ഓർമ്മക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? തലച്ചോറിൻ്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കാം ഈ 5 കാര്യങ്ങൾ | 5 Healthy Habits to Boost Your Brain Power and Memory Malayalam news - Malayalam Tv9

ഓർമ്മക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? തലച്ചോറിൻ്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കാം ഈ 5 കാര്യങ്ങൾ

Published: 

27 Jul 2026 | 07:51 PM

Boost Your Memory and Brain Health With These Simple Lifestyle Changes: നമ്മുടെ ഓർമ്മകൾ സൂക്ഷിക്കുന്നതും, വ്യക്തിത്വം രൂപപ്പെടുത്തുന്നതും, ചിന്തകളും വികാരങ്ങളും ചലനങ്ങളും നിയന്ത്രിക്കുന്നതുമെല്ലാം തലച്ചോറാണ്. തലച്ചോറിലെ കോടിക്കണക്കിന് വരുന്ന ന്യൂറോണുകളാണ് ഇതിന് സഹായിക്കുന്നത്. ഈ കോശങ്ങൾക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാൽ അത് ശരീരത്തിൻ്റെ ചലനങ്ങളെയും ചിന്താശേഷിയെയും ബാധിക്കാം. നശിച്ചുപോകുന്ന ന്യൂറോണുകൾക്ക് പകരം പുതിയവ ഉണ്ടാകില്ല എന്നതിനാൽ അവയെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഓർമ്മശക്തി നിലനിർത്താനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇനി പറയുന്നത്

1 / 5
സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുക: സുഹൃത്തുക്കളുമായി സംസാരിക്കാനും പുറത്തുപോകാനും സമയം കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്. മറ്റുള്ളവരുമായി ഇടപഴകുന്നത് മാനസിക സമ്മർദ്ദവും വിഷാദരോഗവും അകറ്റാൻ സഹായിക്കും. മാനസിക സമ്മർദ്ദവും വിഷാദവും ഓർമ്മക്കുറവ് വർധിപ്പിക്കാൻ കാരണമാകുന്നവയാണ്. ഏകാന്തത അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾക്കും കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. (Image Credit Source: Getty Images)

2 / 5
വ്യായാമം ശീലമാക്കുക: ശാരീരികമായി സജീവമായിരിക്കുന്ന ആളുകളുടെ തലച്ചോറും കൂടുതൽ ചുറുചുറുക്കോടെ പ്രവർത്തിക്കും. പതിവായുള്ള വ്യായാമം അൽഷിമേഴ്‌സ് വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് വേഗത്തിലുള്ള നടത്തമോ അല്ലെങ്കിൽ 75 മിനിറ്റ് ഓട്ടമോ ശീലമാക്കാം. ഇതിനായി ഒന്നിച്ച് സമയം കണ്ടെത്താൻ കഴിയാത്തവർ ദിവസവും പലപ്പോഴായി 10 മിനിറ്റ് വീതം നടക്കാൻ ശ്രമിക്കുക.

3 / 5
നല്ല ഉറക്കം ശീലമാക്കുക: നല്ല ഉറക്കം തലച്ചോറിൻ്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. തലച്ചോറിൻ്റെ പ്രവർത്തനവും ഓർമ്മശക്തിയും മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. മുതിർന്ന ഒരാൾ ദിവസവും 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കണം. അമിതമായ കൂർക്കംവലി പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുത്. ഉറക്കമില്ലായ്മ ഡിമെൻഷ്യ ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

4 / 5
തലച്ചോറിന് വ്യായാമം നൽകാം: ശരീരത്തിന് വ്യായാമം നൽകുന്നതുപോലെ തലച്ചോറിനും വ്യായാമം ആവശ്യമാണ്. വായന, പസിലുകൾ, പുതിയ ഭാഷ പഠിക്കുക, പുതിയ ഹോബികൾ കണ്ടെത്തുക തുടങ്ങിയ കാര്യങ്ങൾ തലച്ചോറിനെ എപ്പോഴും സജീവമാക്കി നിർത്താൻ സഹായിക്കും. ഇത് ഓർമ്മശക്തി വർധിiപ്പിക്കാനും തലച്ചോറിൻ്റെ ആരോഗ്യം നിലനിർത്താനും സഹായിക്കും.

5 / 5
മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിക്കുക: പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ തലച്ചോറിനെയും സാരമായി ബാധിച്ചേക്കാം. ഇത് പക്ഷാഘാതത്തിനും ഓർമ്മക്കുറവിനും കാരണമാകാം. അതിനാൽ ഇത്തരം അസുഖങ്ങളുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായി മരുന്നുകൾ കഴിക്കുകയും ആരോഗ്യം ശ്രദ്ധിക്കുകയും വേണം. അസുഖങ്ങൾ ഇല്ലാത്തവരും ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഇവ വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതും അത്യാവശ്യമാണ്.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്