AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Diwali 2026: ചായക്കടയിലെ നെയ് വട ഇനി വീട്ടിൽ കിട്ടും! പെർഫെക്റ്റ് ആയി ഉണ്ടാക്കാൻ ഈ റെസിപ്പി പിന്തുടരൂ

Diwali 2026 Ney vada Recipe:ഈ ആഘോഷവേളയിൽ നമ്മുടെ പരമ്പരാഗതമായ ചില പലഹാരങ്ങൾ വീട്ടിൽ തന്നെ തയ്യാറാക്കുകയാണെങ്കിൽ അത് രുചികരവും മാത്രമല്ല ആരോഗ്യകരവുമായി നമുക്ക് കഴിക്കാവുന്നതാണ്. അത്തരത്തിൽ മലബാർ മേഖലയിൽ ജനപ്രിയമായ ഒരു പലഹാരമാണ് നെയ് വട. മധുര പ്രിയരെ ആകർഷിക്കുന്ന ഈ പലഹാരം എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം. ഇതിന് പ്രധാനമായും ആവശ്യം മൈദ 2 കപ്പ്, ബേക്കിംഗ് പൗഡർ ഒരു ടീസ്പൂൺ, ബേക്കിംഗ് സോഡാ ഒരു നുള്ള്..........

Ashli C
Ashli C | Published: 31 Oct 2026 | 06:59 PM
മധുരത്തിന്റെ ഉത്സവമായ ദീപാവലി എത്തുകയാണ്. ഈ ആഘോഷവേളയിൽ നമ്മുടെ പരമ്പരാഗതമായ ചില പലഹാരങ്ങൾ വീട്ടിൽ തന്നെ തയ്യാറാക്കുകയാണെങ്കിൽ അത് രുചികരവും മാത്രമല്ല ആരോഗ്യകരവുമായി നമുക്ക് കഴിക്കാവുന്നതാണ്. അത്തരത്തിൽ മലബാർ മേഖലയിൽ ജനപ്രിയമായ ഒരു പലഹാരമാണ് നെയ് വട. മധുര പ്രിയരെ ആകർഷിക്കുന്ന ഈ പലഹാരം എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം.(IMAGE CREDIT SOURCE: SOCIAL MEDIA SCREEN GRAB)

1 / 6
 ഇതിന് പ്രധാനമായും ആവശ്യം മൈദ 2 കപ്പ്, ബേക്കിംഗ് പൗഡർ ഒരു ടീസ്പൂൺ, ബേക്കിംഗ് സോഡാ ഒരു നുള്ള്. ഇവയെല്ലാം ചേർത്ത് ആദ്യം തന്നെ നന്നായി അരിച്ചെടുക്കുക. തുടർന്ന് ഇതിലേക്ക് മൃദുവായ വെണ്ണ രണ്ട് ടീസ്പൂൺ, ഉരുക്കിയ നെയ്യ് കാൽ കപ്പ് എന്നിവ ചേർത്ത് വിരലുകൾ കൊണ്ട് നന്നായി ഇളക്കി ബ്രഡ് ക്രംസിന്റെ പരുവത്തിലാക്കി എടുക്കണം.

2 / 6
 വേറൊരു പാത്രത്തിൽ  ഒരു മുട്ട,  തൈര് മൂന്ന് ടേബിൾ സ്പൂൺ,പഞ്ചസാര രണ്ട് ടീസ്പൂൺ, എന്നിവ നന്നായി അടിച്ചെടുക്കുക ഈ മിശ്രിതം മാവിലേക്ക് അല്പം ആയി ചേർത്ത് മൃദുവായി കുഴച്ചെടുക്കുക. മാവ് തയ്യാറാക്കിയ ശേഷം ഒരു പാത്രം ഉപയോഗിച്ച് അത് അടച്ച് അരമണിക്കൂർ മാറ്റിവെക്കുക. മാവ് സെറ്റ് ആവാൻ ഇത് നല്ലതാണ്.

3 / 6
മാവ് മാറ്റിവെച്ച് ഈ സമയത്ത് പഞ്ചസാര സിറപ്പ് തയ്യാറാക്കാം അതിനായി ഒരു പാനിൽ പഞ്ചസാര അതായത് രണ്ട് കപ്പ് പഞ്ചസാര ഒരു കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. പഞ്ചസാര പൂർണമായി ലയിച്ചു കഴിഞ്ഞാൽ നാരങ്ങാനീരും ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക.

4 / 6
 അരമണിക്കൂറിനു ശേഷം മാവ് ചെറിയ ഉരുളകളാക്കി കൈപ്പത്തിയിൽ വച്ച് ചെറുതായി പരത്തി നടുവിൽ ഒരു ചെറിയ ദ്വാരം ഉണ്ടാക്കുക. ഒരു പാനിൽ എണ്ണയോ നെയ്യോ ചൂടാക്കി തീ കുറച്ചു വെച്ചശേഷം തയ്യാറാക്കിയ വടകൾ ഓരോന്നായി ഇതിലേക്ക് ചേർക്കുക. ഇടത്തരം കുറഞ്ഞ തീയിൽ ഇരുവശവും സ്വർണ്ണ നിറം ആകുന്നത് വരെ വറുത്തെടുക്കണം.

5 / 6
 വറുത്തു കോതിയ ചൂടായ നെയ്വടകൾ ഉടൻതന്നെ തയ്യാറാക്കി വച്ചിരിക്കുന്ന ഷുഗർ സിറപ്പിൽ 5 മിനിറ്റ് മുക്കിവെക്കുക. പുറംഭാഗം ക്രിസ്പി ആയും ഉള്ളിൽ ജ്യൂസിയുമായ സ്വാദിഷ്ടമായ നെയ്യ് വട പിന്നീട് പ്ലേറ്റിലേക്ക് മാറ്റി വിളമ്പാവുന്നതാണ്.

6 / 6
Follow Us