AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sugar Price Hike: പഞ്ചസാരയ്ക്ക് അത്ര മധുരം പോരാ…കുതിച്ചുയര്‍ന്ന് വില; വിപണിക്ക് തിരിച്ചടി

Sugar Price Hike: Why the Rate Has Jumped to Rs 70 Per Kg: ദൈനംദിന ആവശ്യങ്ങള്‍ക്ക് പുറമെ വിവിധ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലും പഞ്ചസാര പ്രധാന ഘടകമാണ്. അതിനാല്‍ പഞ്ചസാരയുടെ വില വര്‍ധിക്കുന്നത് നേരിട്ട് വാങ്ങുന്നവരുടെ ചെലവ് മാത്രമല്ല, പഞ്ചസാരയെ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ നിര്‍മാണച്ചെലവിനെയും ബാധിക്കാം.

Shiji M K
Shiji M K | Published: 19 Sep 2026 | 12:50 PM
സംസ്ഥാനത്ത് പഞ്ചസാര വിലയില്‍ വന്‍ വര്‍ധനവ്. പഞ്ചസാരയുടെ വില കുത്തനെ ഉയരുന്നത് ഉപഭോക്താക്കള്‍ക്കും വിവിധ മേഖലകളില്‍ പഞ്ചസാര ഉപയോഗിക്കുന്നവര്‍ക്കും വലിയ തിരിച്ചടിയാകുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കിലോയ്ക്ക് ഏകദേശം 38 രൂപയായിരുന്ന പഞ്ചസാരയ്ക്ക് ഇപ്പോള്‍ 70 രൂപയോളമാണ് വില. ഒരു വര്‍ഷത്തിനിടെ ഉണ്ടായ ഈ വലിയ വര്‍ധനവ് കുടുംബ ബജറ്റിനെയും ഉല്‍പ്പാദനച്ചെലവിനെയും കാര്യമായി ബാധിക്കുന്ന സാഹചര്യമാണ്. (Image Credit Source: Getty Images)

1 / 5
ദൈനംദിന ആവശ്യങ്ങള്‍ക്ക് പുറമെ വിവിധ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലും പഞ്ചസാര പ്രധാന ഘടകമാണ്. അതിനാല്‍ പഞ്ചസാരയുടെ വില വര്‍ധിക്കുന്നത് നേരിട്ട് വാങ്ങുന്നവരുടെ ചെലവ് മാത്രമല്ല, പഞ്ചസാരയെ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ നിര്‍മാണച്ചെലവിനെയും ബാധിക്കാം.

2 / 5
വില ഉയര്‍ന്നതോടെ പഞ്ചസാരയുടെ ഉപയോഗം കൂടുതലുള്ള മേഖലകളില്‍ ചെലവ് നിയന്ത്രിക്കുക കൂടുതല്‍ ബുദ്ധിമുട്ടാകുകയാണ്. ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉല്‍പ്പന്നങ്ങളുടെ വിലയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വരും ദിവസങ്ങളിലും പഞ്ചസാര വിലയില്‍ വര്‍ധനവുണ്ടാകുമെന്ന് വ്യാപാരികള്‍ പറയുന്നു.

3 / 5
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയോളം വിലയിലെത്തിയതോടെ പഞ്ചസാര വാങ്ങുന്ന സാധാരണ കുടുംബങ്ങള്‍ക്കും അധിക സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. വില ഉയരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പഞ്ചസാരയുടെ വിപണി വിലയില്‍ എന്ത് മാറ്റമുണ്ടാകുമെന്നതും ശ്രദ്ധേയമാണ്.

4 / 5
പഞ്ചസാര വിലയിലെ ഈ വര്‍ധനവ് വിപണിയിലെ മറ്റ് ഭക്ഷ്യവസ്തുക്കളുടെ വിലയെയും പരോക്ഷമായി സ്വാധീനിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. വില വര്‍ധനവ് തുടര്‍ന്നാല്‍ പഞ്ചസാര ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണച്ചെലവ് വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ നിലവിലെ വിലവര്‍ധനവ് താല്‍ക്കാലികമാണോ അതോ വരും ദിവസങ്ങളിലും തുടരുമോ എന്നതിലാണ് വ്യാപാരികളും ഉപഭോക്താക്കളും ഉറ്റുനോക്കുന്നത്.

5 / 5
Follow Us