KTET Result 2026: കാത്തിരിപ്പിന് വിരാമം, കെടെറ്റ് റിസള്‍ട്ട് പുറത്ത്; എങ്ങനെ പരിശോധിക്കാം?
KTET February 2026 Result: കെടെറ്റ് ഫലം പുറത്തുവിട്ടു. കെടെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. വെബ്‌സൈറ്റിലെ ഹോം പേജില്‍ തന്നെ റിസള്‍ട്ട് പരിശോധിക്കുന്നതിനുള്ള ലിങ്ക് ലഭ്യമാണ്. 'കെ ടെറ്റ് ഫെബ്രുവരി 2026 റിസള്‍ട്ട് പബ്ലിഷഡ്' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഫലം പരിശോധിക്കാം.
കെടെറ്റ് (KTET February 2026 Result) റിസള്‍ട്ട് പുറത്ത്. ktet.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. വെബ്‌സൈറ്റിലെ ഹോം പേജില്‍ തന്നെ റിസള്‍ട്ട് പരിശോധിക്കുന്നതിനുള്ള ലിങ്ക് ലഭ്യമാണ്. ‘കെ ടെറ്റ് ഫെബ്രുവരി 2026 റിസള്‍ട്ട് പബ്ലിഷഡ്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഫലം പരിശോധിക്കാം. അതേസമയം, ‘കെടെറ്റ് സെപ്തംബര്‍ 2026’ നോട്ടിഫിക്കേഷനും പുറത്തുവിട്ടിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റിലെ ഹോം പേജില്‍ നോട്ടിഫിക്കേഷന്‍ ലിങ്ക് ലഭ്യമാണ്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കെടെറ്റ് സെപ്തംബര്‍ 2026 വിജ്ഞാപനം ലഭ്യമാകും.
കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് സെപ്തംബര്‍-2026
സംസ്ഥാനത്ത് എല്‍പി, യുപി, ഹൈസ്‌കൂള്‍ തലങ്ങളില്‍ അധ്യാപകരായി നിയമിക്കപ്പെടാനുള്ള നിലവാരം നിര്‍ണയിക്കുന്നതിന് നടത്തുന്ന യോഗ്യതാ പരീക്ഷയാണ് കെ ടെറ്റ്. നാല് വിഭാഗങ്ങളിലാണ് പരീക്ഷ നടത്തുന്നത്. ഓരോ വിഭാഗത്തിലും 500 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി, പട്ടിക വര്‍ഗ, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 250 രൂപ മതി.
നാല് വിഭാഗങ്ങള്‍
- കാറ്റഗറി 1: ലോവര്‍ പ്രൈമറി ക്ലാസുകള്‍
- കാറ്റഗറി 2: അപ്പര്‍ പ്രൈമറി ക്ലാസുകള്‍
- കാറ്റഗറി 3: ഹൈസ്‌കൂള്‍ ക്ലാസുകള്‍
- കാറ്റഗറി 4: ഭാഷാ അധ്യാപകര്‍ – അറബി, ഹിന്ദി, സംസ്‌കൃതം, ഉറുദു- യുപി തലം വരെ സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ (ആര്‍ട്ട്, ക്രാഫ്റ്റ്, കായിക അധ്യാപകര്‍)
ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷയുടെ പ്രിന്റൗട്ട്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ തുടങ്ങിയവ പരീക്ഷാഭവനിലേക്ക് അയക്കരുത്. അപേക്ഷയില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ അപേക്ഷ ‘കണ്‍ഫേം’ ചെയ്യുന്നതിന് മുമ്പ് ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. കണ്‍ഫേം ചെയ്തതിന് ശേഷം തിരുത്തലുകള്‍ വരുത്താനാകില്ല.
Also Read: RRB Paramedical Recruitment: റെയിൽവേയിൽ നഴ്സുമാർക്ക് അവസരം: പാരാമെഡിക്കൽ വിഭാഗത്തിൽ ഒഴിവുകൾ
ഷെഡ്യൂള്‍ ഇങ്ങനെ:
- ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത്: സെപ്തംബര്‍ 23
- അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ 3
- ഹാള്‍ടിക്കറ്റ് ലഭ്യമാകുന്ന തീയതി: നവംബര്‍ 4
അപേക്ഷയില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ പ്രകാരം മാത്രമേ ഹാള്‍ടിക്കറ്റുകള്‍ ലഭിക്കൂ. അപേക്ഷകര്‍ക്ക് പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ ജില്ല അപേക്ഷാ സമയത്ത് തിരഞ്ഞെടുക്കാം. കാറ്റഗറി 1, 2 പരീക്ഷകള്‍ നവംബര്‍ 14-ന് നടക്കും. കാറ്റഗറി 1 രാവിലെ 10 മുതല്‍ 12.30 വരെയും, കാറ്റഗറി രണ്ട് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ 4.30 വരെയും നടക്കും. കാറ്റഗറി മൂന്ന്, നാല് നവംബര്‍ 15-ന് നടക്കും. കാറ്റഗറി മൂന്ന് രാവിലെ 10 മുതല്‍ 12.30 വരെയും, കാറ്റഗറി നാല് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ 4.30 വരെയും നടക്കും.
English Summary
The KTET February 2026 examination results have been officially published on the exam portal. The official notification for the KTET September 2026 examination is also now available online. Online registrations will run from September 23 to October 3, 2026, with hall tickets released on November 4. The examination across four categories will take place on November 14 and 15, 2026.