ചിരിയിലൊതുക്കിയ വേദനയുടെ ഭീകരാവസ്ഥ! മലയാളികളുടെ പ്രിയ യക്ഷിയെ ഇല്ലാതാക്കിയ‌ രോഗം | Actress Mayuri who ended her life at the age of 22 due to depression and another reasons Malayalam news - Malayalam Tv9

Actress Mayoori: ചിരിയിലൊതുക്കിയ വേദനയുടെ ഭീകരാവസ്ഥ! മലയാളികളുടെ പ്രിയ യക്ഷിയെ ഇല്ലാതാക്കിയ‌ രോഗം

Published: 

16 Dec 2025 14:30 PM

Actress Mayoori: ജീവിതത്തിൽ യാതൊരു പ്രശ്നങ്ങളും ഇല്ലാത്ത ആരോടും തർക്കിക്കാനോ കൂടുതൽ കയർക്കാനോ ഇല്ലാത്ത നടിയായിരുന്നു മയൂരി. മരിക്കുന്നതിനുമുമ്പ് നടി സഹോദരന് അയച്ച കത്തും ഏറെ ചർച്ചയാക്കപ്പെട്ടിരുന്നു...

1 / 7നമുക്ക് മുന്നിൽ ചിരിച്ചും കളിച്ചും നമ്മളെ തമാശ പറഞ്ഞു ചിരിപ്പിക്കുന്നവർ യഥാർത്ഥത്തിൽ  സന്തോഷിക്കുന്നവർ ആയിരിക്കുമോ? ചിലരെ കാണുമ്പോൾ നാം പലപ്പോഴും മനസ്സിൽ ചിന്തിക്കും ഇവർക്ക് യാതൊരു ടെൻഷനും ഇല്ല അല്ലേ.. എപ്പോഴും ചിരിച്ചും തമാശ പറഞ്ഞു ആയിരിക്കും അവർ നമുക്ക് മുന്നിൽ ഉണ്ടാവുക. അങ്ങനെയുള്ള ചിലർ ഒരു നിമിഷത്തിൽ ആയിരിക്കും നമ്മെ വിട്ടു പോയി എന്ന വാർത്തയും കേൾക്കുക. അതിൽ പലപ്പോഴും അവർ സ്വയം ജീവിതം അവസാനിപ്പിച്ചു എന്ന വാർത്ത നമ്മെ കൂടുതൽ ഞെട്ടിക്കും. (PHOTO: YOUTUBE SCREENGRAB)

നമുക്ക് മുന്നിൽ ചിരിച്ചും കളിച്ചും നമ്മളെ തമാശ പറഞ്ഞു ചിരിപ്പിക്കുന്നവർ യഥാർത്ഥത്തിൽ സന്തോഷിക്കുന്നവർ ആയിരിക്കുമോ? ചിലരെ കാണുമ്പോൾ നാം പലപ്പോഴും മനസ്സിൽ ചിന്തിക്കും ഇവർക്ക് യാതൊരു ടെൻഷനും ഇല്ല അല്ലേ.. എപ്പോഴും ചിരിച്ചും തമാശ പറഞ്ഞു ആയിരിക്കും അവർ നമുക്ക് മുന്നിൽ ഉണ്ടാവുക. അങ്ങനെയുള്ള ചിലർ ഒരു നിമിഷത്തിൽ ആയിരിക്കും നമ്മെ വിട്ടു പോയി എന്ന വാർത്തയും കേൾക്കുക. അതിൽ പലപ്പോഴും അവർ സ്വയം ജീവിതം അവസാനിപ്പിച്ചു എന്ന വാർത്ത നമ്മെ കൂടുതൽ ഞെട്ടിക്കും. (PHOTO: YOUTUBE SCREENGRAB)

2 / 7

അവനോ അതോ അവളോ? എന്തിന് എന്തു പ്രശ്നം ഉണ്ടായിട്ട്.. എന്നൊക്കെ ചിന്തിക്കും. അത്തരത്തിൽ മലയാള സിനിമ ആകെ ഞെട്ടിച്ച ഒരു മരണമായിരുന്നു നടി മയൂരിയുടേത്. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികളെ സംബന്ധിച്ച് എന്നും പേടിപ്പെടുത്തിയ പ്രിയപ്പെട്ട യക്ഷിയാണ് മയൂരി. (PHOTO: YOUTUBE SCREENGRAB)

