AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cough Syrup Ban Tamilnadu: വീണ്ടും കൊലയാളിയാകുന്നു കഫ് സിറപ്, വിലക്കുമായി തമിഴ്നാട് രം​ഗത്ത്

Tamil Nadu bans Almond Kit cough syrup: സംസ്ഥാനത്തെ എല്ലാ മെഡിക്കൽ ഷോപ്പുകളും ആശുപത്രികളും ഫാർമസികളും ഈ മരുന്നിന്റെ വിൽപന ഉടൻ നിർത്തണം. നിലവിൽ ഈ മരുന്ന് കൈവശമുള്ളവർ അത് ഉപയോഗിക്കരുത്.

Cough Syrup Ban Tamilnadu: വീണ്ടും കൊലയാളിയാകുന്നു കഫ് സിറപ്, വിലക്കുമായി തമിഴ്നാട് രം​ഗത്ത്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Aswathy Balachandran
Aswathy Balachandran | Published: 19 Jan 2026 | 09:30 PM

ചെന്നൈ: പ്രമുഖ കഫ് സിറപ്പായ ‘ആൽമണ്ട് കിറ്റിൽ’ മാരക വിഷാംശം കണ്ടെത്തിയതിനെത്തുടർന്ന് തമിഴ്‌നാട് സർക്കാർ അതിന്റെ നിർമ്മാണവും വിതരണവും ഉപയോഗവും അടിയന്തരമായി നിരോധിച്ചു. ശാസ്ത്രീയ പരിശോധനയിൽ ഈ മരുന്നിൽ ഉയർന്ന അളവിൽ ഈതലീൻ ഗ്ലൈക്കോൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
ബീഹാറിൽ നിർമ്മിച്ച ഈ സിറപ്പിലെ വിഷാംശം വൃക്ക, മസ്തിഷ്കം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന് തമിഴ്‌നാട് ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ചില സാഹചര്യങ്ങളിൽ ഇത് മരണത്തിന് വരെ കാരണമായേക്കാം.

സംസ്ഥാനത്തെ എല്ലാ മെഡിക്കൽ ഷോപ്പുകളും ആശുപത്രികളും ഫാർമസികളും ഈ മരുന്നിന്റെ വിൽപന ഉടൻ നിർത്തണം. നിലവിൽ ഈ മരുന്ന് കൈവശമുള്ളവർ അത് ഉപയോഗിക്കരുത്. ഇത് സുരക്ഷിതമായി സംസ്കരിക്കുന്നതിന് ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണം. പൊതുജനങ്ങൾക്ക് പരാതികളോ സംശയങ്ങളോ ഉണ്ടെങ്കിൽ 94458 65400 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

എന്താണ് ഈതലീൻ ഗ്ലൈക്കോൾ?

 

സാധാരണയായി എഞ്ചിനുകളിലെ കൂളിംഗ് ഏജന്റുകളിലും ബ്രേക്ക് ഫ്ലൂയിഡുകളിലുമാണ് ഈ കെമിക്കൽ ഉപയോഗിക്കുന്നത്. ഇത് മനുഷ്യശരീരത്തിൽ എത്തുന്നത് അതീവ അപകടകരമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഉസ്ബെക്കിസ്താൻ, ഗാംബിയ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ നിർമ്മിത സിറപ്പുകൾ കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിന് പിന്നിലും ഇത്തരം കെമിക്കലുകളുടെ സാന്നിധ്യമായിരുന്നു. സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കാനും അനധികൃതമായി മരുന്ന് വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും സർക്കാർ ഉത്തരവിട്ടു.