AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Onam Special Train: കേരളത്തിലേക്ക് 100 ട്രെയിനുകള്‍ വരുന്നു; ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്…എല്ലായിടത്തേക്കും പോകാം

Onam 2026 Travel Boost, 100 Special Trains Announced for Kerala:ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസുകള്‍ തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ മലയാളികളുള്ള നഗരത്തില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകള്‍ അവധിക്കാലം ആഘോഷിക്കുന്നതില്‍ നിന്ന് ആരെയും വിലക്കില്ലെന്ന കാര്യവും ഉറപ്പിക്കാം.

Shiji M K
Shiji M K | Updated On: 07 Jul 2026 | 07:56 AM
ഓണം ആഘോഷിക്കാന്‍ ഇനി ബുദ്ധിമുട്ടുകളൊന്നുമില്ല, കേരളത്തിലേക്ക് നൂറിലധികം സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. ഉത്സവകാലത്തെ തിരക്ക് കുറയ്ക്കുന്നതിനായാണ് റെയില്‍വേ പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ നിന്ന് ഈ ട്രെയിനുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തും. കൂടുതല്‍ ട്രെയിനുകളെത്തുന്നത് ഓണക്കാലത്ത് സ്വകാര്യ ബസ്സുകള്‍ ടിക്കറ്റുകള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന നിരക്കില്‍ നിന്നും യാത്രക്കാരെ രക്ഷിക്കും. (Image Credit Source: PTI and Getty Images)

1 / 5
ഓണം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ്, ഈ സീസണില്‍ നൂറിലധികം പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്താനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. യാത്രാ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

2 / 5
കേരളത്തിലേക്ക് ഓണം പ്രമാണിച്ച് നൂറ് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകുമെന്ന കാര്യം ദക്ഷിണ റെയില്‍വേയും ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ട്രെയിനുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ പലതിലും ഇപ്പോള്‍ തന്നെ സീറ്റുകളില്ല, അതിനാല്‍ കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന് യാത്രക്കാരും റെയില്‍വേയെ അറിയിച്ചിരുന്നു.

3 / 5
ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസുകള്‍ തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ മലയാളികളുള്ള നഗരത്തില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകള്‍ അവധിക്കാലം ആഘോഷിക്കുന്നതില്‍ നിന്ന് ആരെയും വിലക്കില്ലെന്ന കാര്യവും ഉറപ്പിക്കാം. ഓഗസ്റ്റ് പകുതിയോടെ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് വിവരം.

4 / 5
എന്നാല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകളുടെ റൂട്ടുകള്‍, ഷെഡ്യൂളുകള്‍, സ്റ്റോപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റെയില്‍വേ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏത് റൂട്ടിലും ഏത് സമയത്തുമായിരിക്കും ട്രെയിനുകള്‍ സര്‍വീസ് നടത്തുക എന്ന കാര്യം വൈകാതെ അറിയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഓണം ആഘോഷിച്ച് താമസസ്ഥലത്തേക്ക് മടങ്ങിപ്പോകാനും ഈ ട്രെയിനുകള്‍ മലയാളികളെ സഹായിക്കും.

5 / 5
Follow Us