AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Upcoming Malayalam OTT Releases : I’m Game മുതൽ ജയിലർ 2 വരെ; നവംബറിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ

November 2026 Malayalam Upcoming OTT Releases : ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം രണ്ട് മലയാളം ചിത്രങ്ങളാണ് ഒടിടിയിലേക്കെത്തുന്നത്. നവംബർ ആദ്യ വാരത്തിൽ ദീപാവലി എത്തുന്നതോടെ മറ്റ് ഭാഷകളിലെ ശ്രദ്ധേയമായ ചിത്രങ്ങളും ഒടിടി റിലീസായി എത്തുന്നതാണ്. രജിനികാന്തിൻ്റെ ജയിലർ 2 സിനിമയുടെ ഈ മാസം ഒടിടിയിൽ എത്തുന്നതാണ്.

Jenish Thomas
Jenish Thomas | Published: 31 Oct 2026 | 05:19 PM
നവംബർ ആദ്യ വാരത്തിലെ ഒടിടി റിലീസ് സിനിമകളുടെ പട്ടികയിൽ സർപ്രൈസായി എത്തിയ ചിത്രമാണ് ദുൽഖർ സൽമാൻ്റെ ഐ ആം ഗെയിം. തിയറ്ററിൽ റിലീസായി ഏകദേശം രണ്ടാം മാസം ആകാറായപ്പോഴാണ് ഐ ആം ഗെയിമിൻ്റെ ഒടിടി റിലീസിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്. ജിയോ ഹോട്ട്സ്റ്റാറാണ് ഐ ആം ഗെയിം സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം നവംബർ ആറാം തീയതി മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്നതാണ്. (Image Credit Source : Social Media)

1 / 7
ഐ ആം ഗെയിമിന് ശേഷം നവംബർ ആദ്യ വാരത്തിൽ ഒടിടിയിൽ എത്താൻ പോകുന്ന സിനിമകളുടെ പട്ടികയിൽ രണ്ട് തമിഴ് ചിത്രങ്ങളാണുള്ളത്. അതിൽ നൂറ് കോടി വാനവിൽ എന്ന ചിത്രം സീ5ൽ നേരിട്ട് നവംബർ ആറാം തീയതി റിലീസ് ചെയ്യുന്നതാണ്.

2 / 7
രണ്ടാമത്തെ ചിത്രം ഗായകൻ ഹിപ്പ്ഹോപ്പ് തമിഴ എന്ന ആദി നായകനായി എത്തിയ ചിത്രം മീസയെ മുറുക്ക് 2 ആണ്. ചിത്രം സോണി ലിവിൽ നവംബർ ആറാം തീയതി മുതൽ സംപ്രേഷണം ചെയ്യും.

3 / 7
ഇതുവരെ രണ്ട് മലയാളം ചിത്രങ്ങളാണ് നവംബർ മാസം ഒടിടിയിൽ എത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. അതിലെ രണ്ടാമത്തെ ചിത്രം ദി തേർഡ് മർഡർ മാനോരമ മാക്സിൽ നവംബർ 13-ാം തീയതി റിലീസ് ചെയ്യും. സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്.

4 / 7
പൃഥ്വിരാജിൻ്റെ ഹിന്ദി ചിത്രം ദായ്റയും നവംബറിൽ ഒടിടിയിൽ എത്തുന്നതാണ്. നെറ്റ്ഫ്ലിക്സാണ് ദായ്റ സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രം നവംബർ 13-ാം തീയതി മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യുന്നതാണ്.

5 / 7
മികച്ച അഭിപ്രായം നേടിയെടുത്ത ദൃശ്യം 3 ഹിന്ദി പതിപ്പും നവംബറിൽ ഒടിടിയിൽ എത്തുന്നതാണ്. നെറ്റ്ഫ്ലിക്സാണ് ഹിന്ദി ദൃശ്യം 3-യുടെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രം നവംബർ 27-ാം തീയതി മുതൽ നെറ്റ്ഫ്ലിക്സിൽ  സംപ്രേഷണം ചെയ്യും

6 / 7
റിലീസ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും നവംബറിൽ ഒടിടിയിൽ എത്തുന്ന മറ്റൊരു ചിത്രം സ്റ്റൈൽ മന്നൻ രജിനികാന്തിൻ്റെ ജയിലർ 2. 750 കോടിയിൽ അധികം കളക്ഷൻ നേടി തിയറ്ററിൽ ഇപ്പോഴും ഓടി കൊണ്ടിരിക്കുന്ന ചിത്രം നവംബർ രണ്ടാം വാരം ഒടിടിയിൽ എത്താനാണ് സാധ്യത. ആമസോൺ പ്രൈം വീഡിയോയാണ് ജയിലർ 2ൻ്റെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്.

7 / 7
Follow Us