Rajyan Rajan Harassment Case: തല ബിയർ കുപ്പി കൊണ്ട് അടിച്ചു പൊട്ടിക്കും, ഷൂട്ടിംഗ് സെറ്റുകളിൽ പിന്തുടരും! റെയ്ജൻ നടിയിൽ നിന്നും നേരിട്ടത് കടുത്ത പീഡനം; മൃദുല വിജയ്
Rajyan Rajan Harassment Case: കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനനുസരിച്ച് അവർ ഭീഷണിപ്പെടുത്തുകയാണ്. കഴിഞ്ഞ ആറു വർഷമായി റെയ്ജൻ ഇത് അനുഭവിക്കുന്നു. ഒരു പുരുഷൻ ഇതിനെ കുറിച്ച് പരാതി പറഞ്ഞാൽ സമൂഹത്തിൽ വില ലഭിക്കില്ല

മിനിസ്ക്രീനിൽ ഏറെ ആരാധകരുള്ള നടിയും നടനുമാണ് മൃദുല വിജയിയും റെയ്ജൻ രാജനും. കഴിഞ്ഞ ദിവസമാണ് തന്റെ സഹനടനും സുഹൃത്തുമായ റെയ്ജൻ രാജൻ ഒരു ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും നേരിട്ട കടുത്ത പീഡനത്തെക്കുറിച്ച് മൃദുല വിജയ് പറഞ്ഞത്. ഇപ്പോൾ അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആണ് പുറത്തുവരുന്നത്. (PHOTO: INSTAGRAM)

യുവതിയുടെ അതിരുവിട്ട പെരുമാറ്റം കാരണം കടുത്ത മാനസിക സമ്മർദ്ദത്തിലാണ് റെയ്ജൻ രാജൻ. ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനനുസരിച്ച് അവർ ഭീഷണിപ്പെടുത്തുകയാണ്. കഴിഞ്ഞ ആറു വർഷമായി റെയ്ജൻ ഇത് അനുഭവിക്കുന്നു. ഒരു പുരുഷൻ ഇതിനെ കുറിച്ച് പരാതി പറഞ്ഞാൽ സമൂഹത്തിൽ വില ലഭിക്കില്ല എന്നുള്ളതുകൊണ്ടാണ് അദ്ദേഹം ഇത്രയും കാലം ഇതിനെക്കുറിച്ച് മറച്ചുവെച്ചത് എന്നും മൃദുല. (PHOTO: INSTAGRAM)

എന്നാൽ ഇപ്പോൾ ആ സ്ത്രീയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന നടപടികൾ സഹിക്കാൻ സാധിക്കാതെ ആയതോടെയാണ് റെയ്ജൻ രാജൻ പരാതി നൽകിയത് എന്നും നടി പറയുന്നു. സീരിയൽ ചിത്രീകരണത്തിനായി എത്തുമ്പോൾ ലൊക്കേഷനിൽ പോലും ആ സ്ത്രീ നടനെ പിന്തുടരും. ഒരിക്കൽ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് അടുത്ത് വന്ന് സംസാരിക്കാൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞു മാറി. (PHOTO: INSTAGRAM)

അതിന് റെയ്ജന്റെ ഷർട്ടിൽ കയറി പിടിച്ചു. ഒരു നമ്പർ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽ നിന്നും തുടരെത്തുടരെ അശ്ലീല സന്ദേശങ്ങൾ അയയ്ക്കും. പ്രതികരിക്കാതിരുന്നാൽ വിളിച്ച് ഭീഷണിപ്പെടുത്തും. നീ എന്നെ മൈൻഡ് ചെയ്തില്ലെങ്കിൽ നിന്റെ തലയിൽ ബിയർ കുപ്പി കൊണ്ട് അടിച്ചു പൊട്ടിക്കും എന്നെല്ലാം ഭീഷണിപ്പെടുത്തും. (PHOTO: INSTAGRAM)