Actor Surya: ഭാര്യക്കൊപ്പം ഷോപ്പിങ്ങിന് പോകുമ്പോൾ ആദ്യം ചെയ്യേണ്ടത് ഇക്കാര്യം! നവദമ്പതികൾക്ക് ടിപ്പുമായി നടൻ സൂര്യ
Actor Surya Marriage Tip:തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളായ ഇരുവരും തങ്ങളുടെ അഭിനയം കൊണ്ട് മാത്രമല്ല ഒരുമിച്ചുള്ള വിവാഹജീവിതവും അതിൽ അവർ കാത്തു സൂക്ഷിക്കുന്ന സ്നേഹവും ബഹുമാനവും കൊണ്ടും ആരാധകർക്കിടയിൽ കൂടുതൽ ഇഷ്ടം നേടാൻ സാധിച്ചു. പൊതുവിൽ സിനിമ താരങ്ങൾ വിവാഹം കഴിക്കുന്നത് തന്നെ വിവാഹമോചിതനായ ആകാൻ വേണ്ടിയാണ് എന്ന അനാവശ്യമായ ചർച്ചകൾ നിലനിൽക്കുമ്പോൾ പോലും ഇരുവരും തമ്മിലുള്ള സ്നേഹവും ബഹുമാനവും കരുതലും എല്ലാം പലപ്പോഴും ചർച്ചയാകാറുണ്ട്

ഇന്ത്യൻ ചലച്ചിത്ര ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ദമ്പതികളാണ് സൂര്യയും ജ്യോതികയും. തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളായ ഇരുവരും തങ്ങളുടെ അഭിനയം കൊണ്ട് മാത്രമല്ല ഒരുമിച്ചുള്ള വിവാഹജീവിതവും അതിൽ അവർ കാത്തു സൂക്ഷിക്കുന്ന സ്നേഹവും ബഹുമാനവും കൊണ്ടും ആരാധകർക്കിടയിൽ കൂടുതൽ ഇഷ്ടം നേടാൻ സാധിച്ചു. (IMAGE CREDIT SOURCE: TV9 NETWORK)

പൊതുവിൽ സിനിമ താരങ്ങൾ വിവാഹം കഴിക്കുന്നത് തന്നെ വിവാഹമോചിതനായ ആകാൻ വേണ്ടിയാണ് എന്ന അനാവശ്യമായ ചർച്ചകൾ നിലനിൽക്കുമ്പോൾ പോലും ഇരുവരും തമ്മിലുള്ള സ്നേഹവും ബഹുമാനവും കരുതലും എല്ലാം പലപ്പോഴും ചർച്ചയാകാറുണ്ട്.1999-ൽ പുറത്തിറങ്ങിയ 'പൂവെല്ലാം കേട്ടുപ്പാർ' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് സൂര്യയും ജ്യോതികയും ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് 'കാക്ക കാക്ക', 'പേരഴഗൻ' തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചെത്തി.

പിന്നീട് ജീവിതത്തിലെ നായകനും നായികയുമായി ഇവരും മാറുകയായിരുന്നു. വർഷങ്ങൾ നീണ്ട സൗഹൃദത്തിനും പ്രണയത്തിനുശേഷം 2006 സെപ്റ്റംബർ 11നാണ് സൂര്യയും ജ്യോതികയും വിവാഹിതരാകുന്നത്. ഇരുവർക്കും ദിയ, ദേവ് എന്നീ രണ്ട് മക്കളുമുണ്ട്. ഇപ്പോഴിതാ നവദമ്പതികൾക്ക് ദാമ്പത്യജീവിതം മനോഹരമായി മുന്നോട്ടു കൊണ്ടു പോകുവാൻ ഒരു ടിപ്പുമായി എത്തിയിരിക്കുകയാണ് നടൻ സൂര്യ. ഭാര്യക്കൊപ്പം ഷോപ്പിങ്ങിന് പോവുകയാണെങ്കിൽ ആദ്യം തന്നെ നിങ്ങളുടെ വാച്ച് ഊരി വയ്ക്കണമെന്നാണ് സൂര്യ പറയുന്നത്.

പിന്നീട് സമയത്തെക്കുറിച്ച് നമ്മൾ ആലോചിക്കാൻ പാടില്ല. എന്നിട്ട് മിണ്ടാതെ ക്യാഷ് കൗണ്ടറിന് അരികിൽ പോയി നിൽക്കുക. അവർ ഷോപ്പിംഗ് എല്ലാം പൂർത്തിയായ ശേഷം തിരികെ വരും. എന്നിട്ട് തിരഞ്ഞെടുത്ത സാധനങ്ങൾ കാണിക്കും. അപ്പോൾ ഒന്നും മിണ്ടാതെ അവയെല്ലാം സ്നേഹത്തോടെ വാങ്ങി നൽകുക എന്നാണ് സൂര്യ പറയുന്നത്.

അതേസമയം സൂര്യയുടെ ഈ ടിപ്പിന് ചില വിമർശനങ്ങളും ഉയരുന്നുണ്ട്. സാമ്പത്തികമായി സ്ഥിരതയുള്ള വ്യക്തിയായതു കൊണ്ടാണ് അങ്ങനെ തോന്നുന്നത് എന്നും എല്ലാവർക്കും നടന്റേതായ ജീവിത സാഹചര്യം ആയിരിക്കില്ല ഇത്തരം അമിതമായ ഷോപ്പിംഗ് താങ്ങാൻ സാധിക്കില്ലെന്നും ചിലർ വിമർശിച്ചു. എന്നാൽ സൂര്യ വിവാഹ ജീവിതത്തിലെ ക്ഷമയെക്കുറിച്ചും പരസ്പര ധാരണയെ കുറിച്ചും തമാശ രൂപത്തിൽ പറഞ്ഞതാണ് എന്നാണ് മറ്റുചിലർ ഇതിനെ പറയുന്നത്.