AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Gardening Tips: മഷി തീർന്ന പേന കളയല്ലേ… നിങ്ങളുടെ ഗാർഡന് ഒരു മേക്കോവർ നടത്തിയാലോ

DIY Garden Hacks: വീട്ടുമുറ്റത്തോ ബാൽക്കണിയിലോ ഒരടിപൊളി ​ഗാ‍ർഡനാണോ നിങ്ങളുടെ ആ​ഗ്രഹം, അല്ലെങ്കിൽ ഇപ്പോഴുള്ള ​ഗാ‍ർഡന്റെ ലുക്ക് മാറ്റണോ? പഴയ, പേനകൾ വരെ അതിന് നിങ്ങളെ സഹായിക്കും. പഴയ മഷി തീ‍ർന്ന പേന കളയുന്നതിന് പകരം ഗാർഡനിൽ പല രീതിയിൽ പ്രയോജനപ്പെടുത്താം. ചെടികളുടെ പരിചരണത്തിനും അലങ്കാരത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന കുറച്ചു വഴികൾ അറിഞ്ഞാലോ..

Nithya Vinu
Nithya Vinu | Published: 19 Sep 2026 | 11:54 AM
ചെടികൾ നട്ട തടത്തിലോ ചട്ടിയിലോ ഏത് ചെടിയാണെന്ന് തിരിച്ചറിയാൻ പഴയ പേനകൾ ഉപയോഗിക്കാം. പേനയുടെ പുറത്ത് ചെടിയുടെ പേര് സ്ഥിരമായി നിൽക്കുന്ന മാർക്കർ കൊണ്ട് എഴുതുകയോ, അല്ലെങ്കിൽ ഒരു ചെറിയ പ്ലാസ്റ്റിക് കഷണം പേനയുടെ മുകൾഭാഗത്ത് ഒട്ടിച്ച് അതിൽ പേരെഴുതി മണ്ണിൽ കുത്തിവെക്കുകയോ ചെയ്യാം. (Image Credit source: Getty Images)

1 / 5
തൈകൾ മുളച്ചു വരുമ്പോൾ അല്ലെങ്കിൽ ചെറിയ അലങ്കാരച്ചെടികൾക്ക് താങ് ആവശ്യമായി വരുമ്പോൾ, പേനകൾ മണ്ണിൽ ഉറപ്പിച്ചു നിർത്തി നേർത്ത ചരടുപയോഗിച്ച് തണ്ട് ബന്ധിക്കാം. അതുപോലെ, വിത്തുകൾ പാകാനോ ചെറിയ കമ്പുകൾ നടാനോ മണ്ണിൽ അനുയോജ്യമായ അളവിൽ ആഴമുള്ള കുഴികളുണ്ടാക്കാൻ പേനയുടെ അഗ്ര ഭാഗം ഉപയോഗിക്കാം.

2 / 5
പേനയുടെ റീഫിൽ മാറ്റി, പേനയുടെ ട്യൂബ് ഭാഗം മാത്രം എടുക്കുക. ഒരു ചെറിയ പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം നിറച്ച് അതിൽ ഈ പേനയുടെ ട്യൂബ് ഉറപ്പിച്ചാൽ ചെടിയുടെ ചുവട്ടിലേക്ക് വളരെ ചെറിയ അളവിൽ തുള്ളിയായി വെള്ളം എത്തിക്കാം. കൂടാതെ, പഴയ പേനകൾ ഉപയോഗിച്ച് പൂന്തോട്ടം ഭംഗിയാക്കാൻ ചില ക്രാഫ്റ്റും ചെയ്യാവുന്നതാണ്.

3 / 5
വ്യത്യസ്ത നിറങ്ങളിലുള്ള പഴയ പേനകളുടെ അടപ്പുകൾ മാറ്റുക. ഇവ പല നീളത്തിൽ വശങ്ങളിലൂടെ നൂലിൽ കോർത്ത്, ഒരു ചെറിയ വളയത്തിലോ കമ്പിയിലോ കെട്ടിത്തൂക്കുക. പേനകൾ തമ്മിൽ തട്ടുമ്പോൾ നേർത്ത ശബ്ദവും ഉണ്ടാകും, പൂന്തോട്ടത്തിൽ നല്ലൊരു കളർഫുൾ ലുക്കും കിട്ടും.

4 / 5
പേനകളുടെ മുകളിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പി അടപ്പുകൾ ഉപയോഗിച്ച് പൂക്കളുടെ ആകൃതി ഉണ്ടാക്കി ഒട്ടിക്കുക. ഇതിൽ നല്ല പെയിന്റുകൾ അടിച്ച് ചെടികൾക്കിടയിൽ മണ്ണിൽ കുത്തിവെച്ചാൽ നല്ലൊരു ഗാർഡൻ ഡെക്കറേഷൻ ആകും.

5 / 5
Follow Us