AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Rahul Gandhi Kerala Visit: രാഹുൽ ​ഗാന്ധി ഇന്ന് ശിവഗിരിയിലേക്ക്; ഗുരുദേവ സമാധിയിൽ ദർശനം

Rahul Gandhi Sivagiri Visit:ഗുരുദേവ സമാധിയിൽ ദർശനം കഴിഞ്ഞ് 11.30യോടെ ശിവഗിരിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തുന്ന രാഹുൽ ഗാന്ധി ഐടി പ്രൊഫഷണലുകളുമായി സംവാദം നടത്തും. ഐടി മേഖലയിലെ വെല്ലുവിളികളും തൊഴിൽ സാധ്യതകളും ഇവിടെ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Rahul Gandhi Kerala Visit: രാഹുൽ ​ഗാന്ധി ഇന്ന് ശിവഗിരിയിലേക്ക്; ഗുരുദേവ സമാധിയിൽ ദർശനം
Rahul Gandhi Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 07 Mar 2026 | 06:24 AM

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ശിവ​ഗിരിയിലേക്ക്. ഇടുക്കിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ശിവഗിരിയിൽ എത്തുന്ന അദ്ദേഹം ശ്രീനാരായണ ഗുരുദേവ സമാധിയിൽ ദർശനം നടത്തും. ഇന്നലെ ഗുരു ഗാന്ധി സമാഗമത്തിന്റെ ശതാബ്ദി സമ്മേളനത്തിൽ രാഹുൽ ​ഗാന്ധി പങ്കെടുത്തിരുന്നു.

ഗുരുദേവ സമാധിയിൽ ദർശനം കഴിഞ്ഞ് 11.30യോടെ ശിവഗിരിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തുന്ന രാഹുൽ ഗാന്ധി ഐടി പ്രൊഫഷണലുകളുമായി സംവാദം നടത്തും. ഐടി മേഖലയിലെ വെല്ലുവിളികളും തൊഴിൽ സാധ്യതകളും ഇവിടെ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: കേരളത്തിന്റെ പാലിയേറ്റീവ് കെയർ മാതൃക ഏറ്റെടുത്ത് കർണാടക; അഭിമാനകരമെന്ന് മന്ത്രി വീണ ജോർജ്

അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ശനിയാഴ്ച (ഇന്ന്) തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനിയിൽ സമാപിക്കും. ഫെബ്രുവരി ആറിന് കാസർകോട് നിന്നാണ് യാത്ര ആരംഭിച്ചത്. ഇതോടനുബന്ധിച്ച് നടക്കുന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും.

തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് നിയോജകമണ്ഡലങ്ങളിലെ യുഡിഎഫ് കമ്മിറ്റികൾ വൈകുന്നേരം നാല് മണിയോടെ സെക്രട്ടേറിയറ്റിലെ ആസാദ് ഗേറ്റിന് മുന്നിൽ വി ഡി സതീശൻ നയിക്കുന്ന യാത്രയെ സ്വീകരിക്കും. സ്വീകരണത്തിന് ശേഷം, റാലി പുത്തരിക്കണ്ടം മൈതാനത്തേക്ക് നീങ്ങും, അവിടെ പൊതുയോഗത്തോടെ സമാപനം കുറിക്കും. 25 ദിവസം നീണ്ടു നിന്ന യാത്രയിൽ പുതുയുഗ യാത്രയുടെ ഭാഗമായി ആകെ 121 പൊതുയോഗങ്ങളാണ് സംഘടിപ്പിച്ചത്.

 

Follow Us