3 / 7

പുതുമഴയായി വന്നു നീ.. പുളകം കൊണ്ട് ചൊരിഞ്ഞു... നീ.. ഒരേ മനസ്സായി നാം... പേടിപ്പെടുത്തുന്ന സീനുകൾ ഉണ്ടായിരുന്നിട്ടും ഈ പാട്ടിനും ഈ സിനിമയ്ക്കും ഇന്നും ആരാധകർ ഏറെയാണ്. ഭയത്തേക്കാൾ ഏറെ സഹതാപവും സങ്കടവും ആണ് ഈ യക്ഷിയോട്. അവളുടെ പ്രതികാരങ്ങൾക്കെല്ലാം തക്കമായ കാരണങ്ങളും ഉണ്ടായിരുന്നു. (PHOTO: YOUTUBE SCREENGRAB)

4 / 7

അത്തരത്തിൽ മലയാളികൾ ഇന്നും തെല്ല് ഭയത്തോടെ മാത്രം കാണുന്ന ഈ സിനിമയും മയൂരിയും എന്നും മനസ്സിൽ മായാതെ കിടക്കും. 2005 ജൂൺ 16നാണ് മയൂരി ജീവനൊടുക്കുന്നത്. അന്ന് 22 വയസ്സ് മാത്രമാണ് പ്രായം. ആകാശഗംഗയെ പോലെ മയൂര് ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സിനിമയായിരുന്നു ജയറാം സുരേഷ് ഗോപി മഞ്ജുവാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഒരുക്കിയ സമ്മർ ഇൻ ബത്ലഹേമിലെത്.(PHOTO: YOUTUBE SCREENGRAB)

5 / 7

സിനിമ വീണ്ടും റിലീസ് ചെയ്യാൻ ഇരിക്കെ സിനിമയുടെ സംവിധായകനായ സിബി മലയിൽ മയൂരിയെ കുറിച്ച് ഇങ്ങനെയാണ് പറയുന്നത്. ഒരു പാവം പെൺകുട്ടി. ഒരു പ്രശ്നങ്ങൾക്കും ഇല്ല എപ്പോഴും സൈലന്റ്.. മയൂരിയുടെ മരണം ഞങ്ങളെയെല്ലാം വളരെയധികം ഞെട്ടിച്ചു. അതെ ജീവിതത്തിൽ യാതൊരു പ്രശ്നങ്ങളും ഇല്ലാത്ത ആരോടും തർക്കിക്കാനോ കൂടുതൽ കയർക്കാനോ ഇല്ലാത്ത നടിയായിരുന്നു മയൂരി. (PHOTO: YOUTUBE SCREENGRAB)

6 / 7

ബാലതാരമായി ആണ് സിനിമയിൽ എത്തുന്നത്. അന്ന് താരത്തിന് എട്ടു വയസ്സായിരുന്നു.കരിയറിൽ മിന്നി നിൽക്കുമ്പോഴാണ് പൊടുന്നനെ തന്റെ ജീവിതം അവസാനിപ്പിച്ച് നടി ലോകത്തോട് വിട പറഞ്ഞത്. നടി വിഷാദരോഗത്തിന് അടിമയായിരുന്നു എന്നാണ് പിന്നീട് മരണത്തിന്റെ കാരണങ്ങളായി റിപ്പോർട്ടുകൾ എത്തിയത്. (PHOTO: YOUTUBE SCREENGRAB)

7 / 7

മരിക്കുന്നതിനുമുമ്പ് നടി സഹോദരൻ അയച്ച കത്തും ഏറെ ചർച്ചയാക്കപ്പെട്ടിരുന്നു. തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്നും ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് താൻ പോകുന്നത് എന്നും കത്തിൽ എഴുതിയിരുന്നു. വിഷാദം എന്ന ആർക്കും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്ത പിടിക്കപ്പെട്ടവർ സ്വയം നീറി ഇല്ലാതാകുന്ന അവസ്ഥയാണ് നടിയുടെ മരണത്തിന് ഇടയാക്കിയത് എന്നാണ് റിപ്പോർട്ട്.(PHOTO: YOUTUBE SCREENGRAB)

മുടി ഡൈ ചെയ്താൽ നര കൂടുമോ?
തണുപ്പുകാലത്തും വെള്ളംകുടിയില്‍ വിട്ടുവീഴ്ച വേണ്ട
കാന്താരി മുളക് കൊളസ്ട്രോൾ കുറയ്ക്കുമോ?
തീ കൂട്ടിവെച്ചാണോ പാല്‍ തിളപ്പിക്കല്‍? ഇനി പറഞ്ഞിട്ട് കാര്യമില്ല
ആറു വീലുള്ളൊരു കിടിലൻ സൈക്കിൾ
ശർക്കര ഉണ്ടാക്കാൻ എളുപ്പമോ
സ്റ്റ്യാച്ച്യു ഓഫ്‌ ലിബർട്ടി താഴേക്ക്, അമേരിക്കയിലെ അല്ല
വയനാട്ടിൽ കണ്ട മുതല