AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Moringa Leaf Tea: മുരിങ്ങയിലകൊണ്ട് ഒരു ചായ… ആഹാ; പ്രമേഹ രോ​ഗികൾക്ക് ഉത്തമം

Benefits Of Moringa Leaf Tea: നിങ്ങളുടെ അമിതമായ വിശപ്പിനെ ഇല്ലാതാക്കുകയും, അനാരോഗ്യകരമായി അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. മിതമായ അളവിൽ ദിവസവും കുടിക്കാവുന്ന ആരോ​ഗ്യകരമായ ചായയാണിത്. മുരിങ്ങ ഇല ചായ കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ്.

neethu-vijayan
Neethu Vijayan | Updated On: 16 Oct 2025 07:49 AM
ലോകത്ത് ഓരോ ദിവസവും പ്രമേഹ രോ​ഗികളുടെ എണ്ണം കൂടി കൂടി വരികയാണ്.  ഭക്ഷണം, ഫിറ്റ്നസ് എന്നിവ നിയന്ത്രിച്ചില്ലെങ്കിൽ പ്രമേഹം വളരെ ​ഗുരുതരമായൊരു അസുഖമാണ്. പ്രമേഹം നിയന്ത്രിക്കാൻ നിരവധി വഴികളാണുള്ളത്. ഗ്രീൻ ടീയും കറുവപ്പട്ട വെള്ളവും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ നല്ലതാണെന്ന് കേട്ടിട്ടുണ്ട്. ഇതിനിടയിലേക്ക് മുരിങ്ങയിലയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. (Image Credits: Getty Images)

1 / 6
മുരിങ്ങയിൽ ഗ്ലൂക്കോസ് നിയന്ത്രണത്തെ പിന്തുണയ്ക്കുന്ന പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അങ്ങനെയെങ്കിൽ മുരിങ്ങയില ചായ പതിവാക്കിയാലോ. രക്തത്തിലെ പഞ്ചസാരയുടെ അളവിലും ശരീരത്തിലും ഇവ വരുത്തുന്ന മാറ്റം എന്തെല്ലാമാണെന്ന് നോക്കാം. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നുകൂടിയാണ് മുരിങ്ങയില ചായ. (Image Credits: Getty Images)

2 / 6
രക്തത്തിലെ പഞ്ചസാര: രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്ന ഐസോത്തിയോസയനേറ്റ്സ് എന്നറിയപ്പെടുന്ന സംയുക്തങ്ങളാൽ സമ്പന്നമാണ് മുരിങ്ങ ഇല. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) അനുസരിച്ച്, ഈ സംയുക്തങ്ങൾക്ക് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഭക്ഷണത്തിന് ശേഷം പെട്ടെന്നുള്ള കുതിച്ചുചാട്ടം കുറയ്ക്കാനും സാധിക്കും. അതിനാൽ നിങ്ങൾക്ക് പതിവായി കുടിക്കാവുന്ന ഒന്നാണ് മുരിങ്ങ ചായ. (Image Credits: Getty Images)

3 / 6
ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടം: രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് പലപ്പോഴും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിലേക്ക് നയിക്കുന്നു. ഇത് കാലക്രമേണ കോശങ്ങളെ നശിപ്പിക്കും. ക്വെർസെറ്റിൻ, ക്ലോറോജെനിക് ആസിഡ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുടെ സ്വാഭാവിക ഉറവിടമാണ് മുരിങ്ങയിലകൊണ്ടുള്ള ചായ. അതിനാൽ പതിവ് ഉപഭോഗം മികച്ച മെറ്റബോളിസത്തെ പിന്തുണയ്ക്കുകയും പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകളിൽ നിന്ന് നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. (Image Credits: Getty Images)

4 / 6
ഭാരം നിയന്ത്രിക്കാൻ: പ്രമേഹമുള്ളവർക്ക് ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. മുരിങ്ങയില ചായയിൽ കലോറി കുറവാണ്, കൂടാതെ അതിന്റെ ബയോആക്ടീവ് സംയുക്തങ്ങൾ കാരണം കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു. ഇത് നിങ്ങളുടെ അമിതമായ വിശപ്പിനെ ഇല്ലാതാക്കുകയും, അനാരോഗ്യകരമായി അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.  (Image Credits: Getty Images)

5 / 6
ഒരു കപ്പ് വെള്ളം തിളപ്പിച്ച് ഒരു ടീസ്പൂൺ ഉണങ്ങിയ മുരിങ്ങ ഇലയോ അതിൻ്റെ പൊടിയോ ചേർക്കുക. തിളച്ചതിന് ശേഷം അരിച്ചെടുക്കുന്നതിന് മുമ്പ് 5 മുതൽ 7 മിനിറ്റ് വരെ ഇത് കുതിർക്കാൻ വയ്ക്കുക. മികച്ച ​ഗുണങ്ങൾക്കായി നിങ്ങൾക്ക് ഒരു നുള്ള് നാരങ്ങ നീര് ചേർക്കാം അല്ലെങ്കിൽ വെറുതെയും കുടിക്കാം. മിതമായ അളവിൽ ദിവസവും കുടിക്കാവുന്ന ആരോ​ഗ്യകരമായ ചായയാണിത്. (Image Credits: Getty Images)

6 / 6