Ravi Mohan: ദൈവം വിജയിക്കുന്നതിൽ സന്തോഷമുണ്ട്! കുടുംബത്തോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് നടൻ രവി മോഹൻ
Ravi Mohan Dancing Video:അച്ഛൻ എന്നും എനിക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്. ഈ ലോകത്തിലെ ഓരോ കുട്ടികൾക്കും തങ്ങളുടെ മാതാപിതാക്കളിൽ നിന്നും ലഭിക്കുന്നത് അതാണെന്നും രവി മോഹൻ പറഞ്ഞു. ഒപ്പം അവസാനമായി എഴുതിയ വരികളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത് ദൈവം വിജയിച്ചതിൽ നന്ദിയുണ്ട് എന്നാണ് രവി മോഹൻ കുറിച്ചത്. നടന്റെ ഭാര്യയുടെ അമ്മയായ സുജാത വിജയകുമാർ ഒരു വീഡിയോ പങ്കുവെച്ച് അല്പസമയത്തിനു ശേഷമാണ് രവി മോഹൻ മറ്റ് ഈ ഒരു പോസ്റ്റ് പങ്കിട്ടിരിക്കുന്നത്..............

കുടുംബത്തോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് നടൻ രവി മോഹൻ. ഒപ്പം സന്തോഷത്തോടെ നൃത്തം ചെയ്യുന്ന ഒരു വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. വളരെ സന്തോഷവാനായി ഡാൻസ് ചെയ്യുന്ന രവി മോഹന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇന്നലെ രാത്രി താൻ തന്റെ കുടുംബത്തെ കണ്ടുവെന്നും തന്റെ ആദ്യ സംവിധാന സംരംഭമായ ആൻ ഓർഡിനറി മാൻ എന്ന ചിത്രത്തിലെ സംഗീതവും അതിന്റെ ഒരു കാഴ്ചയും കാണിച്ചു നൽകി എന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. (IMAGE CREDIT SOURCE: SOCIAL MEIDA)

പൂർണ്ണഹൃദയത്തോടെ ഉടൻതന്നെ നിങ്ങളിലേക്ക് എത്തുകയാണ് തന്റെ കുടുംബം തന്നെ എങ്ങനെ പ്രോത്സാഹിപ്പിച്ചു എന്നും നടൻ പറയുന്നുണ്ട്. പ്രത്യേകിച്ച് അച്ഛൻ എന്നും എനിക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്. ഈ ലോകത്തിലെ ഓരോ കുട്ടികൾക്കും തങ്ങളുടെ മാതാപിതാക്കളിൽ നിന്നും ലഭിക്കുന്നത് അതാണെന്നും രവി മോഹൻ പറഞ്ഞു. ഒപ്പം അവസാനമായി എഴുതിയ വരികളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത് ദൈവം വിജയിച്ചതിൽ നന്ദിയുണ്ട് എന്നാണ് രവി മോഹൻ കുറിച്ചത്. നടന്റെ ഭാര്യയുടെ അമ്മയായ സുജാത വിജയകുമാർ ഒരു വീഡിയോ പങ്കുവെച്ച് അല്പസമയത്തിനു ശേഷമാണ് രവി മോഹൻ മറ്റ് ഈ ഒരു പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.

രവി മോഹന്റെയും ആർതിയുടെയും വിവാഹമോചന കേസ് കുടുംബകോടതിയിൽ നടക്കുകയാണ് ഇതിനിടയിൽ 40 ലക്ഷം മാസം ഇടക്കാല ജീവനാംശമായി നടനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഈ തുക നൽകാൻ സാധിക്കില്ല എന്ന കോടതിവിധി വന്നതിനു പിന്നാലെയായിരുന്നു ആർതിയുടെ അമ്മ ഒരു അഭിമുഖത്തിലൂടെ കാര്യങ്ങൾ തുറന്നു പറഞ്ഞത്. അതിന് പിന്നാലെയാണ് താൻ ഏറെ സന്തോഷവാനാണെന്ന് കാണിച്ചുകൊണ്ട് രവി മോഹനും വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം മൂന്നുലക്ഷം രൂപ നൽകണമെന്ന് കോടതിവിധിക്ക് മറുപടിയായിട്ടാണ് ആർതിയുടെ അമ്മ എത്തിയിരിക്കുന്നത്. 10 പേജുള്ള ഒരു കോടതിവിധിയുടെ ചെറിയ ഭാഗം മാത്രമാണ് നിങ്ങൾ കേട്ടത് എന്നും യഥാർത്ഥത്തിൽ മൂന്ന് ലക്ഷം അല്ല 3 ലക്ഷം രൂപ ആർതിക്കും ഓരോ ലക്ഷം രൂപ മക്കൾക്കും നൽകണമെന്ന് കോടതി വിധിയിൽ പറയുന്നുണ്ട്.

40 ലക്ഷം രൂപ ആവശ്യപ്പെട്ടത് ആർതിക്കുവേണ്ടിയല്ല അദ്ദേഹം അവരിൽ നിന്നും പോകുമ്പോൾ ഒരുപാട് കടങ്ങൾ വരുത്തിവെച്ചിട്ടുണ്ട് ഇതെല്ലാം അടയ്ക്കണമെങ്കിൽ പണം ആവശ്യമുണ്ട് കൂടാതെ മക്കളുടെ പഠനത്തിന് വർഷം 86 ലക്ഷം രൂപ വേണം ഇതെല്ലാം നൽകാൻ കോടതി പറഞ്ഞിട്ടുണ്ട് എന്നും സുജാത വിജയകുമാർ പറഞ്ഞു.