AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Omar Abdulla Marriage: അങ്ങനെ അത് കഴിഞ്ഞു ബ്രോസ്..! ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ വിവാഹം കഴിഞ്ഞു

തങ്ങളുടെ വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ഈ ബന്ധം ഔദ്യോഗികമായി അവർ തന്നെ പ്രഖ്യാപിക്കുകയായിരുന്നു. ചിത്രങ്ങൾക്ക് ക്യാപ്ഷനായി ഇന്നലെ ഒരു പുതിയ യാത്ര ആരംഭിച്ചു എന്നാണ് ഒമർ അബ്ദുള്ള എക്സിൽ കുറിച്ചത്.അതേസമയം എല്ലാം പൂർത്തിയായി ബ്രോ എന്ന കുറിപ്പോടെയാണ് നിധി റസ്ദാൻ സന്തോഷം പങ്കുവെച്ചത്. പ്രത്യേക വിവാഹ നിയമപ്രകാരം ആയിരുന്നു വെള്ളിയാഴ്ച ഇരുവരും വിവാഹിതരായത്.........

Ashli C
Ashli C | Published: 31 Oct 2026 | 06:10 PM
ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും പ്രമുഖ മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി. തങ്ങളുടെ വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ഈ ബന്ധം ഔദ്യോഗികമായി അവർ തന്നെ പ്രഖ്യാപിക്കുകയായിരുന്നു. ചിത്രങ്ങൾക്ക് ക്യാപ്ഷനായി ഇന്നലെ ഒരു പുതിയ യാത്ര ആരംഭിച്ചു എന്നാണ് ഒമർ അബ്ദുള്ള  എക്സിൽ കുറിച്ചത്. (IMAGE CREDIT SOURCE:Nidhi Razdan/X)

1 / 5
അതേസമയം എല്ലാം പൂർത്തിയായി ബ്രോ എന്ന കുറിപ്പോടെയാണ് നിധി റസ്ദാൻ സന്തോഷം പങ്കുവെച്ചത്. പ്രത്യേക വിവാഹ നിയമപ്രകാരം ആയിരുന്നു വെള്ളിയാഴ്ച ഇരുവരും വിവാഹിതരായത്.ഒക്ടോബർ 30-നായിരുന്നു വിവാഹമെന്നാണ് പോസ്റ്റിൽ നിന്ന് വ്യക്തമാകുന്നത്.

2 / 5
ശ്രീനഗറിലും ന്യൂഡൽഹിയിലും ആയി നടന്ന ചടങ്ങുകളിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഒമർ അബ്ദുള്ളയുടെ മാതാപിതാക്കളായ ഫാറൂഖ് അബ്ദുള്ള മോളി മൂന്ന് സഹോദരിമാർ എന്നിവരാണ് പങ്കെടുത്തത്.നിധി റസ്ദാന്റെ മാതാപിതാക്കളായ മുതിർന്ന പത്രപ്രവർത്തകൻ എം.കെ. റസ്ദാൻ, സർള റസ്ദാൻ എന്നിവരും ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.

3 / 5
മുൻ ഭാര്യ പായലുമായി വർഷങ്ങളായി തുടർന്ന് വിവാഹബന്ധം പരസ്പരധാരണയോടെ ഈ വർഷം ജൂലൈയിലാണ് ഒമർ അബ്ദുള്ള അവസാനിപ്പിച്ചത്. സുപ്രീം കോടതിയാണ് വിവാഹമോചനം അനുവദിച്ചിരുന്നത്. പരസ്പര സമ്മതത്തോടെ ബന്ധം അവസാനിപ്പിക്കാനും നിലവിലുള്ള എല്ലാ തർക്കങ്ങളും പരിഹരിക്കാനും തീരുമാനിച്ചതായി ഇരുവരും കോടതിയെ അറിയിച്ചതിനു പിന്നാലെയായിരുന്നു വിവാഹമോചനം.

4 / 5
വിവാഹമോചനം അനുവദിക്കാതിരുന്ന ഡൽഹി ഹൈക്കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് ഒമർ സുപ്രീം കോടതിയെ സമീപിച്ചത്. പരസ്പരം നൽകിയ കേസുകൾ പിൻവലിക്കാനും ഇരുവരും സമ്മതിച്ചിരുന്നു. 1994 സെപ്റ്റംബർ ഒന്നിനായിരുന്നു ഒമർ അബ്ദുള്ളയും പായലും വിവാഹിതരായത്.അതേസമയം 49 കാരിയായ നിധി റസ്ദാന്റെ രണ്ടാം വിവാഹമാണിത്.

5 / 5
Follow Us