Mazha Thorum Munpe : ആഗ്രയിലെ വെച്ച് നിനക്ക് സംഭവിച്ചതോ? ചേട്ടെൻ്റെ ചോദ്യത്തിന് മുന്നിൽ വൈജേന്തി പതറി
Mazha Thorum Munper Serial Update : വൈജേന്തി തൻ്റെ സഹോദരൻ ഗംഗധരനുമായി സംസാരിക്കുന്നതിനിടെയാണ് ഈ സംഭാഷങ്ങൾക്കിടയായത്. എന്നാൽ അലീന തൻ്റെ മകളാണെന്നുള്ള വാസ്തവം അപ്പോഴും വൈജേന്തി തിരിച്ചറിയുന്നില്ല
ഏഷ്യനെറ്റ് സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകപ്രീതി നേടിയെടുക്കുന്ന സീരിയലാണ് മഴ തോരും മുൻപേ. മറ്റ് സീരിയലുകളിൽ നിന്നും വ്യത്യസ്തമായി കഥ പശ്ചാത്തലവും കഥ പറച്ചിലുമാണ് പ്രൈം ടൈം സീരിയൽ അല്ലെങ്കിൽ പോലും മഴ തോരും മുൻപേയ്ക്ക് കൂടുതൽ പ്രേക്ഷകരെ ലഭിക്കുന്നത്. മലയാളം സീരിയൽ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത മേക്കിങ്ങും മഴ തോരും മുൻപേയ്ക്ക് കൂടുതൽ പ്രേക്ഷകപ്രീതി ലഭിക്കുന്നത്. മലയാളത്തിലെ പ്രമുഖ നോവലിസ്റ്റായ ജോയ്സിയുടെ മഴ തോരും മുൻപേ എന്ന നോവലാണ് അതേ പേരിൽ സീരിയലാക്കിയിരിക്കുന്നത്.
ആരാരുമില്ലാതെ വളർന്ന അലീന എന്ന പെൺകുട്ടി തൻ്റെ മാതാപിതാക്കളെ തേടി വരുന്നതും അവരുടെ കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് മഴ തോരും മുൻപേ സീരിയലിൻ്റെ ഇതിവൃത്തം. അമ്മയായ വൈജേന്തിയുടെയും ഭർത്താവായ ബാലചന്ദ്രൻ്റെയും വീട്ടിലേക്ക് ഹോം നഴ്സായി അലീന എത്തുന്നതാണ് സീരിയലിൻ്റെ കഥമുഹൂർത്തം മറ്റൊരു തലത്തിലേക്കെത്തുന്നത്. അലീന വൈജേന്തിയുടെ മകളാണെന്ന് ഭർത്താവ് ബാലചന്ദ്രൻ അറിയുന്നതോടെ പരമ്പരയിലെ രംഗങ്ങൾ കൂടുതൽ ഉദ്വേഗജനകമായി മാറി. അങ്ങനെയിരിക്കെയാണ് വൈജേന്തിക്ക് കാറപകടത്തിൽ പരിക്കേൽക്കുന്നത്. ശേഷമാണ് വൈജേന്തിയുടെ സഹോദരന്മാർ അലീന തങ്ങളുടെ സഹോദരിക്ക് മറ്റൊരു ബന്ധത്തിലുണ്ടായ മകളാണെന്ന് തിരിച്ചറിയുന്നത്. അതേസമയം അലീന തൻ്റെ ഭർത്താവ് ബാലചന്ദ്രന് മറ്റൊരു ബന്ധത്തിലുള്ള മകളാണെന്നാണ് വൈജേന്തി കരുതുന്നത്. ശേഷമുള്ള എപ്പിസോഡുകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വൈജേന്തി ഇന്ന് ആദ്യമായി തൻ്റെ ചേട്ടനോട് സംസാരിച്ചു. ആദ്യമായി സംസാരിച്ചപ്പോഴും വൈജേന്തി ബാലചന്ദ്രനോടും അലീനയോടുമുള്ള അമർഷം കാണിക്കുകയായിരുന്നു. ആ ആശുപത്രി കിടക്കയിൽ കിടന്ന് വൈജേന്തി തൻ്റെ ഭർത്താവിനെയും മകളെയും പഴിക്കുമ്പോഴാണ് ഗംഗധരൻ ആ ചോദ്യം ഉന്നയിക്കുന്നത്. ‘ആഗ്രയിൽ വെച്ച് നിനക്ക് സംഭവിച്ചതോ?’ തൻ്റെ സഹോദരൻ ചോദ്യം ഒരു നിമിഷം നേരത്തേക്ക് വൈജേന്തി മിണ്ടാട്ടമില്ലാതെയാക്കി. കല്യാണത്തിന് മുമ്പ് ആഗ്രയിൽ വെച്ച് മറ്റൊരാളിൽ ഉണ്ടായ കുഞ്ഞിൻ്റെ കാര്യം മറക്കരുത് എന്ന് പറയുമ്പോൾ വൈജേന്തി ഉത്തരമില്ലാതെ നിൽക്കുകയാണ്. ഈ ചോദ്യങ്ങൾ ഒഴിവാക്കി താൻ അലീന ഉള്ള വീട്ടിലേക്ക് തിരികെ വരില്ലയെന്ന് വൈജേന്തി പറയുന്നയിടത്താണ് പമ്പരയുടെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡ് അവസാനിക്കുന്നത്