AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Alice Christy: ‘ആ പ്രാർത്ഥന ദൈവം കേട്ടു’; സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷത്തെക്കുറിച്ച് നടി ആലിസ്

Alice Christy Life Moment: ആ നിമിഷത്തിൽ തന്നോടൊപ്പം ഉണ്ടായിരുന്നവർ തന്റെ പ്രിയപ്പെട്ടവരും തന്റെ ഉയർച്ചയും നല്ലതുമാത്രം ആഗ്രഹിച്ചവരും മാത്രമായിരുന്നു. അവരുടെ പ്രാർത്ഥനയും അനുഗ്രഹങ്ങളും ചേർത്ത് പിടിച്ച് ഇവിടെ ഒരു പുതിയ അധ്യായം തുടങ്ങുന്നു എന്നാണ് ആലിസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്

ashli
Ashli C | Published: 16 Oct 2025 11:53 AM
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ആലീസ് ക്രിസ്റ്റി. നിരവധി പ്രമുഖ സീരിയലുകളിൽ  ശ്രദ്ധയാർന്ന കഥാപാത്രങ്ങൾ ആലീസ് ചെയ്തിട്ടുണ്ട്. മഞ്ഞുരുകും കാലം എന്ന ജോയ്സി സീരിയലിലൂടെയാണ് ആലിസ് കൂടുതൽ ശ്രദ്ധ നേടിയത്.  പിന്നീട് അങ്ങോട്ട് നിരവധി മനോഹരമായ നായിക കഥാപാത്രങ്ങളും താരം ചെയ്തിട്ടുണ്ട്. (Photo: Instagram)

1 / 6
കൂടാതെ സ്റ്റാർ മാജിക് ഷോയിലൂടെയും ആലിസ് ജനപ്രിയയായി മാറി. സോഷ്യൽ മീഡിയയിൽ സജീവമായ നടിക്ക് സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. തന്റെ ജീവിതത്തിലെ വിശേഷങ്ങളും മനോഹരമായ മുഹൂർത്തങ്ങളും എല്ലാം താരം തന്റെ ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. (Photo: Instagram)

2 / 6
നിമിഷം നേരം കൊണ്ടാണ് ആലീസ് പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ ആലിസ് തന്റെ ജീവിതത്തിലെ മറ്റൊരു വലിയ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ആ സന്തോഷത്തിന്റെ ചിത്രങ്ങളെല്ലാം താരത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ ട്രെന്റിങ് ആയിക്കൊണ്ടിരിക്കുകയാണ്. (Photo: Instagram)

3 / 6
മറ്റൊന്നുമല്ല ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നതുപോലെ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ആലിസ് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. ജീവിതത്തിൽ ഒരുപാട് സന്തോഷവും അഭിമാനവും ദൈവത്തോട് നന്ദിയും തോന്നിയ ദിവസമാണെന്നാണ് തന്റെ പാലുകാച്ചൽ ദിവസത്തെ ആലീസ് കുറിച്ചത്. തന്റെ വീടിന്റെ പാലുകാച്ചൽ ദിവസം ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷങ്ങളാണ് താൻ നിങ്ങൾക്ക് മുന്നിൽ ഇവിടെ കാണിക്കുന്നത്. (Photo: Instagram)

4 / 6
എന്നെങ്കിലും ഒരു വീട് വാങ്ങി പാലുകാച്ചൽ നിർത്തുമ്പോൾ അത് കാണാനായി തന്റെ അച്ഛനും അമ്മയും മറ്റു കുടുംബാംഗങ്ങളും ആരോഗ്യത്തോടെ കൂടെ ഉണ്ടാകണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ പ്രാർത്ഥന ദൈവം കേട്ടുവെന്നും തന്റെ കുടുംബത്തിന് ആരോഗ്യവും ആയുസ്സും നൽകിയ ദൈവത്തിന് ഒരായിരം നന്ദി. കുന്നിക്കുരുവോളം മാത്രം ജീവിതത്തിലെ ആഗ്രഹങ്ങൾ ഉണ്ടായിരുന്ന തനിക്ക് കുന്നോളം ഉയർത്തിയ ദൈവത്തോട് മാത്രമാണ് എന്നും തീർത്താൽ തീരാത്ത കടപ്പാട്. (Photo: Instagram)

5 / 6
ആ നിമിഷത്തിൽ തന്നോടൊപ്പം ഉണ്ടായിരുന്നവർ തന്റെ പ്രിയപ്പെട്ടവരും തന്റെ ഉയർച്ചയും നല്ലതുമാത്രം ആഗ്രഹിച്ചവരും മാത്രമായിരുന്നു. അവരുടെ പ്രാർത്ഥനയും അനുഗ്രഹങ്ങളും ചേർത്ത് പിടിച്ച് ഇവിടെ ഒരു പുതിയ അധ്യായം തുടങ്ങുന്നു എന്നാണ് ആലിസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. താരത്തിന്റെ ജീവിതത്തിലെ പുതിയ സന്തോഷം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.(Photo: Instagram)

6 / 6