AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Domestic LPG Price Hike: യുദ്ധം അടുക്കളയിലേക്കും, പാചകവാതക വില കൂട്ടി; ഗാർഹിക സിലിണ്ടറിന് ഇനി നൽകേണ്ടത്

Domestic LPG Price Hike In India: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗാർഹിക, വാണിജ്യ സിലിണ്ടറുകളുടെ വില കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചത്. യുദ്ധസമാനമായ സാഹചര്യങ്ങൾ വിപണിയെ ബാധിച്ചതോടെയാണ് ഇപ്പോഴത്തെ വില വർദ്ധനവ്.

Domestic LPG Price Hike: യുദ്ധം അടുക്കളയിലേക്കും, പാചകവാതക വില കൂട്ടി; ഗാർഹിക സിലിണ്ടറിന് ഇനി നൽകേണ്ടത്
Domestic Lpg Price HikeImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 07 Mar 2026 | 06:49 AM

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിലയിൽ വൻ വർദ്ധനവ്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗാർഹിക, വാണിജ്യ സിലിണ്ടറുകളുടെ വില കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചത്. യുദ്ധസമാനമായ സാഹചര്യങ്ങൾ വിപണിയെ ബാധിച്ചതോടെയാണ് ഇപ്പോഴത്തെ വില വർദ്ധനവ്. 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില 60 രൂപയാണ് കൂട്ടിയത്. വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില 115 രൂപയായും വർധിപ്പിച്ചു.

ALSO READ: ഇത് വല്ലാത്ത അടിയായി പോയി! വാണിജ്യ പാചകവാതക വില ഉയര്‍ത്തി

ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില ഇന്ന് (മാർച്ച് 7 ശനിയാഴ്ച) മുതൽ പ്രാബല്യത്തിൽ വരും. നിരക്ക് വർദ്ധനവ് പ്രകാരം, കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 920 രൂപയായി. നേരത്തേ വില 863 രൂപയായിരുന്നു. ഡൽഹിയിൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി ഉയരും. മുംബൈയിൽ, 852.50 രൂപയായിരുന്നിടത് ഇന്ന് മുതൽ 912.50 രൂപയാകും. ചെന്നൈയിൽ 868.50 രൂപയിൽ നിന്ന് 928.50 രൂപയായും ഉയർന്നു.

2025 ഏപ്രിൽ മുതൽ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് വാണിജ്യ എല്‍പിജി സിലിണ്ടിറിന്റെ വിലയി ല്‍ 28 രൂപ മുതല്‍ 31 രൂപ വരെ വിലവര്‍ധിപ്പിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് 19 കിലോഗ്രാം സിലിണ്ടറിന് 49 രൂപയും കൂട്ടിയിരുന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് വില വർദ്ധിപ്പിക്കുന്നത്.

 

 

Follow Us