറയാൻ കാരണമാകും. ഈ അവസ്ഥ ഹൈപ്പോഗ്ലൈസീമിയ എന്നാണ് അറിയപ്പെടുന്നത്. ഇത് കാരണം തലകറക്കം, ക്ഷീണം പോലെയുള്ള പനിയുടെ ലക്ഷണങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ വർക്ക് ഔട്ടിന് പോകുന്നതിന് മുൻപ് എന്തെങ്കിലും ലഘുഭക്ഷണം കഴിക്കുന്നത് ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
Also Read: Amritham Podi Recipe: ഹെൽത്തി അമൃതം പൊടി ഇനി സ്വന്തമായി വീട്ടിൽ ഉണ്ടാക്കാം; ഇതാ റെസിപ്പി
വ്യായാമത്തിന് തൊട്ടുമുൻപ് വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതും ശരീരത്തിന് നല്ലതല്ല. കൊഴുപ്പും, നാരുകളും കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് വയറ്റിൽ വലിയ അസ്വസ്ഥതകൾ ഉണ്ടാക്കും. ദഹിക്കാത്ത ഭക്ഷണം ആമാശയത്തിൽ കൂടുതൽ നേരം തുടരുന്നതിനാൽ വർക്കൗട്ടിൻ്റെ സമയത്ത് വയറ്റിൽ അസ്വസ്ഥതകൾക്കും ചർദ്ദിക്കും കാരണമാകും. വ്യായാമത്തിന് മുൻപ് എളുപ്പം ദഹിക്കുന്ന ലഘുവായ ഭക്ഷണങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കുക.
ശരീരത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറം കഠിനമായി വ്യായാമം ചെയ്യുന്നതും വിപരീത ഫലമുണ്ടാക്കും. നിരന്തരമായി അമിതഭാരം എടുക്കുന്നതും വിശ്രമമില്ലാതെ വർക്കൗട്ട് ചെയ്യുന്നതും വിട്ടുമാറാത്ത പേശിവേദനയ്ക്കും കടുത്ത ക്ഷീണത്തിനും ഇടയാക്കും. കൂടാതെ, അമിതമായ വ്യായാമം ശരീരത്തിൻ്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷിയെ തന്നെ ബാധിക്കും. പനിയും മറ്റ് അണുബാധകളും പിടിപെടാനുള്ള സാധ്യത ഇത് വർദ്ധിപ്പിക്കും എന്ന് വിദഗ്ധർ പറയുന്നു.
വ്യായാമത്തിന് ശേഷം ഇത്തരം ലക്ഷണങ്ങൾ ഒഴിവാക്കാൻ ശരീരത്തിൽ എപ്പോഴും ആവശ്യത്തിന് ജലാംശം നിലനിർത്തുക. കഠിനമായ വ്യായാമങ്ങൾക്കിടയിൽ ശരീരത്തിന് വിശ്രമിക്കാൻ ആവശ്യമായ സമയം നൽകുക. ജിമ്മിൽ പോകുന്നതിന് മുൻപ് ഊർജ്ജം ലഭിക്കുന്നതിനായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ലഘുഭക്ഷണങ്ങൾ കഴിക്കുക. വർക്കൗട്ടിന് മുൻപ് വയറുനിറയെ ഭക്ഷണം കഴിക്കുന്ന ശീലം പൂർണ്ണമായും ഒഴിവാക്കുക.
English Summary
Experiencing flu-like symptoms after a gym workout is often caused by dehydration, low blood sugar, or overtraining. Staying hydrated, resting, and eating light snacks beforehand can prevent post-workout fatigue.