പ്രായം ചർമ്മത്തെ തൊടില്ല; യുവത്വം നിലനിർത്താൻ പുരുഷന്മാർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങൾ!
Skincare for Men: 5 Essential Foods to Keep Your Skin Young and Healthy: നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമ്മം. നമ്മുടെ ആരോഗ്യത്തിൻ്റെ പ്രതിഫലനം ആദ്യം ഉണ്ടാവുക സ്കിന്നിലായിരിക്കും. ചർമ്മത്തിൽ എപ്പോഴും യുവത്വം നിലനിർത്തുന്നതിന് ധാരാളം പോഷകങ്ങൾ ആവശ്യമാണ്. വിറ്റാമിൻ എ, സി, ഇ എന്നിവ ചർമ്മത്തിൻ്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഭക്ഷണവും ചർമ്മത്തിൻ്റെ ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ചർമ്മത്തിൻ്റെ ആരോഗ്യവും, യുവത്വവും നിലനിർത്തുന്നതിനായി പുരുഷന്മാർ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങളാണ് ഇനി പറയുന്നത്.

മത്സ്യം: മത്തി, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും, മൃദുവാക്കാനും ഒമേഗ-3 സഹായിക്കും. വലിയ അളവിൽ പ്രോട്ടീനും മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് പുതിയ ചർമ്മകോശങ്ങൾ ഉണ്ടാകാനും ഇൻഫ്ലമേഷൻ കുറയ്ക്കാനും സഹായിക്കും. പുരുഷന്മാരിൽ താടി വളരാനും ഒമേഗ-3 ഏറെ ഗുണകരമാണ്. (Image Credit source: Getty Images)

തക്കാളി: തക്കാളിയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ലൈക്കോപീൻ ഉൾപ്പെടെയുള്ള പ്രധാന കരോട്ടിനോയിഡുകളും ഇതിലുണ്ട്. സൂര്യപ്രകാശം കാരണം ചർമ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ചുളിവുകൾ വീഴുന്നത് തടയുകയും ഇവ സഹായിക്കുന്നു. ചീസ് അല്ലെങ്കിൽ ഒലിവ് ഓയിൽ പോലെയുള്ള ആരോഗ്യകരമായ കൊഴുപ്പുള്ള ഭക്ഷണങ്ങൾക്കൊപ്പം തക്കാളി കഴിക്കുന്നത് ശരീരത്തിലേക്ക് കൂടുതൽ പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കും.

മധുരക്കിഴങ്ങ്: മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിനെ നമ്മുടെ ശരീരം വിറ്റാമിൻ എ ആക്കി മാറ്റും. അര കപ്പ് വേവിച്ച മധുരക്കിഴങ്ങിൽ ശരീരത്തിന് ഒരു ദിവസം ആവശ്യമുള്ളതിൻ്റെ ആറിരട്ടി വൈറ്റമിൻ എ നൽകാൻ ആവശ്യമായ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശത്തിൽ നിന്നും ഇവ ചർമ്മത്തിന് സംരക്ഷണം നൽകുന്നു.

അവക്കാഡോ: ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോയിൽ വൈറ്റമിൻ ഇ, സി എന്നിവ ധാരാളമുണ്ട്. വൈറ്റമിൻ ഇ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുമ്പോൾ, കൊളാജൻ ഉൽപ്പാദിപ്പിക്കാൻ വൈറ്റമിൻ സി സഹായിക്കുന്നു. ചർമ്മത്തിൻ്റെ ആരോഗ്യത്തിന് പുറമെ, താടി വളരാനും അവക്കാഡോയിലെ വിറ്റാമിൻ ഇ ഗുണം ചെയ്യും.

ബ്രൊക്കോളി: സിങ്ക്, വൈറ്റമിൻ എ, വൈറ്റമിൻ സി തുടങ്ങി ചർമ്മത്തിന് ആവശ്യമായ പല പോഷകങ്ങളും ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്.. ഇതിലടങ്ങിയിരിക്കുന്ന ല്യൂട്ടിൻ എന്ന ഘടകം ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് തടയുയുകയും, ചർമ്മത്തിൽ ഈർപ്പം നിലനിർത്തുകായും ചെയ്യുന്നു.. ചിലതരം സ്കിൻ കാൻസറുകളെ പ്രതിരോധിക്കാൻ വരെ സഹായിക്കുന്ന സൾഫോറാഫേൻ എന്ന പ്രത്യേക സംയുക്തവും ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്.