ഇത് സൂര്യകുമാര്‍ യാദവ് ബാറ്റ് കൊണ്ട് തെളിയിക്കേണ്ട സമയം; മുന്‍ പരിശീലകന്‍ പറയുന്നു | Abhishek Nayar believes that Suryakumar Yadav's poor form will likely invite internal scrutiny Malayalam news - Malayalam Tv9

Suryakumar Yadav: ഇത് സൂര്യകുമാര്‍ യാദവ് ബാറ്റ് കൊണ്ട് തെളിയിക്കേണ്ട സമയം; മുന്‍ പരിശീലകന്‍ പറയുന്നു

Published: 

29 Oct 2025 12:39 PM

Suryakumar Yadav Poor Form: നിരാശജകനകമായ പ്രകടനമാണ് ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അടുത്തകാലത്ത് പുറത്തെടുത്തത്‌. ഏഷ്യാ കപ്പിലും താരത്തിന്റെ പ്രകടനം നിര്‍ണായകമായിരുന്നു

1 / 5സമീപകാലത്തായി ബാറ്റിങില്‍ നിരാശജകനകമായ പ്രകടനമാണ് ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പുറത്തെടുക്കുന്നത്. ഏഷ്യാ കപ്പിലും താരത്തിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ഓസീസിനെതിരായ പരമ്പരയില്‍ താരം ഫോമിലേക്ക് തിരികെയെത്തുമെന്നാണ് പ്രതീക്ഷ (Image Credits: PTI)

സമീപകാലത്തായി ബാറ്റിങില്‍ നിരാശജകനകമായ പ്രകടനമാണ് ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പുറത്തെടുക്കുന്നത്. ഏഷ്യാ കപ്പിലും താരത്തിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ഓസീസിനെതിരായ പരമ്പരയില്‍ താരം ഫോമിലേക്ക് തിരികെയെത്തുമെന്നാണ് പ്രതീക്ഷ (Image Credits: PTI)

2 / 5

സൂര്യകുമാര്‍ യാദവ് ബാറ്റ് കൊണ്ട് തെളിയിക്കേണ്ട സമയമായെന്ന് ഇന്ത്യന്‍ ടീം മുന്‍ സഹരപരിശീലകന്‍ അഭിഷേക് നായര്‍ പറഞ്ഞു. താരത്തിന്റെ ഫോം ടീം പരിശോധിച്ചേക്കാം. ഇനിയും മോശം ഫോം തുടര്‍ന്നാല്‍ സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ ഇതേക്കുറിച്ച് ചോദ്യം ഉന്നയിച്ചേക്കാമെന്നും അഭിഷേക് നായര്‍ പറഞ്ഞു (Image Credits: PTI)

3 / 5

ഓസീസ് പര്യടനത്തില്‍ രസകരമായ സാഹചര്യമാണുള്ളത്. ടീം വിജയം നേടിയാല്‍ വ്യക്തിഗത പ്രകടനത്തെക്കുറിച്ച് ചര്‍ച്ചയാകില്ല. എന്നാല്‍ തോറ്റാല്‍ ചോദ്യങ്ങള്‍ ഉയരുമെന്നും അഭിഷേക് നായര്‍ പറഞ്ഞു (Image Credits: PTI)

4 / 5

സൂര്യയുടെ കഴിവ് നമുക്കറിയാം. ബൗണ്‍സും പേസുമുള്ള ഓസീസ് സാഹചര്യങ്ങള്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിക്ക് ഗുണകരമാണ്. നിലവിലെ പ്രകടനം അദ്ദേഹത്തിന്റെ കഴിവുകളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അഭിഷേക് ചൂണ്ടിക്കാട്ടി (Image Credits: PTI)

5 / 5

ഈ വര്‍ഷം 12 ടി20 സൂര്യകുമാര്‍ യാദവ് ഇന്ത്യയ്ക്കായി കളിച്ചു. ഒരു അര്‍ധ ശതകം പോലും നേടാനായില്ല. ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെ നേടിയ 47 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍ (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും