AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Price Hike: വെളിച്ചെണ്ണ വില 700ലെത്തും, തേയിലയ്ക്കും വൻ ഡിമാൻഡ്

Coconut Oil Price Hike: കേരളം കൊപ്രയ്ക്കായി പ്രധാനമായും ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. ഇതാണ് തമിഴ്നാട് ലോബിക്ക് സഹായമാകുന്നത്. ​വെളിച്ചെണ്ണയ്ക്കൊപ്പം തേയില വിലയും കൂടുന്നുണ്ട്.

Nithya Vinu
Nithya Vinu | Published: 19 Jan 2026 | 07:38 PM
മലയാളികൾക്ക് ഇരുട്ടടി നൽകി സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഉയരുന്നു. മുന്നൂറായി താഴ്ന്ന വെളിച്ചെണ്ണ വില നാനൂറ് കടക്കുകയാണ്. വരുദിവസങ്ങളിൽ വില കുതിക്കുമെന്നും 700 വരെ എത്തിയേക്കാമെന്നും റിപ്പോർട്ടുണ്ട്. തമിഴ്നാട് ലോബികളുടെ നീക്കമാണ് തിരിച്ചടിയായത്.

1 / 5
കൊപ്രയുടെ വലിയ ശേഖരം പൂഴ്ത്തി വച്ച് കൃത്രിമക്ഷാമമുണ്ടാക്കാൻ തമിഴ്നാട് ലോബികൾ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ഗോഡൗണുകളിൽ കൊപ്ര പൂഴ്ത്തിവച്ച് കൃത്രിമമായി ക്ഷാമമുണ്ടാക്കി കൊള്ളവിലയ്ക്ക് വിൽക്കാനാണ് നീക്കം.

2 / 5
കൊപ്ര വില കൂടിയാൽ സ്വാഭാവികമായും സംസ്ഥാനത്തെ വെളിച്ചെണ്ണ വിലയും ഉയരും.  കേരളം കൊപ്രയ്ക്കായി പ്രധാനമായും ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. ഇതാണ് തമിഴ്നാട് ലോബിക്ക് സഹായമാകുന്നത്. ​

3 / 5
അതേസമയം വെളിച്ചെണ്ണയ്ക്കൊപ്പം തേയില വിലയും കൂടുന്നുണ്ട്. മൊത്തം വിൽപ്പനയിൽ സിടിസി തേയില കിലോയ്ക്ക് 183 രൂപയിലായിരുന്നു വ്യാപാരം. രണ്ടാഴ്ചകൊണ്ട് 10 രൂപയോളമാണ് കൂടിയത്. വിപണികളിൽ നിന്നുള്ള ആവശ്യം കൂടുന്നുണ്ട്. മൊത്ത വിൽപനയിൽ ശരാശരി രണ്ട് മുതൽ നാല് രൂപ വരെ ഉയർന്നു.

4 / 5
ഉൽപാദനത്തിലെ കുറവാണ് തേയില വില കൂട്ടുന്നത്. ഓരോ ആഴ്ചയിലും അഞ്ച് മുതൽ 10 രൂപ വരെ ഉയരുന്നുണ്ടെന്നാണ് വിവരം. പല ഉൽപാദകരും കനത്ത നഷ്ടമാണ് രേഖപ്പെടുത്തുന്നത്. ലേലത്തിൽ എത്തുന്ന തേയിലയുടെ അളവ് 20 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. (Image Credit: Getty Images)

5 / 5